Wednesday, October 10, 2012

പിണറായിയുടെ സംഘ പരിവാര്‍ വിരോധം


എന്ത്  കൊണ്ട്  പിണറായി സംഘ പരിവാറിനെ ആക്രമിക്കുന്നു .കേരളത്തിന്റെയോ,രാജ്യത്തിന്‍റെ മൊത്തത്തിലോ ആയ  വികസനത്തിന്റെ പ്രധാന തടസ്സം സംഘ പരിവാറുകളാണോ?.പിണറായി വിജയന്‍റെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ പ്രതികരണങ്ങള്‍ കേട്ടാല്‍ അങ്ങിനെ തോന്നി പോകും .
സി പി ഐ എമ്മിനെ പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ പരമാധികാരിയുടെ വാക്കുകളും ,ചിന്തകളും വെറും ഉപരിപ്ലവങ്ങളായ ജല്പനങ്ങളായി മാറുവാന്‍ പാടുണ്ടോ ?.രാജ്യത്തെ ആകെമാനം കാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ അഴിമതി കഥകള്‍ ഒന്നൊന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന നാളുകളില്‍ ,നമ്മുടെ പ്രധാന പ്രശ്നം സംഘപരിവാര്‍ ആണോ ?


അഴിമതിക്കും ,ജന്മി  മേല്‍ക്കോയ്മയ്ക്കും ,അനാചാരങ്ങള്‍ക്കും എതിരെ പട പൊരുതി തഴക്കവും ,തഴമ്പുമുള്ള സി പി ഐ എമ്മിനെ പോലുള്ള ഒരു പാര്‍ട്ടി  ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന "മരുമകന്റെ" അഴിമതി കഥകളെ കുറിച്ച്  പ്രതികരിക്കാന്‍ തയ്യാറാവാത്തത്  എന്ത് കൊണ്ടായിരിക്കും .പിണറായി വിജയന്‍ അറിഞ്ഞില്ലേ ഈ കഥകളൊന്നും .അപ്പോള്‍  ചന്ദ്ര ശേഖരനെ അമ്പതു വെട്ടു വെട്ടുമ്പോഴും ,അധ്യാപകനെ സ്വന്തം ക്ലാസ്സ്‌ റൂമില്‍ വെച്ച് വെട്ടി വീഴ്ത്തുമ്പോഴും ഒരു തരിമ്പും ഇളകാത്ത പിണറായിയുടെ മനസ്സില്‍  സംഘ പരിവാര്‍ രാജ്യത്തെ കൊന്നു തീര്‍ക്കാന്‍ പോകുന്നു എന്ന് വെളിപാടുണ്ടായത്  എങ്ങിനെ ആയിരിക്കും .പ്രജാ സ്നേഹം ആയിരിക്കാനെ വഴിയുള്ളൂ .


രാഷ്ട്രീയത്തിന്റെ കൂര്‍മ്മതയാണ് ഇപ്പോള്‍ പിണറായിയെ കൊണ്ട് സംഘ പരിവാറിനെതിരെ   പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത് .പാവപെട്ടവനു മണ്ണെണ്ണയും ,ഗ്യാസും ,വൈദ്യുതിയും നിഷേധിച്ചപ്പോള്‍  പിണറായി എന്തേ ഒറ്റ ദിവസ ഹര്‍ത്താലില്‍ നിര്‍ത്തി കളഞ്ഞേ പ്രതിഷേധം .പിന്നെ കണ്ടില്ലല്ലോ നിങ്ങളുടെ വാര്‍ത്ത‍ സമ്മേളനങ്ങള്‍ .അപ്പോള്‍ ഇപ്പോളത്തെ ഈ വിറളി മറ്റെന്തിനോ വേണ്ടിയാണ് ,"കേരളം ഭരിക്കുന്നത്‌ ഞങ്ങളാണ് "എന്ന് ലീഗിന്റെ വെല്ലുവിളിയ്ക്ക്  ശേഷമാണ്  പിണറായി സംഘ പരിവാറിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയത്‌ .കാര്യം വ്യക്തമാണ്  സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക്  ലീഗിന്റെ പ്രസ്താവനെയെ ആളുകളില്‍ നിന്നും മറയ്ക്കണം .സത്യത്തില്‍ ആരാണ് ഇവിടെ ജാതീയ വിദ്വേഷം വളര്‍ത്തുന്ന പ്രസ്താവങ്ങളും ,പ്രവര്‍ത്തികളുമായി കേരളത്തില്‍ തുടരുന്നത് .ലീഗുമായുള്ള പിണറായിയുടെ അവിശുദ്ധ സൌഹൃദമാണ്  ഇപ്പോള്‍ പിണറായിയെ കൊണ്ട്  ഈ തരത്തില്‍ പ്രതികരിക്കാന്‍ വഴിയൊരിക്കിയത്.ഈ സൌഹൃദത്തിന്റെ ഉത്തമ ഉദാഹരങ്ങള്‍ ആണല്ലോ ഐസ്  ക്രീം കേസും ,ലാവലിന്‍ കേസും അങ്ങിനെ അങിനെ തുടരുന്നത് .
 

കേരളത്തിലെ സി പി ഐ എം അണികളില്‍ ഏറിയ  പങ്കും ഈഴവരെന്നിരിക്കെ ചെത്ത്‌  വ്യവസായം നിറുത്തലാക്കാന്‍ ഇറങ്ങി പുറപ്പെട്ട ലീഗിനോട്  പിണറായിക്ക്  ഒന്നും പറയാനില്ലായിരുന്നു .പകരം അത് ചോദ്യം ചെയ്ത വെള്ളാപ്പള്ളി നടേശനെ അവഹേളിക്കുകയാണ് പിണറായി ചെയ്തത് .ഇവിടുത്തെ ന്യൂന പക്ഷങ്ങള്‍ ഏകീകരിച്ചു നിന്ന് അവകാശങ്ങള്‍ നെടുംബോഴോ ,വോട്ടു കച്ചവടം നടത്തുമ്പോഴോ പിണറായി അസ്വസ്തനല്ല മറിച്ചു ഭൂരി പക്ഷങ്ങള്‍ കൂട്ടായ്മയെ ക്കുറിച്ച്  ചിന്തിക്കുമ്പോള്‍ മാത്രം ഇവിടെ വര്‍ഗ്ഗീയത ജനിക്കുന്നതെങ്ങിനെ .വര്‍ഗ്ഗീയത എന്ന് പറഞ്ഞാല്‍ ഹിന്ദു എന്നാണോ പിണറായി പഠിച്ചിരിക്കുന്നത് .അതോ ലീഗ്  അങ്ങിനെ പഠിപ്പിച്ചു  തന്നതോ ..?


വോട്ടിനു വേണ്ടി മദനിയുടെ പുറകെ വരെ തെണ്ടി നടന്ന പിണറായിക്ക്  എന്ത് യോഗ്യതയാണ്  ഹിന്ദു വര്‍ഗ്ഗീയതയെ കുറിച്ച് പറയാന്‍ . പിണറായി ആദ്യം അറിയേണ്ടുന്ന ഒരു സത്യം പാവപെട്ടവന്റെയും ,നേരിന്റെയും പാര്‍ട്ടി എന്നുള്ള പേര് എന്ന്  സി പി എമ്മിന്  നഷ്ടമായോ അന്ന് തൊട്ടാണ്  ഇവിടെ സംഘ പരിവാറുകളും,ലീഗുകാരും ,വെള്ളാപള്ളി മാരും ഇവിടെ മുളച്ചു പൊന്തിയത് .സ്വന്തം അസ്ഥിത്വം നഷ്ടപെട്ടത് കൊണ്ട് മാത്രമാണ് പാര്‍ട്ടിക്ക് ഇന്ന് പള്ളികള്‍ നിരങ്ങേണ്ടി വന്നത് .രാഷ്ട്രീയം സേവനമാക്കിയിരുന്ന സഖാക്കള്‍ ചത്തൊടുങ്ങിയത്  കൊണ്ടാണ്  ഹസാരെയേ പോലുള്ളവരുടെ പുറകെ സാദാരണക്കാരായ ജനം വീണ്ടും പ്രതീക്ഷകളുമായി നടക്കുന്നത് .രാഷ്ട്രീയം സേവയാക്കിയ നിങ്ങളെ പോലുള്ളവര്‍ ഒരിക്കലും തിരിച്ചറിയുകയില്ല കാരണം നിങ്ങള്‍ അധികാരികളായി മാറിയിരിക്കുന്നു .പാവപെട്ടവന്റെ അധികാരികള്‍ .


Monday, October 8, 2012

സാങ്കി ടാങ്കിലെ സന്ധ്യ ......



ശനിയാഴ്ച ഉച്ചക്ക് ഓഫീസില്‍ നിന്ന് വരുമ്പോള്‍ മഴ പെയ്യുന്നുണ്ടായിരുന്നു നനഞ്ഞു നടന്നു വെറുതെ ...
റൂമില്‍ എത്തിയ ഉടനെ കുളിയും കഴിഞ്ഞു മെല്ലെ സാങ്കി ടാങ്കിലേക്ക് നടന്നു .എത്രയോ തിരക്കുള്ള റോഡാണെങ്കിലും റോഡ്‌ സൈഡിലെ മരച്ചുവട്ടിലൂടെ നടക്കാന്‍ ഒരു സുഖം തന്നെ,അപ്പോള്‍ ഞാന്‍ മനസ്സ് കൊണ്ട് ബംഗ്ലൂരില്‍ നിന്ന് വീട്ടിലേക്കാവും എന്റെ നടത്തം,അവിടുത്തെ കാടുകളില്‍ ആവും മിക്കപ്പോഴും മനസ്സ് അലയുന്നത് .കൂടെ നടക്കുമ്പോള്‍ പ്രമോദു ചോദിക്കുന്നത് പലതും മനസ്സിലായില്ലെങ്കിലും ഉത്തരം പറഞ്ഞു കൊണ്ടിരുന്നു .

റോഡ്‌ സൈഡിലെ പാനി പൂരി കടയുടെ മുന്നില്‍ നല്ല തിരക്കായിരുന്നു സുന്ദരികളായ പെണ്‍കുട്ടികള്‍ പാനി പൂരിക്കായി തിക്കും തിരക്കും കൂട്ടുന്നു.ഇന്നത്തെ ഇവനിംഗ് ചുറ്റിയടി മഴ തട്ടി കളയുമോ എന്ന പേടിയില്‍ നിന്നും ആശ്വാസം കിട്ടിയതിന്റെ സന്തോഷം എല്ലാ മുഖങ്ങളിലും കാണാം.അടുത്ത സര്‍ക്കിളില്‍ വലിയ ആള്‍കൂട്ടം കൂട്ടം കണ്ട് ചെന്നപ്പോള്‍ ഒരു പയ്യനെ ഒരാള്‍ അടിക്കുന്നന്തു കണ്ടു എന്തൊക്കെയോ കന്നടയില്‍ പറയുന്നുമുണ്ട് ,പയ്യന്മാര്‍ രണ്ടു പേരുണ്ടായിരുന്നു ഒരുത്തനെ സഹായിക്കാന്‍ മറ്റവന്‍ കഷ്ടപെടണതു കണ്ടു.

അങ്ങിനെ ലക്ഷ്യ സ്ഥാനത്ത് എത്തപെട്ടിരിക്കുന്നു .സാങ്കി ടാങ്കില്‍ ,സാങ്കി ടാങ്ക് ഇവിടുത്തെ ഒരു ചെറിയ വെള്ള കെട്ടാണ് ചുറ്റും ഭംഗിയുള്ള നടപ്പ് പാതകള്‍ ഉണ്ട് , പിന്നെ കുട്ടികള്‍ക്ക് കളിയ്ക്കാന്‍ ചെറിയ ഒരു പാര്‍ക്കും .ആളുകള്‍ അങ്ങിനെ ഒറ്റക്കും ,കൂട്ടുമൊക്കെയായി നടക്കുന്നു .ചിലര്‍ ഇടയില്‍ കൂടെ പീരങ്കിയില്‍ നിന്ന് തെറിച്ചു പോണ വെടിയുണ്ട പോലെ ഓടുന്നത് കാണാം ഫിട്നെസ്സ് നിലനിര്‍ത്താന്‍ ആണത്രേ ...!


ഇവടെ ബാംഗ്ലൂരില്‍ വന്നിട്ട് പല പ്രാവിശ്യം സാങ്കി ടാങ്കില്‍ വന്നിട്ടുണ്ടെങ്കിലും ഇത്രയും മനോഹരമായ ഒരു ദിവസം ഉണ്ടായിട്ടില്ല.മഴയത്ത് കുളിച്ചൊരുങ്ങി മനോഹരിയായ സന്ധ്യ ആയിരുന്നവിടെ കാത്തു നിന്നത് .ഞങ്ങള്‍ വെറുതെ നടന്നു. വെള്ളത്തിലേക്ക്‌ മുഖവുമായി ഒത്തിരി വിശ്രമ ബെഞ്ചുകള്‍ കരയിലെ പുല്‍ തകിടിയില്‍ ഒരുക്കിയിട്ടുണ്ടവിടെ.എല്ലാത്തിലും പ്രണയത്തിന്റെയാണോ, കാമത്തിന്റെയാണോ ചേഷ്ടകളുമായി ചെറുപ്പക്കാര്‍ കൂട് കൂട്ടിയിട്ടുണ്ട് . ഇടം കണ്ണുകൊണ്ടും ചിലപ്പോഴെല്ലാം നേരെ തന്നെയും ഞങ്ങള്‍ അതെല്ലാം ആസ്വദിച്ച് എന്നത് രെഹസ്യം.

കാഴ്ചകള്‍ എല്ലാം കണ്ടു മനസ്സ് തണുപ്പിച്ചു തിരിച്ചിറങ്ങാന്‍ തുടങ്ങുമ്പോള്‍ ആണ് പ്രമോദിന് നീന്തല്‍ പഠിക്കണം എന്ന മോഹം പറയണത് .ഞാന്‍ ഇല്ല എന്ന്‌ പറഞ്ഞിട്ടും അവനു പോയെ പറ്റു അവന്റെ നിര്‍ബന്ധത്തിനു വഴങ്ങി ചീത്തയും വിളിച്ചു കൊണ്ട് പിന്നെയും നടത്തം...കുറെയധികം നടന്നു കഴിഞ്ഞപ്പോള്‍ ഇടം കണ്ടെത്തി പക്ഷെ ഉള്ളില്‍ കേറാന്‍ ഉള്ള വഴി കാണാതെ പിന്നെയും ചുറ്റി .ഒരു വിധത്തില്‍ ഉള്ളില്‍ കേറി പറ്റി നോക്കുമ്പോള്‍ വളരെ മികച്ച നിലവാരത്തില്‍ ഒരുക്കിയിട്ടുള്ള ഒരു നീന്തല്‍ കുളമാണ് കണ്ടത് ,ഗാലെറിയില്‍ ആളുകള്‍ നീന്തല്‍ കാണുന്നണ്ടായിരുന്നു.പ്രമോദു റിസപ്ക്ഷനിലേക്ക് നടന്നു ഞാന്‍ അവിടെ കണ്ട ഇല്ലിമര തണലിലെ കസേരയില്‍ ഇരുന്നു .ആ ഇരുപ്പ് നഷ്ടമായിരുന്നില്ല മൂന്നു സുന്ദരിമാര്‍ നീന്തല്‍ വേഷത്തില്‍ നീന്തല്‍ നിര്‍ത്തി വരുന്നത് കണ്ടു .അത് വരെ പ്രമോദിനോടുള്ള ദേഷ്യവും , കാലിലെ വേദനയും ആ കാഴ്ച്ചയില്‍ അറിയാതെ അലിഞ്ഞു പോയി !

തിരിച്ചു നടത്തത്തില്‍ അവനു കാണാന്‍ കഴിയാതെ പോയ "അസുലഭ ഭാഗ്യത്തെ "കുറിച്ച് ഞാന്‍ അവനോടു പറഞ്ഞു .മലയാളിയുടെ സ്വന്തമായ താന്‍ പോരിമയോടും,എവിടെയും ഒളിഞ്ഞു നോക്കുന്ന ആ വൃത്തികെട്ട മനസ്സോടെയും ......

എന്റെ നക്ഷത്ര രാജകുമാരി



ഇപ്പോഴും എനിക്കറിയില്ല എന്തിനാണവള്‍ എന്നെ ഇത്ര മാത്രം സ്നേഹിച്ചെതെന്നു .ചാറ്റ് റൂമുകളില്‍ വെറുതെ അലഞ്ഞു നടന്നിരുന്ന ഒരു കാലത്തില്‍ അവളെ പരിചയപെടുകയായിരുന്നു.പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ല എങ്കിലും, എല്ലാം അറിഞ്ഞപോലെയും പറഞ്ഞ പോലെയും ആയിരുന്നു ഞങ്ങള്‍ക്ക് .ആദ്യ വാക്ക് പറയും മുന്‍പേ മനസ്സില്‍ ഉറപ്പിച്ചു ഇവളെയാണ്‌ ദൈവം എനിക്കായി അയച്ചിരിക്കുന്നതെന്ന്. ഈ ഭൂമിയിലെ നിമിഷങ്ങളെല്ലാം എനിക്ക് പങ്കിടുവാനായി പിറന്നവള്‍ .ആദ്യാമായി അവള്‍ എന്നെ വിളിച്ചപ്പോള്‍ വാക്കുകളല്ല എന്നിലേക്ക്‌ വന്നത് തേങ്ങലുകള്‍ ആയിരുന്നു ആ കണീര്‍ പ്രവാഹത്തിന് മുന്നില്‍ എന്ത് ചെയ്യുമെന്നറിയാതെ ഞാനും നിറയുകയായിരുന്നു .പതിയെ ഒരു കൊച്ചു കുട്ടിയെ എന്നവണ്ണം ആശ്വസിപ്പിച്ചു എന്നോട് ചേര്‍ക്കുമ്പോള്‍ ഞങ്ങള്‍ പതിയെ പെറുക്കിവെക്കുകയായിരുന്നു ഒരു സ്വപ്ന ലോകത്തിന്റെ അടികല്ലുകള്‍ .
എനിക്കറിയില്ല അവളെന്തിനാണ് മരണത്തെ ഇത്ര മാത്രം സ്നേഹിച്ചിരുന്നതെന്ന്.വെറുതെ അവള്‍ ചോദിക്കുമായിരുന്നു നമുക്ക് മരിച്ചാലോ എന്ന് അപ്പോഴെല്ലാം വാക്കുകളില്‍ ജീവിതത്തിന്റെ ആയിരം മഴവില്ലുകള്‍ കോര്‍ത്ത്‌ ഞാനവള്‍ക്ക് കൊടുക്കും അതിലവള്‍ പതിയെ തലോടി സ്വയമ മറന്നുറങ്ങും.അവള്‍ക്കു വെറുപ്പായിരുന്നു മരുഭൂമിയുടെ ചൂടില്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത കുളിരുന്ന ജീവിതങ്ങളെ .പാടവും പുഴകളും എന്ന് അവള്‍ സ്വപ്നം കണ്ടു ....കുന്നുകളിലും കാടുകളിലും അലയാന്‍ അവള്‍ കൊതിച്ചു കൊണ്ടിരുന്നു ..
ഒരിക്കല്‍ പോലും കാണാതെ ഞങ്ങള്‍ സ്നേഹിക്കുകയായിരുന്നു ഒന്നുമാവിശ്യപെടാതെ ....വെറും വാക്കുകളിലൂടെ ഞങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെ കോര്‍ത്ത്‌ വെച്ചു. ചാറ്റ് മെസ്സജുകളും ,ഇയര്‍ ഫോണുകളും മാറി മാറി ഞങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും പങ്കു വെച്ചു കൊണ്ടിരുന്നു. ഇടയില്‍ ഭൂമിയുടെ നീളം തീര്‍ത്ത അകലത്തെ ഞങ്ങള്‍ മനസ്സുകളുടെ വീതിയും ,നീളവും വെച്ചു തോല്പ്പിചെടുത്തു .
ഇന്ന് ഞാന്‍ ഒറ്റക്കാണ്, ചാറ്റ് വിന്‍ഡോയുടെ വലതു വശത്ത് ഒരു കുഞ്ഞു പച്ച വെളിച്ചം തെളിയുന്നതും കാത്ത്. നക്ഷത്ര കൂട്ടങ്ങളിലേക്ക് അവളെ ദൈവം പതിയെ നടത്തുകയായിരുന്നെന്നറിഞ്ഞിട്ടും വിട്ടു കൊടുക്കാന്‍ മനസ്സില്ലാതെ ,പല ക്ഷേത്രങ്ങളില്‍ ,പള്ളികളില്‍ തല തല്ലി കരഞ്ഞിട്ടും എന്നെക്കാള്‍ അവളെ സ്നേഹിച്ച ദൈവം തിരിച്ചു തന്നില്ലനിക്ക് .പരാതിയില്ലെനിക്ക് കാരണം ഒരു ജന്മം മുഴുവന്‍ തരേണ്ടേ സ്നേഹം മുഴുവന്‍ തന്നു തീര്‍ത്തിരിക്കുന്നവള്‍ ....കടം പേറി ജീവിക്കുകയാണ് ഞാന്‍ ഒടുക്കാനാവാത്ത ഈ ജീവനുമായി ...

യാത്ര





തിരിച്ചു പോകണ വഴിയിലാണ് എന്നെ കണ്ടത് ...വഴിയരികില്‍ ചുറ്റി തിരിയുകയായിരുന്നപ്പോള്‍ ഞാന്‍ .അരികിലേക്ക് വിളിച്ചെന്നെ കണ്ണില്‍ നോക്കി നിന്നിത്തിരി നേരം, പിന്നെ കണ്ണില്‍ നിന്നടര്‍ന്ന തുലാവര്‍ഷ പെയ്ത്തില്‍ ഞാനും നനഞ്ഞു ചേര്‍ന്നു.നനഞ്ഞൊട്ടിയ മനസ്സുകളുമായി നിന്ന ആ  നിമിഷത്തില്‍ കടലും കരയും വേണ്ടാതെ ആകാശത്തെ മാത്രം കൊതിച്ചു .അവള്‍ മഴയെ കൊതിച്ചു ,കാടിന്റെ  ഉള്ളുകളില്‍ കൂകി അലയാന്‍ വെമ്പി...ബൈക്കിന്റെ പിന്നിലിരുന്നു പാഞ്ഞു വരുന്ന കാറ്റിനെ വീശി പിടിക്കാന്‍ കൊതിച്ചവള്‍ .നിര്‍ത്തലില്ലാതെ  പറഞ്ഞു കൊണ്ടിരിക്കുമ്പോളും വന്നു ഓര്‍മ്മപ്പെടുത്തി കൊണ്ടിരുന്നു. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നവള്‍ എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍  യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു .സ്നേഹിക്കുകയായിരുന്നു തോറ്റുപോകുമെന്നറിഞ്ഞിട്ടും പലപ്പോഴും സമയമായെന്ന് ആരോ വന്നു ഓര്‍മ്മപെടുത്തുന്നുണ്ടായിരുന്നു വിട്ടു കൊടുക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു പോകാന്‍ അവള്‍ക്കും .തോല്‍ക്കാന്‍ മനസ്സില്ലാത്ത കാലം വന്നു വിളിച്ചു കൊണ്ടിരുന്നു ഞാന്‍ ഭിക്ഷ തേടി ദേവ സന്നിധികളില്‍ അലഞ്ഞു തളര്‍ന്നു .തോല്‍ക്കുന്നവനെന്നും ശാപവും ജയിക്കുന്നവനെന്നും ദാനവും ആണവിടങ്ങളിലെ ശീലങ്ങള്‍ .എനിക്കായി നല്‍കിയ സ്വപ്നങ്ങളെ ഞാനതില്‍ ജീവിക്കുന്നു ...ഒരു ശവത്തിന്റെ ഹൃദയ താളത്തോടെ ...കാലമേ എനിക്ക് നിന്നോടും പരാതിയില്ല തോല്പിച്ചുവെന്നഹങ്കാരം ചിരികളില്‍  കലര്‍ത്തി പലപ്പോഴും നോക്കുവാറുണ്ടെങ്കിലും.

ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ .....ഛെ ...


അവള്‍ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...
ഇല്ല ആരും സമ്മതിക്കില്ല !
 അവളുടെ ഈ ഭൂമിയില്‍ സ്വപ്നങ്ങളെല്ലാം ശിശിരങ്ങളില്‍ അടര്‍ന്ന് കൊഴിയുന്ന ഇലകളാവുന്നു..

അടുക്കളയില്‍ മമ്മിയുടെ കയ്യില്‍ നിന്നും പാത്രം മറിഞ്ഞു വീഴുന്ന ശബ്ദം ഒരു ഇടിമിന്നല്‍ പോലെ പേടിപ്പിച്ചപ്പോള്‍ അവള്‍ മുറിയിലേക്കോടി ..പപ്പ മേടിച്ചു കൊടുത്ത പുതിയ സാംസങ്ങ് യങ്ങ് മൊബൈലെടുത്ത് അവനെ വിളിച്ചു .
ഡാ നമുക്ക് പോകാം ,ഇനിയും വയ്യ എനിക്കിങ്ങനെ ..
അവനും പറഞ്ഞു ഇല്ലെടാ എനിക്കും വയ്യ ,നമുക്ക് പോകാം .അവിടെ നമുക്കൊരുമിച്ചു ജീവിക്കാം ..

 അവളുടെ ശബ്ദം നേര്‍ത്തു വരുന്നു ,
അവന്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു..
ഡാ കുട്ടാ, ഞാന്‍ എടുത്തു ..അവന്‍  പറഞ്ഞു ഞാനും മോളു..
ഞാന്‍ ചേര്‍ത്ത് പിടിച്ചെടാ ,എന്‍റെ ചക്കരേ .., ഞാനും അവന്‍ കൂടുതല്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു .
ഡാ ചക്കര കുട്ടാ ഇതാ കഴിഞ്ഞെടാ ...
എന്‍റെ മോളു ഞാന്‍ ........
അവന്‍റെ  ബാക്കി ശബ്ദം കേള്‍ക്കാതായപ്പോള്‍ റേഞ്ച് പോയെന്നു കരുതി
കാള്‍ കട്ട്  ചെയ്ത് ഫേസ് ബുക്ക്‌ ഓപ്പണ്‍ ചെയ്തു .

**************************


എന്തോ ഒച്ച കേട്ട് പാഞ്ഞെത്തിയ അവന്‍റെ അമ്മ കണ്ടത് പ്ലസ്‌ ടുവിന്‍റെ ബുക്കില്‍ കമിഴ്ന്നു കിടക്കുന്ന മോനെ ...
ഒഴുകി പരക്കുന്ന ചോരയില്‍ കൈ പരതുന്ന അവനെ ആശുപത്രിയിലേക്ക്
പായുന്നു ...

കൂട്ടുകാര്‍ ബൈക്കുകളില്‍ പാഞ്ഞെത്തുമ്പോള്‍ 9  കുപ്പി ചോരയുടെയും ,നോട്ടത്തിന്‍റെ കൂലിയും ചേര്‍ത്ത് ആശുപത്രിക്കാര്‍ കൊടുത്ത 60000  ന്‍റെ ബില്ലുമായി നില്‍ക്കുന്ന അച്ഛന്‍ .

ചോരയുടെ നിറവും മണവുമുള്ള ഒരു പ്ലസ്‌ ടു പ്രണയം ...ഐ സി യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ അവള്‍ ഓര്‍ത്തു ഇത്രയും പ്രാക്ടിക്കല്‍ അല്ലാത്ത ഒരുത്തനെ ആയിരുന്നോ ഞാന്‍  അയ്യേ ...........ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ .....ഛെ ...



"INCRDEBILE " ഇന്ത്യ





ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന പേര് രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് ചേരുമെന്ന് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും നഗരത്തില്‍ ബലാത്സംഗത്തിനിരയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.


അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച കബീര്‍ നഗറിലാണ് ആറ് മാസം പ്രായമുള്ള കുട്ടിയെ അയല്‍ക്കാരനായ സോനു എന്ന പതിനെട്ടുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിയെ പുറത്തേക്കു കൊണ്ടു പോയ ശേഷം നീചമായ രീതിയില്‍ പീഡനത്തിന് വിധേയയാക്കി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.


അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രിയധികൃതരാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


കെ എന്‍ കട്ജു മാര്‍ഗിലാണ് അഞ്ച് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായത്. ഒരു വീട്ടു ജോലിക്കാരിയുടെ മകളാണ് പീഡനത്തിന് വിധേയയായത്. പെണ്‍കുട്ടിയെ ഒരു ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.




എന്ത് കൊണ്ടീ ഇതൊന്നും വിശുദ്ധന്മാര്‍ കാണുന്നില്ല ........സമരങ്ങള്‍ ഇല്ല .ഇന്ത്യയില്‍ സൌദി അറേബ്യന്‍ രാജ്യങ്ങളിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്ന പോലുള്ള പ്രകുതമെന്നു വിളിക്കപെടുന്ന നിയമങ്ങള്‍ ഇത്തരം ക്രൂരതയ്കെതിരെ കൊണ്ട് വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു ...ആറു മാസം പ്രായമുള്ള കുട്ടിയില്‍ കാമം കാണുന്നവന്‍ ഏറ്റവും പ്രാകൃതമായി തന്നെ ഈ ലോകത്ത് നിന്നും ഇല്ലതവേണ്ടാതാണെന്ന്  ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .




എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സമൂഹത്തോടും ,ചുറ്റുപാടുകളോടും മുഖം തിരിച്ചു വളരുന്നു എന്നതിനുള്ള മറുപടിയാണിതെല്ലാം.അയല്‍വക്കത്തെ  തൊടിയിലും ,പാടത്തും കളിച്ചു വളര്‍ന്ന നമ്മള്‍ സമൂഹമായി വളര്‍ന്നു എന്നാല്‍ ഇന്ന് നമ്മള്‍ എന്ത് വിശ്വസിച്ചാണ് കുട്ടികളെ മറ്റൊരാളെ ഏല്പിക്കുക ,ആരുടെ കൂടെയാണ് കളിയ്ക്കാന്‍ വിടുക ,ഇപ്പോള്‍ മനസ്സിലാകുന്നു എന്ത് കൊണ്ട് കുട്ടികള്‍ക്ക്  മാതാ പിതാക്കള്‍  കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുന്നു എന്ന്  കുട്ടികള്‍ വീട്ടില്‍ തന്നെ വളരുമല്ലോ .


പണ്ട് കുട്ടികള്‍ ഭക്ഷണം കഴിക്കാതെ വരുമ്പോള്‍ അമ്മമാര്‍ പറഞ്ഞു പേടിപ്പിക്കും ദേ കുറുക്കന്‍ വരുമെന്ന് ...ഇന്ന് അയല്‍വക്കത്തെ ഏതെങ്കിലും ഒരുത്തന്‍ വരുമെന്ന് പറഞ്ഞു പേടിപ്പിക്കണ്ടതും ,പേടിക്കേണ്ടതുമായ സ്ഥിതിയില്‍  നാം "വളര്‍ന്നിരിക്കുന്നു " .


നാലര വയസ്സുകാരിയെ അതി ക്രൂരമായി ബലാല്‍സംഗം  ചെയ്തു മര പൊത്തില്‍ ഒളിച്ചു വെച്ച സംഭവം നാം മറന്നു കാണില്ല , അതും ഒരു പതിമൂന്നുകാരന്‍ .ശരിയായ ലൈംഗിക വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണോ ,അതോ കുടുംബത്തില്‍ നിന്ന് തന്നെ ഒരു മനുഷ്യനായി ജീവിക്കാന്‍ വേണ്ട പടങ്ങള്‍ കിട്ടാത്തത് കൊണ്ടാണോ .. ആര്‍ക്കറിയാം .....ഈ കാല പിറവികളുടെ ഉള്ളില്‍ എന്താണെന്ന്  ...

സമത്വ വാദങ്ങള്‍

അടുത്തിടെ പ്രശസ്ത സിനിമ സംവിധായകന്‍ കരന്‍ ജോഹര്‍ അവതരകനാകുന്ന ഒരു ഒരു ടി വി  പ്രോഗ്രാം കണ്ടു അന്നത്തെ അതിഥി ദീപിക പദുകോണ്‍ എന്ന നടിയായിരുന്നു. അവരുടെ ഗുണ ഗണങ്ങളെ കുറിച്ചെല്ലാം ചോദിച്ച കൂട്ടത്തില്‍  അദ്ദേഹം അവരോടു ചോദിച്ചു മുന്‍ കാമുകന്‍ രണ്ബീര്‍ കപൂറുമായുള്ള ബന്ധത്തില്‍ എന്താണ് ലഭിച്ചതെന്നു .നടി മറു പടി പറഞ്ഞത്  കുറെ കോണ്ടങ്ങള്‍ കിട്ടി എന്നാണ് .ഇത് പറയാന്‍ കാരണം ഇവിടുത്തെ സ്തീ പക്ഷ വാദികള്‍ക്ക് അഭിമാനത്തോടെ പറഞ്ഞു നടക്കാന്‍ ഒരു സ്ത്രീ രത്നത്തെ കൂടി ഭാരതം സംഭാവന ചെയ്തിരിക്കുന്നു എന്ന് ഓര്‍ത്തപ്പോള്‍ ആണ് .ചതിയില്‍ പിറന്ന കുഞ്ഞിനെ പോറ്റാന്‍ മാര്‍ഗ്ഗമില്ലാതെ പെറ്റ കുഞ്ഞിനെ വില്‍ക്കുന്ന അമ്മമാരെ ഉദ്ധരിക്കാന്‍ ഇവിടാരുമില്ല ,കഴുവേറി നടക്കുന്ന കെട്ടിയവന്‍മാരുള്ള, വില്‍ക്കാന്‍ മുഷിഞ്ഞ മാനം മാത്രം കയ്യില്‍ ഉള്ള  സ്ത്രീകളെ അവരുടെ കിടപ്പിടങ്ങളില്‍ മാധ്യമ പോരാളികളും പോലീസും വേട്ടയാടി പടം സഹിതം ലോകത്തിനു മുന്നില്‍ വേശ്യയാക്കി നടത്തുമ്പോള്‍ .എ സി മുറികളുടെ തണുപ്പില്‍ കാമ കൂത്ത്‌ നടത്തിയപ്പോള്‍ ഊരി എറിഞ്ഞ  നിരോധന ഉറകളുടെ കണക്കെണ്ണി അതു ചാനലുകളിലൂടെ വിളിച്ചു പറയുന്നത് സ്ത്രീ സ്വാതന്ത്ര്യം  അത്  തല്സമയവും,അല്ലാതെയും പ്രക്ഷേപണം ചെയ്തു ഇറ്റു വീണ രേതസ്സിന്റെ കണക്കുകളെ  കുറിച്ച് സമൂഹത്തിലെ "മാന്യന്മാരെ " വിളിച്ചു ചര്‍ച്ച നടത്തി ആഘോഷിക്കുന്നത് മാധ്യമ സംസ്കാരം.ഇത് പോലെ കൂത്താടി നടക്കുന്നവരാണ് നമ്മുടെ രാജ്യത്തിന്റെ പൈതൃകം മറ്റു രാജ്യങ്ങളെ അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പരസ്യ ചിത്രങ്ങളില്‍ എല്ലാം നിറഞ്ഞു നില്‍ക്കുന്നത് .എന്താണ് യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സംസ്കാരം .....?

ജഗതിയും പോപ്പുലാരിറ്റിയും







‘ചീപ്പ് പബ്ലിസിറ്റി’വേണ്ടിയാണ് തന്നെ ജഗതി പരിഹസിച്ചതെന്നു രഞ്ജനി ഹരി ദാസ്‌ .തനിക്കിപ്പോള്‍ ജഗതിയെന്ന അഭിനയപ്രതിഭയോട് യാതൊരുവിധ ബഹുമാനവും ഇല്ലെന്നും ഒരു പത്രത്തില്‍ എഴുതിയിരിക്കുന്നു രഞ്ജനി ....

കേവലം കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഏഷ്യനെറ്റിന്റെ വിപണന തന്ത്രവും അതിലുപരി ടി വി യെന്ന കുഞ്ഞന്‍ കുടുംബ പെട്ടിയില്‍ ആദ്യമായി അല്‍പ വസ്ത്രം ധരിച്ചെത്താന്‍ തന്റേടം കാണിച്ചു എന്നതിനുമപ്പുറം എന്ത് പ്രശസ്തിയാണ് അവതാരിക നേടിയെടുത്തെതെന്നു മനസ്സിലാകാത്ത ഒരു സാദാരണ മലയാളി ആണ് ഈയുള്ളവനും . ജഗതി അവരുടെ മുഖത്ത് നോക്കി പറഞ്ഞത് കേരളത്തിലെ മഹാ ഭൂരിപക്ഷം ജനങ്ങളും പറയാന്‍ കൊതിച്ചതായിരുന്നു എന്നതിന്റെ തെളിവായിരുന്നു ജഗതിയുടെ ഓരോ വാക്കിനും ഉയര്‍ന്ന കയ്യടികള്‍ .ആ ഒരു പ്രത്യേക പരിപാടിയുടെ ആകര്‍ഷണീയത തന്നെയാണ് അവതാരികയെ ജനങ്ങള്‍ സഹിക്കാന്‍ കാരണമെന്നു സ്വയം മനസ്സിലാക്കാതെ , ഒരു ചിയര്‍ ഗേള്‍ തലത്തിലേക്ക് അവതാരക പ്രവര്‍ത്തിയെ മാറ്റുകയാണ് അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് .


നാട്ടില്‍ ഏതു തല തിരിഞ്ഞതിനെയും പുറകില്‍ നിന്ന് ഉന്തുന്ന കുറച്ചാളുകള്‍ ഉണ്ട് അവരാണ് അതുമല്ലെങ്കില്‍ പാര്‍ട്ടി സംസ്കാരം മനസ്സില്‍ ഒളിപ്പിച്ചും ,തരം കിട്ടുമ്പോള്‍ പുറത്തും കാട്ടുന്ന ചില ഷോവനിസ്റ്റ് സ്ത്രീ വാദികള്‍ ഏറ്റു പിടിച്ചു വളര്‍ത്തിയതല്ലാതെ ഒരു വളര്‍ച്ചയും ഈ പറയുന്ന സ്ത്രീ നേടിയിട്ടില്ല .രേഖ മേനോനെ പോലെ ചെയ്യുന്ന ജോലി എന്തെന്ന് തിരിച്ചറിവുള്ള അവതാരികമാര്‍ ഉള്ളിടത്താണ് കോലം കെട്ടലും വഴങ്ങാത്ത നാവുമായി പ്രസ്തയായി എന്ന് സ്വയം അവരോധിതയാകാന്‍ വ്രഥാ ശ്രെമിച്ചു വശം കെടുന്നത്‌ .കഷ്ടം എന്നെ പറയാനാവു .


ജഗതിക്ക് പോപ്പുലാരിറ്റിക്ക് വേണ്ടി പറഞ്ഞുവെന്നു പറയുമ്പോള്‍ കേരളത്തിലെ ജനങ്ങളെ കുറിച്ചുള്ള അവരുടെ ബോധവും കൂടെ വെളിപെടുന്നു .എത്രയോ വര്‍ഷങ്ങളായി എത്രയോ കഥാപാത്രങ്ങളായി നമ്മെ വിസ്മയിപ്പിച്ചിരിക്കുന്ന ,വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന ജഗതിക്ക് ഇനിയും ന്യൂസുകള്‍ സൃഷ്ടിച്ച് ആളാവേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍ ഉള്ള സാമാന്യ ബുദ്ധി പോലും ഇനിയും വന്നു ചേര്‍ന്നിട്ടില്ല മലയാള ഭാഷയുടെ പുതിയ അംബാസ്സഡര്‍ക്ക് .ജഗതി എന്ന മൂന്നക്ഷരം കേരളത്തില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന നീളവും വ്യാപ്തിയും ഇനിയും തിരിച്ചറിയാത്ത
കുഞ്ഞു കുട്ടി കൂടെ ഉണ്ടോ .......

സ്വപ്നം പണിയുന്നവര്‍



മൂന്നു മാസത്തിലും കുറച്ചധികമായിട്ടുണ്ടാകും അവരിവിടെയെത്തിയിട്ടു,ചെറുപ്പക്കാര്‍ക്കധികവും   കടും നിറങ്ങളുള്ള ഷര്‍ട്ടുകളായിരുന്നു . കൂട്ടത്തിലെ മുതിര്‍ന്നവര്‍ ഒരിക്കല്‍ വെളുത്തതായിരുന്നെന്നു  തോന്നിപ്പിക്കുന്ന ഷര്‍ട്ടുകളും ധരിച്ചിരുന്നു .അവരെത്തി അധികം കഴിഞ്ഞില്ല പൂര നടത്തിപ്പുകാരുടെ പിറകെ  ആനയും ആലങ്കാരങ്ങളും എന്നപോലെ ജെ സി ബി കളും ടിപ്പര്‍ ലോറികളും എത്തി തുടങ്ങി .ഒരു മിന്നലാട്ടം പോലെയെങ്കിലും ആരിലും ഒരു അപരിചിതത്വവും കണ്ടതില്ല .ഉടുപ്പുകള്‍ അവിടവിടങ്ങളില്‍ അഴിച്ചു കോര്‍ത്തവര്‍ നേരെ തനിക്കു വിധിക്കപെട്ട ജോലിയിലേക്ക് .

അധികവും ബംഗാളികളായിരുന്നു .മെലിഞ്ഞവര്‍, തൊലിയില്‍ കറുപ്പ് പതിയെ പതിയെ കലര്‍ന്നവര്‍ .വന്നു ദിവസങ്ങള്‍ക്കുള്ളില്‍  ഈ പ്രദേശത്തിലെ മിക്ക ചപ്പു ചവറുകളും എറിയപ്പെട്ടിരുന്ന ആ  സ്ഥലം അവര്‍ അളന്നു തിരിച്ച് ഒരു വലിയ കെട്ടിടത്തിന്റെ അടിത്തറയായി പണിതെടുത്തു.


ഉറങ്ങുന്നതും ഉണ്ണുന്നതും എല്ലാം ജോലിയിടത്തില്‍ തന്നെ.പ്രത്യേക ജോലി സമയം ഒരിക്കലും അവര്‍ പാലിച്ചിരുന്നതായി കണ്ടതേയില്ല .മിക്കപ്പോഴും ഞങ്ങള്‍ എഴുന്നേല്‍ക്കുന്നതിനും മുന്‍പേ അവര്‍ ജോലി ആരംഭിച്ചിരിക്കും .ചുണ്ടിനിടയില്‍ തിരുകുന്ന പുകയിലയുടെ ബലത്തില്‍ അവര്‍ പണിതു കൊണ്ടേ ഇരിക്കുന്നു .എത്രയോ കാലം മനസ്സില്‍ കൊണ്ടു നടന്ന സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ഒരാള്‍ എത്ര മാത്രം ആത്മാര്‍ത്ഥമായും ,ആവേശത്തോടെയും ആയിരിക്കുമോ അത് എപ്പോളും അവരില്‍ നിറഞ്ഞു നിന്നിരുന്നു .

ഞാന്‍ ഓര്‍ക്കുകയായിരുന്നു അവരുടെ കുടുംബത്തെ കുറിച്ച് .എവിടെയായിരിക്കും അവര്‍ ,എപ്പോഴായിരിക്കും  ഇവര്‍ക്ക്  സ്വന്തം ഇടങ്ങളില്‍ തിരിച്ചെത്താനാവുക.
എന്നെ ആശ്ചര്യപ്പെടുത്തി   കൊണ്ടു ആദ്യ നിലയുടെ പണി കഴിഞ്ഞത്തിന്റെ തൊട്ടടുത്ത  ദിവസം
കുട്ടികളും ,സ്ത്രീകളുമായി ഒരു ചെറു സംഘം എത്തി ചേര്‍ന്നു.


ഗ്രൌണ്ട് ഫ്ലോറില്‍ പണിയിടത്തിലെ ഇരുമ്പ് ഷീറ്റുകള്‍ കൊണ്ടു കുറെ മുറികള്‍ അവര്‍ തിരിച്ചെടുത്തു .നാല് ഇരുമ്പ് ഷീറ്റുകള്‍ക്കുള്ളില്‍ അവര്‍ വീടും ,കുടുംബവും സൃഷ്ടിച്ചെടുത്തു.അവരുടെ രതിയും ,പിണക്കവും ,ഇണക്കവും എല്ലാം ആ നാല് ഷീറ്റുകള്‍ക്കുള്ളിലാണ് .അവരുടെ കുട്ടികള്‍ മുതിര്‍ന്നവരെ ആകും പോലെ സഹായിക്കുന്നു ചിലപ്പോള്‍ ബാല്യത്തിന്റെ ഉള്‍വിളിയില്‍ കളിക്കാനായി പായുന്നു .


എത്രയോ നിലകള്‍ അവര്‍ കെട്ടിപ്പൊക്കുന്നു ബാംഗ്ലൂര്‍ നഗരത്തിന്റെ ആകാശത്തിലേക്ക് .ഒരിക്കലും അവര്‍  ആഗ്രഹിക്കുന്നില്ലേ ഒരു തിരിച്ച് പോക്ക് ? ഇല്ലേ അവര്‍ക്ക് ഒരു തിരിച്ച് പോക്ക് സ്വന്തം ഗ്രാമത്തിലേക്ക്, മരിച്ചതും ജീവിച്ചിരിക്കുന്നതുമായ സ്വന്തം കാഴ്ചകളിലേക്ക് . . കാത്തിരുപ്പുകളിലേക്ക്..


ഉണ്ടായിരിക്കാം അവര്‍ക്കും ഒരു സ്വപ്നം .ആകാശം മുട്ടെ കെട്ടിടങ്ങള്‍ പണിതുയര്‍ത്തുമ്പോളും അതിലും മേലായി ഒരു സ്വപ്നം. അങ്ങ് ദൂരെ സ്വന്തം നാട്ടില്‍ നാല് ചുവരുകള്‍ക്കുള്ളില്‍ പണിയാന്‍ കൊതിക്കുന്ന ഒരു കൊച്ചുവീടിനെ കുറിച്ചുള്ള സ്വപ്നം .അവിടെ മുറ്റത്ത്‌ ഓടിക്കളിക്കുന്ന  കുട്ടികളെ അവര്‍ ഓരോ കിതപ്പിലും കാണുന്നുണ്ടാവാം ....

 ഒരു ആയുഷ്കാലം മുഴുവന്‍ പരാതികളില്ലാതെ ,ഉണ്ടെങ്കില്‍ ആരോട് പറയണമെന്നറിയാതെ ജന്മം കൊണ്ടു ഇരുകാലികളും ജീവിതം കൊണ്ടു നാല്‍കാലികളുമായി പോയ  ഇവരിലേക്ക് ഞാന്‍ എന്റെ ഫ്ലാറ്റിന്റെ നാലാം നിലയുടെ സുഖത്തില്‍ നിന്ന് നോക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് പെട്രോളിന് വില കൂടിയത് ഇവര്‍ അറിഞ്ഞിട്ടുണ്ടാവുമോ എന്നായിരുന്നു .ഇനിയും വേണ്ടി വന്നാല്‍ പെട്രോള്‍ വില കൂട്ടുമെന്ന വെല്ലുവിളികള്‍ ഇവര്‍ കേട്ടിരിക്കുമോ .....ഉണ്ടാവാന്‍ വഴിയില്ല കാരണം അവര്‍ സ്വന്തം  വയറിലേക്ക് അധികം നോക്കാറില്ല അത് ചുരുങ്ങി ചുരുങ്ങി വരുന്നത് അവര്‍ അറിയാറെയില്ല....


മൊബൈല്‍ കാഴ്ച്ചകള്‍




ചിലര്‍ ആവേശത്തോടെ ,ചിലര്‍ ജിജ്ഞാസയോടെ മറ്റു ചിലര്‍ മൊബൈല്‍ ക്യാമറയിലൂടെ താഴെ പുഴയിലേക്ക് നോക്കി കൊണ്ടിരിക്കുന്നു .....


അവള്‍ ജീവന്റെ അവസാന ശ്വാസം പുഴയുടെ ആഴങ്ങളില്‍ മറയാതിരിക്കാന്‍ കൈകളുയര്‍ത്തി ,മുങ്ങിയും പൊങ്ങിയും മരണത്തിനും  ജീവിതത്തിനുമിടയില്‍ തത്തി കളിച്ചു കൊണ്ടിരിക്കുന്നു .
പാലത്തിലൂടെ കടന്നു പോകേണ്ട വാഹനങ്ങള്‍ വരെ നിര്‍ത്തി ആളുകള്‍ വന്നു എത്തി നോക്കുന്നു .ജീവിക്കാനുള്ള ത്വരയില്‍ അവളുയര്‍ത്തുന്ന കൈകളില്‍ കൈ കോര്‍ക്കാന്‍ ആര്‍ക്കും തോന്നിയതേയില്ല, ആ ചെറുപ്പക്കാരന്‍ പയ്യന്‍ വരുന്നത് വരെ .ഒട്ടും താമസിക്കാതെ അവന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് എടുത്തു ചാടി ആ പാവം പെണ്‍കുട്ടിയെ രേക്ഷപെടുത്തുമ്പോഴും
അവളുടെ നനഞ്ഞൊട്ടിയ ശരീരത്തിന്റെ അളവുകള്‍ മൊബൈലില്‍ പകര്‍ത്താന്‍ തിടുക്കം കൂട്ടുന്നവര്‍ .


ഇത് ഒരു സിനിമയുടെ ക്ലൈമാക്സ്‌ രംഗമല്ല മറിച്ച്  ദൈവത്തിന്റെ  സ്വന്തം കേരളത്തില്‍ ഇന്നലെ സംഭവിച്ചതാണിത്.സത്യത്തില്‍ ഇതില്‍ എനിക്കൊരു അത്ഭുതവും തോന്നിയില്ല കാരണം സ്വന്തം അമ്മ കുളിക്കുന്നതിന്റെ വിവിധ ആംഗിളുകള്‍ വീഡിയോ ആക്കി ഇന്റര്‍നെറ്റില്‍ അപലോഡ് ചെയ്തു പണം മേടിച്ച മകന്റെ നാടാണിത് .അച്ഛന്റെ കാമം മകളില്‍ തീര്‍ക്കുന്ന കേരളത്തില്‍ ഇതല്ലാതെ വേറെ എന്താണ് സംഭവിക്കുക .


ഭാര്‍ഗ്ഗവരാമന്‍  എറിഞ്ഞെടുത്തു കൊടുത്ത ഭൂമിയില്‍ തുഞ്ചന്‍ വളര്‍ത്തിയ മലയാളം പറഞ്ഞാല്‍ തല മൊട്ടയടിക്കുന്ന കാലത്ത് നാം ഇനിയും എത്രയോ കാഴ്ചകള്‍ ഇനിയും കാണാന്‍ ഇരിക്കുന്നു .അതിനായി കയ്യില്‍ മൊബൈല്‍ ക്യാമറകളുമായി ഒളിഞ്ഞു നോട്ടത്തിന്റെ ഡിജിറ്റല്‍ കണ്ണും തുറന്നിരിക്കുന്നു തനിക്കു കാരണമായ ബീജമേതന്നറിയാത്ത ചില ജന്മങ്ങള്‍ ...

11 -11 -11 ന്റെ പ്രത്യേകത



11 -11 -11 ലോകം മുഴുവന്‍ എന്തോ ഒരു പുതിയ ഉയിര്‍പ്പിന്റെ ദിനമായി ആഘോഷിക്കുമ്പോള്‍ ,ഇവിടുത്തെ മുഖ്യ ധാര പത്രങ്ങള്‍ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടുയേം ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ  കരച്ചിലിനെയും ,നിറത്തെയും, കുറിച്ച് തലപുകക്കുമ്പോള്‍എന്റെ വേദന ട്രെയിന്‍ പാളത്തില്‍ ഒരു ഒന്നരക്കയ്യന്‍ മൃഗത്തിന്റെ കാമ വെറിയില്‍ ജീവന്‍ വെടിഞ്ഞ സൌമ്യ എന്ന പെണ്‍കുട്ടിയെ കുറിച്ചാണ് ...


ഇന്നാണ് കേരളത്തിന്‌ ഇപ്പോഴും ഒരു മനസാക്ഷി ശേഷിക്കുന്നുവെങ്കില്‍ അതിനെ വേദനിപ്പിച്ച ആ കൊലപാതകത്തിന്റെ വിധി .ഈ വിധി ഒരു പക്ഷെ കേള്‍ക്കുമ്പോള്‍  തന്റെ സ്വപ്നങ്ങള്‍ മുഴുവന്‍ ബാക്കി വെച്ച് പോയ സൌമ്യുടെ മനസ്സില്‍ എന്താവും ...ഈ വിധി കൊണ്ട് ആ കുടുംബത്തിനു പ്രത്യേകിച്ച് ഒന്നും നേടാനും ആവില്ല ...പക്ഷെ ഈ വിധി കൊണ്ട് ചിലപ്പോള്‍ കേളത്തിലെ  സ്ത്രീകള്‍ക്ക് അവരുടെ ആത്മാഭിമാനത്തിലേക്ക് ,അവരുടെ സ്ത്രീത്വതിലേക്ക് ഇനി ഒരൊറ്റ ഒന്നരക്കയ്യനോ , രണ്ടു കയ്യനോ കടന്നു കയറാതിരിക്കുമെങ്കില്‍ ആ വിധി കേരളത്തിലെ സ്ത്രീകള്‍ക്ക് ഇനിയുള്ള ജീവിതത്തില്‍ ഒരു തുണയാകുമെങ്കില്‍....അതായിരിക്കില്ലേ ഇന്ന് വിധി പറയുമ്പോള്‍  സൌമ്യുടെ ആത്മാവും എത്തുമ്പോള്‍ അവര്‍ക്ക് ഏറ്റവും പ്രിയപെട്ടതാവുക .  

ചെമ്പന്‍ മുടിക്കാരി



ട്രെയിനിന്റെ അലറി പാഞ്ഞുള്ള വേഗതയോ ,പിന്നിലേക്ക്‌ പറിഞ്ഞോടുന്ന കാഴ്ചകളോ അല്ല ആ സ്ത്രീയുടെ മുഖത്തേക്ക്  വേവലാതികള്‍ നിറച്ചു കൊണ്ടിരുന്നത് .ഒരുച്ച പ്രാന്തിന് ഓടി തുടങ്ങിയ ട്രെയിനിലേക്ക്‌ ചാടി കയറുമ്പോള്‍ ഞങ്ങള്‍ മൂന്നും മൂന്ന്  ബോഗിയിലാര്‍ന്നു പിന്നീട് തൊട്ടടുത്ത സ്റ്റേഷനില്‍ ഇറങ്ങി ഒരു ബോഗിയിലെ തിരക്കിലേക്ക് നൂണ്ടു കയറി കാലു മാത്രം ചവിട്ടാന്‍ ഇടം കിട്ടിയ  സമയം മുതല്‍ ആ സ്ത്രീയുടെ പേടിച്ച മുഖം എന്നെ അവരിലേക്ക്‌ നോട്ടം കൂര്‍മ്പിക്കുവാന്‍ പ്രേരിപ്പിച്ചു .അവര്‍ ഒരു സീറ്റില്‍ ഏറ്റവും അറ്റത്തായി തിങ്ങി നിരങ്ങി ഇരിക്കുന്നു.ഓരോ ആണ്‍ മുഖങ്ങളിലേക്കും, ബാങ്ക് ലോക്കറില്‍ പണം നിറക്കാന്‍ പോകുന്ന വണ്ടിയുടെ സെക്കൂരിട്ടിയുടെ സംശയ മുഖത്തോടെ അവര്‍  തുറിച്ചു നോക്കി കൊണ്ടിരിക്കുന്നു .


അവരുടെ ആവലാതിയുടെ  കാരണമറിയാതെ ഞാന്‍ ,പ്രമോദിനോടും അരുണിനോടും അവരെ കാണിച്ചു കൊടുത്തു ,പ്രമോദ്  കയ്യിലെ സ്പ്രയിറ്റു കുപ്പിയില്‍ മിക്സ്‌ ചെയ്തെടുതിരിക്കുന്ന M .H  വിസ്കി എങ്ങിനെ ഉള്ളിലാക്കും ഈ തിരക്കില്‍ എന്നുള്ള മഹാ വിഷമത്തില്‍ ആയിരുന്നതിനാല്‍ അന്നേരം ഈ വിഷയത്തില്‍ അത്ര ശ്രെദ്ധ കണ്ടില്ല .ആ സ്ത്രീ കൂടുതലും ഞങ്ങളെ ആയിരുന്നു പേടിയോടെ നോക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ അവരുടെ പേടി ഞങ്ങളിലേക്കും മെല്ലെ പടര്‍ന്നു ..ഇടയ്ക്കിടെ അവര്‍ ഞങ്ങള്‍ക്കിടയിലൂടെ തിരയുന്നു ഉറപ്പു വരുത്തുന്നു .


ഞങ്ങള്‍ മൂന്നു പേരുടെയും പുറകിലായി ജനലരികിലെ സീറ്റില്‍ ഒരു കൊച്ചു പെണ്‍കുട്ടി പറന്നു പോകുന്ന അവളുടെ ചെമ്പന്‍ മുടിയിഴകളെ അനുസരണയുള്ളതാക്കാന്‍ പാട് പെടുന്നു .അവളായിരുന്നു ആ അമ്മയുടെ വേവലാതിയുടെ കാരണം.ഒരു പന്ത്രണ്ടു വയസ്സ് കണ്ടേക്കാം ആ കുട്ടിക്ക്  അവളുടെ ഓരോ ചലനത്തിലും ആ അമ്മയുടെ കണ്ണുകള്‍ ഉണ്ടായിരുന്നു ഇടയ്ക്കെപ്പോഴോ കാലുകള്‍ മടക്കി സീറ്റില്‍ വെച്ചതിനു അവളെ അവര്‍ ഉച്ചത്തില്‍ വഴക്ക് പറയുന്നു .വീണ്ടും ആ ബോഗിയിലെ ആണുങ്ങളുടെ മുഖത്തേക്ക് അവര്‍ നോക്കുന്നു അവരെല്ലാം എങ്ങോട്ടാണ് ശ്രെദ്ധിക്കുന്നതെന്ന് അവര്‍ ഉറപ്പു വരുത്തുന്നു .


സ്ത്രീയെ ദേവിയായി ആരാധിക്കുന്ന ഭാരതത്തില്‍ ഇപ്പോള്‍  പെണ്‍കുട്ടികളെ പ്രസവിക്കാന്‍ അമ്മാര്‍ പേടിക്കുന്നുണ്ടാവാം.പെണ്‍കുട്ടികളുള്ള ഓരോ അമ്മമാര്‍ക്കും ആ തമിഴ് സ്ത്രീയുടെ മുഖം തന്നെയായിരിക്കും .അമ്മയുടെ പേടിയുടെ ഉള്ളിലായിരുന്ന ആ കുട്ടിക്ക് ഒരിക്കല്‍ പോലും ആ നീണ്ട ട്രെയിന്‍ യാത്ര ഇഷ്ടമായിട്ടുണ്ടാകില്ല കുട്ടികളുടെ സ്വാതന്ത്ര്യം അവള്‍ക്കു ലഭിച്ചിരുന്നില്ല .

ഞാന്‍ എന്റെ കുട്ടികാലം  ഒരു പക്ഷെ അയല്‍വീടുകളിലോ അല്ലെങ്കില്‍ ചുറ്റുവട്ടത്തെ മാവിന്‍ ചുവട്ടിലും നെല്ലി ചുവട്ടിലും  ആയിരിക്കും കൂടുതല്‍ ആഘോഷിച്ചിട്ടുണ്ടാവുക.എന്റെ സമ പ്രായക്കാരായ പെണ്‍കുട്ടികളും അങ്ങിനെ തന്നെയായിരുന്നു.ഒരിക്കല്‍ പോലും ഞാന്‍ കേട്ടതായി ഓര്‍മ്മയില്ല പീഡനം എന്നത്.കഴിഞ്ഞ 10   വര്‍ഷത്തിനിടയില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ കണ്ടതും കേട്ടതുമായ വാക്ക് പീഡനം ആയിരിക്കുന്നു.


ആ വാക്കിന്റെ ഭീകരതയില്‍ നിന്നാണ് ആ അമ്മയുടെ വേവലാതി പിറന്നത്‌ ,അത് കൊണ്ടാണ് കാഴ്ചകള്‍ ആസ്വദിച്ച് ജീവിക്കെണ്ടുന്ന ബാല്യവും ,കൌമാരവും കടുത്ത നിയന്ത്രണങ്ങളില്‍ പതറി കാഴ്ചകള്‍ നഷ്ടമായി വളരുന്നത്‌ .സ്വന്തം അച്ഛന്റെ മുന്നില്‍ പോലും പെണ്‍കുട്ടികളെ ഒറ്റയ്ക്കിരുത്താന്‍ പേടിക്കുന്ന അമ്മമാരുടെ നാട്ടില്‍ സ്വദേശികളും ,വിദേശികളും  തിങ്ങി നിറഞ്ഞ ട്രെയിന്‍ ബോഗിയില്‍  ആ അമ്മ പേടിയോടെ ,കരുതലോടെ ഇരുന്നതില്‍ എന്താണത്ഭുതം .

വയനാടന്‍ കുമാരേട്ടനെ തിരുത്തുന്നു



കുമാരേട്ടന്‍ നല്ല മനുഷ്യനാണ് ! അല്ല ,ആയിരിക്കണം. അതങ്ങിനെ ആണല്ലോ വേണ്ടത് .അതെന്താ കുമാരേട്ടനെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കാം .. അത് കൊണ്ടല്ല കുമാരേട്ടന്‍ കലാകാരനാണ് അതുകൊണ്ട് നല്ല മനുഷ്യനും ആയിരിക്കും എന്നാണ്  വയനാടന്‍ പറഞ്ഞു കേട്ടിരിക്കുന്നത് .


ഇന്ത്യയിലെ മികച്ച പടം പിടുത്തക്കാരനേം ,അഭിനയക്കാരനേം പിന്നെ അതിനു ചുറ്റിപറ്റിയുള്ള മിടുക്കന്മാരേം മിടുക്കികളേം ഇന്ന്  നാട്ടുകാരുടെ മുന്നേ അവതരിപ്പിച്ചു .കൊള്ളാം വര്‍ഷത്തില്‍ മുഴുവന്‍ കഷ്ടപെട്ടിട്ടു എന്തേലും കൊടുത്തില്ലേല്‍ പിന്നെ എന്നതാ ..


എല്ലാ മിടുക്കന്മാര്‍ക്കും വയനാടന്റെ അഭിനന്ദനങള്‍ ..അതെന്താ വയനാടനും അഭിനന്ദിച്ചു കൂടെ. 80  രൂപ മുടക്കി ചിലതെല്ലാം ഈ വയനാടനും കണ്ടിട്ടുണ്ട് പോപ്‌ കോണിന്റെ കാശ് വേറേം .മികച്ച ചലച്ചിത്രത്തിനുള്ള അമ്പത്തിയൊമ്പതാമത്  ദേശീയ പുരസ്കാരം ബ്യാരിക്കും ദേവൂളിനും ആണ് ലഭിച്ചിരിക്കുന്നത് . മലയാളി സംവിധായകന്‍ കെ പി സുവീരന്‍ ബ്യാരി എന്ന ഭാഷയില്‍ ഒരുക്കിയ ചിത്രം ദേശീയ അവാര്‍ഡ്‌ മേടിച്ചതില്‍ സന്തോഷ്‌ പണ്ടിട്റ്റ് അറിയാതെ ഈ ഞാനും അഭിമാനിക്കുന്നു . മികച്ച നടിക്കുള്ള അവാര്‍ഡ് ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് വിദ്യാ ബാലന്‍ സ്വന്തമാക്കിയപ്പോള്‍ ,മികച്ച നടനുള്ള അവാര്‍ഡ് ദേവൂളിലെ അഭിനയത്തിന് ഗീരീഷ് കുല്‍ക്കര്‍ണിക്ക് ലഭിച്ചു.രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പീ ആണ് മികച്ച മലയാള ചിത്രം.


വയനാടന്‍ പറഞ്ഞു തുടങ്ങിയത് കലാകാരന്‍ കുമാരേട്ടനെ കുറിച്ചാണോ ,നല്ല മനുഷ്യന്‍ കുമാരേട്ടനെ കുറിച്ചാണോ എന്ന് വീണ്ടും വായിക്കുന്നവര്‍ക്ക് തോന്നാം ചിലപ്പോള്‍ ചീത്തയും വിളിക്കാം .കുമാരേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങിയത് എന്തിനെന്നാല്‍ അവാര്‍ഡ്‌ പ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുമാരേട്ടനെ പറയുന്നു മോഹന്‍ലാലിനേം മികച്ച നടനുള്ള അവാര്‍ഡ്‌ നിര്‍ണ്ണയത്തില്‍ പരിഗണിച്ചു എന്നും എന്നാല്‍ പ്രണയം എന്ന സിനിമയില്‍ മേല്പറഞ്ഞ നടന്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത്  കൊണ്ട് കൊടുക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് .
വയനാടന്‍ കാടനാണ് അതോണ്ടാണീ സംശയം, മികച്ച നടനെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ അഭിനയമല്ലേ നോക്കേണ്ടത്? അല്ലാതെ  അയാള്‍ കേന്ദ്രമാണോ ,അതിഥി വേഷമാണോ എന്നൊക്കെ നോക്കേണ്ടതുണ്ടോ? മികച്ച അഭിനേതാവിനെ ആണ് തിരയുന്നതെങ്കില്‍ അയാള്‍ ചെയ്ത കഥാപാത്രത്തോട് എത്ര മാത്രം നീതി പുലര്‍ത്തി എന്ന് മാത്രം നോക്കിയാല്‍ പോരെ? ഇതെല്ലം വയനാടന്റെ നാടന്‍ ബുദ്ധിയുടെ ചോദ്യങ്ങള്‍ ആണ് അല്ലാതെ കാശ് വാങ്ങി പടം പൊട്ടിക്കാന്‍ നടക്കുന്ന വിവരം കെട്ട ഫാന്‍സ് കാരനാണ്  എന്ന് എതവനെങ്കിലും പറഞ്ഞാല്‍ ലിപിയില്ലാത്ത ഭാഷ വയനാടനറിയാം .


The Silence of the Lambs ( 1991 ) എന്ന ചിത്രത്തില്‍ വെറും 16 മിനിട്ടാണ്  ആന്റണി ഹോപ്കിന്‍സ് എന്ന വിഖ്യാത സിനിമാക്കാരന്‍ അഭിനയിച്ചത്  ആ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ്‌ അദ്ദേഹത്തിനായിരുന്നു.അപ്പോള്‍ എത്ര നേരം അഭിനയിച്ചു എന്താണ് വേഷം എന്ന് നോക്കി അല്ല ഒരു മികച്ച നടനെ തിരയുമ്പോള്‍ നോക്കേണ്ടത് എന്ന് തന്നെയാണ്  വയനാടന്റെ അഭിപ്രായം .അങ്ങിനെ സംഭവിച്ചിരുന്നു എങ്കില്‍ നമ്മുടെ സൂപ്പര്‍ സ്ടരുകള്‍ മേടിച്ചതിലും എത്രയോ ഇരട്ടി അവാര്‍ഡുകള്‍ ജഗതി ശ്രീകുമാറും ,തിലകനും ,നെടുമുടിയും ഒക്കെ മേടിച്ചേനെ.


എന്ത് കൊണ്ടോ നമ്മുടെ നാട്ടില്‍ മാത്രമാണ് വിചിത്ര രീതിയില്‍ ഉള്ള ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് .മികച്ച ചിത്രത്തിന്റെ സംവിധായകന്‍ മിക്കപ്പോഴും മികച്ച സംവിധായകന്റെ അവാര്‍ഡ്‌ മേടിക്കാറില്ല .സിനിമ ഒരു സംവിധായകന്റെ കലയെങ്കില്‍ മികച്ച സിനിയുടെ സംവിധായകന്‍ തന്നെയാണ് മികച്ച സംവിധായകനും .മോഹന്‍ ലാല്‍ നായകനോ അതിഥി വേഷമോ ചെയ്യട്ടെ അയാള്‍ മികച്ച അഭിനയം ആണ് ചെയ്തതെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അവാര്‍ഡ്‌ കൊടുക്കണം ,അല്ലെങ്കില്‍ നിനക്ക്  അര്‍ഹത പെട്ടതല്ല നിനക്ക് ലഭിച്ചിരിക്കുന്നതെന്ന തോന്നല്‍ അവാര്‍ഡ്‌ ജേതാവില്‍  ഉണ്ടാക്കുന്ന ഇത്തരത്തില്‍ ഉള്ള പ്രഖ്യാപനങ്ങള്‍ കുമാരേട്ടന്മാര്‍ നിര്‍ത്തണം .


ഒരിക്കല്‍ മലയാളത്തിന്റെ പ്രിയ കാമുകന്‍ മധുസാര്‍ അവാര്‍ഡിനെ കുറിച്ച്  പറഞ്ഞതോര്‍ക്കുന്നു പ്രീഡിഗ്രീക്കാരന്‍ MA ക്കാരന് മാര്‍ക്കിടുന്ന പരിപാടിയല്ലേ എന്ന് .സന്തോഷ്‌ പണ്ഡിറ്റിന്റെ വരെ  അഭിനയം കാണേണ്ടി വന്ന മലയാളികള്‍ക്ക്  ഇതൊന്നും ഒരു പ്രശനമല്ല എന്ന് കലാകാരന്‍ കുമാരേട്ടനറിയാം.

ശെല്‍വ രാജനും ജനാധിപത്യവും





അങ്ങിനെ ജയിച്ച ശെല്‍വരാജനും  തോറ്റു.തോല്‍പ്പിച്ച് എന്നാണ് സെല്‍വരാജന്‍ പറയുന്നത്.തോല്‍പ്പിച്ചത് ഇലക്ഷനില്‍ അല്ല മറിച്ചു കമ്മ്യൂണിസ്റ്റു സിദ്ധാന്തം ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു വിപ്ലവങ്ങളുടെ ഉരുക്ക് മുഷ്ടികള്‍ ആകാശങ്ങളിലേക്ക് എറിയിച്ചു ലോകത്തില്‍ സമത്വം കൊണ്ടുവരാന്‍ ഉള്ള സെല്‍വരാജന്റെ പ്രതിജ്ഞബദ്ധമായ അര നൂറ്റാണ്ട്  കാലത്തില്‍ കൂടുതല്‍ ഉള്ള  കഷ്ടപാടുകളെയാണ് പാര്‍ട്ടിക്കാര്‍ തോല്‍പ്പിച്ചു കളഞ്ഞത് .ഇനിയെന്തെല്ലാം കുലംകുത്തി ,വര്‍ഗ്ഗ വഞ്ചകന്‍ കേരളം കടുകട്ടി വാക്കുകള്‍ കേട്ട് ഞെട്ടി തരിക്കാന്‍ പോകുന്നു.സത്യത്തില്‍ ഈ വാക്കുകളെല്ലാം ഗോസ്റ്റ് ഹൌസ്‌ എന്ന ചിത്രത്തില്‍ ജഗദീഷു  "വിജ്രംബിച്ചു" എന്ന് പറയും പോലെ ആണെന്ന്  മലയാളികള്‍ക്കറിയാം.


സെല്‍വരാജന്‍ രാജി വെച്ചു എന്നതില്‍ ഏറ്റവും സന്തോഷം യു ഡി എഫിനാണ്‌  എന്ന്  വയനാടന്‍ വിചാരിക്കുന്നില്ല നാളെ നേരം വെളുക്കട്ടെ,മനോരമ തെളിയിക്കും അത് !അല്ലേലും മുട്ടനാടുകള്‍ ഇടിക്കുന്നിടത്തല്ലേ ചെന്നായ്ക്കു രസം.വിഭാഗീയത എന്ന് നാടും ,കാടും വിളിച്ചു കൂവിയപ്പോള്‍ ശെല്‍വരാജന്  അറിയില്ലായിരുന്നു വിഭാഗീയതയുടെ കാര്യം ഇപ്പോളിതാ അത്താഴ പട്ടിണിക്കാരന് വേണ്ടി എന്തേലും ചെയ്യാന്‍ ഈ അത്താഴ പട്ടിണിക്കാരന്റെയും കൂടെ നികുതി എടുത്തു നടത്തുന്ന ഇലക്ഷനില്‍ ജയിച്ച പാവപെട്ടവന്റെ പാര്‍ട്ടിക്കാരന്‍ നിസാരകാര്യങ്ങളുടെ പേരില്‍ ജനങ്ങളെ മറക്കുന്നത് നീതികരിക്കേണ്ടാതാണോ എന്ന് വയനാടന്ന് സംശയം .


രാഷ്ട്രീയം എന്നത് ,ഏതു പാര്‍ട്ടി ആയാലും ശെരി അവനവന് നല്ലത് വരുത്തുക ,കൂടിയാല്‍ എന്റെ കുടുംബത്തിനും അതിലും കൂടിയാല്‍ എന്റെ പാര്‍ട്ടിക്കാര്‍ക്കും എന്നത് മാത്രമാണ് ഇന്നത്തെ പൊതു പ്രവര്‍ത്തനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്‌ .ഈ ഇന്ത്യ മഹാ രാജ്യത്തു 1700 ല്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉണ്ടെന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതിന്റെ ഒരു സാധ്യത ആണ് .അല്ലാതെ ഇവന്മാരെല്ലാം നമ്മളെ ഭരിച്ചു നന്നാക്കാന്‍ വേണ്ടിയല്ല എന്ന് ഉള്ളത് കൊണ്ടാണ്  അന്ന ഹസാരെയേ പോലുള്ളവര്‍ക്ക് ഇവിടെ ആളുകള്‍ ഉണ്ടാവുന്നത് .


പാര്‍ട്ടി ഭരിക്കാന്‍ സമ്മതിക്കുന്നില്ല എന്ന് ഒരു MLA  പറയുമ്പോള്‍ എന്താണ് സമ്മതിക്കാതിരിക്കുന്നത്  എന്ന് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത തീര്‍ച്ചയായും ആ വ്യക്തിക്കുണ്ട് .കാരണം ജങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്യം ഒരു പാര്‍ട്ടി എതിര്‍ക്കുമ്പോള്‍ അത് ജനം അറിയേണ്ടേ അതല്ലേ ഒരു ജനസേവകന്‍ ചെയ്യണ്ടത്.


വയനാടന്  ഒരു പാര്‍ട്ടിയോടും പ്രത്യേക ചായവു ഇല്ല ഉണ്ടെന്നു നീയൊക്കെ പറഞ്ഞാലും കുഴപ്പമില്ല .പി സി ജോര്‍ജിന്റെ മധ്യസ്ഥതയില്‍ നടന്നു എന്ന് പറയപെടുന്ന ഉപജാപകം സത്യമാണെങ്കില്‍ ശേല്‍വരാജന്‍ വീണ്ടും ജയിക്കുകയും ജനാധിപത്യവും ,ജനങ്ങളും വീണ്ടും തോല്‍ക്കുകയും ചെയ്യും .മലയാളി എന്നും അങ്ങിനെ ആണ് പാലിന് കൊഴുപ്പ് കൂട്ടാന്‍  മണ്ണിരയെ  ഇടണ ആളുകളാ പത്തു കാശു കിട്ടിയാല്‍ അപ്പനെ വൃദ്ധ സദനത്തില്‍ ആക്കണ മക്കള്‍ ഉള്ള നാടാ അതോണ്ട് ശെല്‍വ രാജാ നിങ്ങള്‍ ആയിരിക്കും ചിലപ്പോള്‍ ശെരി .

പ്രിയപ്പെട്ട അഫ്രീന്‍



അഫ്രീന്‍ മരിച്ചു.... ഇന്ന്,എനിക്ക് പരിചയമില്ല അഫ്രീനെ പക്ഷെ എനിക്ക് വല്ലാതെ പേടിയാവുന്നു .നിങ്ങള്ക്ക് എന്ത് തോന്നും എന്ന് എനിക്ക് മുന്‍ വിധികളില്ല,കാരണം ഞാനും നിങ്ങളുമടങ്ങുന്ന സമൂഹത്തിലെ ഒരാള്‍ തന്നെയാണ് അഫ്രീനെ ദ്രോഹിച്ചു കൊന്നത് .അത് വെറും മൂന്നു മാസം മാത്രം പ്രായമുള്ള അഫ്രീനിന്റെ ,അച്ഛന്‍ തന്നെയാകുമ്പോള്‍ എനിക്കെങ്ങിനെയാണ്‌ കരയാന്‍ കഴിയുന്നത്‌ .ഞാന്‍ ഭയപെടുകയാണ് എന്നെ നിങ്ങളെ സമൂഹത്തിനെ .


അഫ്രീന്‍ ഒരു സുന്ദരി പെണ്‍കുട്ടി ആയതു കൊണ്ടാണ് ഒമര്‍ അവളെ ഉപദ്രവിച്ചതും കൊന്നതും.കാലം രണ്ടായിരത്തി പന്ത്രണ്ടു ആയിരിക്കുന്നു സുനാമികള്‍ കടലു പറിച്ചെടുത്തു കരയില്‍ കേറുന്ന കാലം .എന്നിട്ടും പെണ്‍ കുട്ടികളെ പ്രസവിക്കുന്ന അമ്മയെയും ,സ്വന്തം ബീജത്തില്‍ പിറന്ന കുട്ടിയേയും ദ്രോഹിക്കാന്‍ മടിക്കാത്ത ആണുങ്ങള്‍ ബാക്കിയാവുന്നു.ഓണ്‍ലൈനില്‍ കൂടെ ശരീരം വില്‍ക്കാന്‍ ആളുകള്‍ ഉള്ളപ്പോഴും സ്വന്തം മകളില്‍ കാമാമോടുക്കുന്ന അച്ഛന്മാരുള്ള നാടാണിതെന്നോര്‍ക്കുമ്പോള്‍ ,ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന് ആലോച്ചചിക്കുമ്പോള്‍ ഞാന്‍ വീണ്ടും ഭയപെടുകയാണ് .


പ്രിയപ്പെട്ട അഫ്രീന്‍ നീ ഒരു പൂവായി വിരിഞ്ഞു നിന്റെ അമ്മയ്ക്ക് ഒരു വസന്തമാകേണ്ടിയിരുന്നവള്‍ ,ഒരു ചെറു കാറ്റില്‍ നീ നഷ്ടപെടുമ്പോള്‍ നിന്റെ അച്ഛനറിഞ്ഞിരിക്കില്ല ആ അമ്മയുടെ വേദന .വിവാഹം ഭോഗസുഖത്തിനുള്ള ലൈസന്‍സായി മാത്രം കരുതുന്ന നികൃഷ്ടന്മാര്‍ക്ക് മനസ്സിലാവില്ല അമ്മയുടെ വേദനയും ,അവരുടെ മനസ്സും .
എങ്കിലും ഒമര്‍ എങ്ങിനെ കഴിഞ്ഞു നിനക്ക് മൂന്നു മാസം മാത്രം മുന്‍പ് നിന്നിലൂടെ പിറന്ന നിന്റെ മകളെ കൊല്ലാന്‍ .നിന്റെ അമ്മ ഇനിയെങ്ങിനെ നിന്നെ മകനെ എന്ന് വിളിക്കും .ഒരു സമൂഹമെങ്ങിനെ നിന്നെ മനുഷ്യനായി കരുതും .


നിനക്ക് അര്‍ഹിക്കുന്ന  ഒരു  ശിക്ഷയും വിധിക്കാന്‍  എന്റെ ഭരണ കൂടത്തിനു കഴിവുണ്ടാകില്ല ,പക്ഷെ കുഞ്ഞു അഫ്രീന്റെ മുലപാല്‍ മണക്കുന്ന കുഞ്ഞു വിരലുകള്‍ നിനക്ക് നേരെ എന്ന് ചൂണ്ടി ചോദിച്ചു കൊണ്ടിരിക്കും എന്തിനു വേണ്ടി ഇത് ...? പത്തു  മാസം നിന്റെ ബീജം ചുമന്നു നീര് കൊടുത്തു  ജീവനേകി പേറ്റു നോവിനാല്‍ അലറി വിളിച്ച ആ അമ്മയുടെ ചോദ്യത്തിന് നിന്റെ കയ്യില്‍ എന്ത് ഉത്തരമാണുണ്ടാവുക.


നാട്ടില്‍ പണ്ടെന്നോ കണ്ടു പേടിച്ചോടിയ ഒരു മങ്ങിയ കാഴ്ചയോര്‍മ്മ വരുന്നു .പട്ടികളെ കഴുത്തില്‍ കുരുക്കിട്ടു കൊന്നു റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോകുന്ന ഒരു കാഴ്ച ഒമര്‍ എനിക്ക് നിങ്ങളെയും അറിയില്ല പക്ഷെ വിധിക്കാന്‍ എനിക്കൊരു അവസരമുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്ക്ക് ആ ശിക്ഷ തന്നെ വിധിക്കും .

മുലകളും സ്ത്രീകളും പിന്നെ സദാചാര ചിന്തകളും




കേരളം ലോകത്തിനു സമ്മാനിച്ച വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജാ രവിവര്‍മ്മ ഒരിക്കല്‍ ഒരു പെയ്റ്റിംഗ് ചെയ്തു ഉണ്ണി കണ്ണന്‍ അമ്മ യശോധയുടെ മടിയിലിരുന്നു മുല കുടിക്കുന്നതായിരുന്നു ചിത്രം.അക്കാലത്ത് വലിയ ബഹളങ്ങള്‍ക്കും ,വ്യവഹാരങ്ങള്‍ക്കും ഇടയായ ചിത്രമായിരുന്നു അത് .കാരണം എന്തായിരുന്നു എന്ന് വെച്ചാല്‍ കണ്ണന് മുല കൊടുക്കുമ്പോള്‍ യശോധയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് .കാര്‍മുകില്‍ വര്‍ണ്ണന്‍റെ മാതാവിന്‍റെ മാറിടം വസ്ത്രമില്ലാതെ വരച്ചതില്‍ പരം തെറ്റ് വേറെന്താണ്! അന്നും കാണുമായിരിക്കണം ഇന്നത്തെ പോലെ സദാചാര സംരക്ഷകര്‍ .ഈ പുകിലുകളൊക്കെ ഉണ്ടായപ്പോള്‍ രവിവര്‍മ്മ പറഞ്ഞത് "അമ്മിഞ്ഞ കൊതിയോടെ കുടിക്കുന്ന കണ്ണന്‍റെ നിഷകളങ്ക മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മാറില്‍ തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് ഒന്നും പറയാനില്ല" എന്നായിരുന്നു .

കഴിഞ്ഞ കുറെ ദിവസങ്ങളില്‍ മാധ്യമ ലോകത്ത് വലിയ ചര്‍ച്ച ഉണ്ടായ ഒരു കാര്യം ബി ബി സി യുടെ ഒരു പ്രോഗ്രാമായ ബി ബി സി ബ്രേക്ക്ഫാസ്റ്റി ന്‍റെ റിപ്പോര്‍ട്ടര്‍ അന്ന റീഡ് മാറിടം വെളിവാകും വിധം വസ്ത്രം ധരിച്ചതായിരുന്നു .അതിനു അവര്‍ പറഞ്ഞതു "സ്ത്രീകള്‍ക്ക് സ്തനമുള്ള കാര്യം പുതിയ അറിവാണെന്ന മട്ടിലാണ് ചിലരുടെ പ്രതികരണമെന്നാണ് "ഇതെല്ലം എന്തിനു ഇവിടെ നിരത്തുന്നു എന്ന് ചോദിച്ചാല്‍ ,ഇന്നലെ എന്റെ ബുദ്ധിക്കും ,ചിന്തകള്‍ക്കും ഉള്ളില്‍ നിന്ന് ഞാനൊരു കവിത എഴുതുകയുണ്ടായി അതിന്‍റെ തുടക്ക വരികള്‍
" കൂര്‍മുലകളും, തുളുമ്പും നിതംബങ്ങളും ,
ചോര കൊതിക്കുന്ന ചുണ്ടുകളുമല്ലാതെ
പിന്നെയും എന്തെല്ലാം നിന്റെ ആയുധങ്ങള്‍ ...?"
എന്നിങ്ങനെ ആയിരുന്നു .ഇതൊരു ഓണ്‍ലൈന്‍ വാരികയില്‍ അയച്ചപ്പോള്‍ എഡിറ്റര്‍ എനിക്ക് തന്ന മറുപടി ,കുട്ടികളും ,സ്ത്രീകളും ഒരുപാട് വായിക്കുന്നതാണ് അതിനാല്‍ പബ്ലിഷ് ചെയ്യാന്‍ പരിമിതിയുണ്ട് എന്നായിരുന്നു .സ്ത്രീകള്‍ അത്രയ്ക്ക് ബോധവും വിവരവുമില്ലാത്തവരാണോ ...ഒരു സ്ത്രീയുടെ ചിന്തകളും ,വിചാരങ്ങളുമെന്തെന്നു പുരുഷന്മാരാണോ തീരുമാനിക്കുന്നേ.സ്തനത്തെ കുറിച്ചെഴുതിയാല്‍ പിന്നെ സ്ത്രീകള്‍ വായനകളില്‍ നിന്നോടിയോളിക്കുമോ ...?

എന്ത് കൊണ്ട് കേരളത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്യുന്നു ,എന്ത് കൊണ്ട് മകന്‍ അമ്മയുടെ കുളിമുറി രെഹസ്യങ്ങള്‍ വീഡിയോയില്‍ സേവ് ചെയ്യുന്നു.യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം കേരളത്തില്‍ ഇല്ല എന്നത് കൊണ്ട് മാത്രമാണ് എന്നതിന്റെ ഒരു തെളിവാണ് ആ മാഗസിന്‍റെ മറുപടി .ഇവിടെ രതി നിര്‍വേദവും ,തകരയും ആയിരം പ്രാവിശ്യം റീ മേയ്ക്ക് ചെയ്യപെടുന്നതും ,ഷക്കീല കേരളത്തില്‍ തരംഗം സൃഷ്ടിച്ചതുമെല്ലാം ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് .ഒളിച്ചു നോക്കുന്നത് കേരളത്തിന്‍റെ സ്വന്തം കലയാണ്‌ പക്ഷെ നേരില്‍ നോക്കാന്‍ പേടിയും ദുഷിച്ച സദാചാര ചിന്തയും .മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ത് വിചാരിക്കുന്നു എന്നതാണ് നമ്മുടെ പ്രശ്നം.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നവരില്‍ കൂടുതല്‍ പങ്കും യുവാക്കളാണ് എന്നാണു തോന്നുന്നത് .മാങ്ങയേതു ,കുരുവേത് എന്നറിയാവുന്ന പെണ്‍ കുട്ടികള്‍ തന്നെയാണ് ഓണ്‍ ലൈനുകളില്‍ വരുന്നത് ,പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാഗസിനുകളിലും ,ഗ്രൂപ്പുകളിലും .അല്ലെങ്കില്‍ തന്നെ വായനക്ക് എന്തിനാണ് ആണ്‍ പെണ്‍ വേര്‍തിരിവ് ..?നിങ്ങലറിയുന്നില്ലേ കാലം മാറിയത് അത് കൊണ്ടല്ലേ എന്നെ പോലുള്ള തക്കിടി മുണ്ടാന്മാര്‍ വരെ ഓണ്‍ ലൈനുകളില്‍ നാലോ അഞ്ചോ ലൈക്കുകള്‍ മേടിക്കുന്നത് .പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം ശ്രെദ്ധിക്കു അവരുടെ ,ശരീരത്തിനും ,മനസ്സിനും ഇഷ്ടപെടുന്നവയാണ് അവര്‍ ധരിക്കുന്നത് ,നമ്മള്‍ ആണുങ്ങള്‍ കരുതും ഇവളെന്താ കാണിക്കണേ എന്ന് .സത്യത്തില്‍ പെണ്‍കുട്ടികളുടെ അത്മധൈര്യമാണ് അവരുടെ വസ്ത്ര ധാരണത്തില്‍ പോലും പ്രതിഫലിക്കുന്നത് .നീണ്ട നോട്ടങ്ങള്‍ക്ക്‌ നേരെ അവര്‍ക്കറിയാം എന്തെടാ എന്ന് ചോദിയ്ക്കാന്‍ .

അപ്പോള്‍ പറഞ്ഞു വരുന്നത് ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് ഇന്നാട്ടിലെ സദാചാരം നഷ്ടമാകാന്‍ പോകുന്നില്ല .കാരണം നിങ്ങള്‍ ആര്‍ക്കു വേണ്ടി പേടിക്കുന്നോ അവര്‍ സത്യത്തില്‍ പേടിക്കുന്നത് നിങ്ങളുടെയീ പൊടിപിടിച്ച ചിന്തകളെയാണ് .ഇപ്പോള്‍ ആണ്‍ പെണ്‍ സൌഹൃദങ്ങളില്‍ നിങ്ങള്‍ കരുതുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ അനുഭവിക്കുന്നു .ഇവിടുത്തെ മധ്യ വയസ്ക തലമുറകളെയാണ് സത്യത്തില്‍ ബസിലും ,ട്രെയിനിലും ,ഓണ്‍ ലൈനിലും സ്ത്രീകള്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പേടിക്കുന്നത് .അവര്‍ക്ക് ചിന്തിക്കാനും പെരുമാറാനും ആണുങ്ങളെ പോലെ തന്നെ കഴിവുണ്ടെന്ന് തിരിച്ചറിയണം .അതാണ്‌ ഇവിടെ വേണ്ട ഏറ്റവും വലിയ സദാചാര ബോധം എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ...

"ദി റീഡര്‍ "ഒരു വൈകിയ വിലയിരുത്തല്‍



പുഴുങ്ങിയ കോഴിമുട്ടയും ചായയും എടുത്തു ഡൈനിങ്ങ്‌ ടേബിളില്‍ നിരത്തി ,അവളുടെ  ശബ്ദം കേള്‍ക്കാഞ്ഞയാള്‍  ബെഡ് റൂമിലെത്തി , നേര്‍ത്ത കര്‍ട്ടനു മറവില്‍ കുളിക്കുന്നവളുടെ നഗ്നതയില്‍ നോക്കി നിന്ന ശേഷം മിഷേല്‍ ബെര്‍ഗ് പറഞ്ഞു നിങ്ങളുടെ ഭക്ഷണം തയ്യാറായിരിക്കുന്നു.ഇന്നലെ രാത്രിയില്‍ ബെര്‍ഗിനോടൊപ്പം ശയിക്കാനായി എത്തിയിരുന്നതായിരുന്നവര്‍ .ഭക്ഷണം കഴിക്കാതെ വേഗതയില്‍ ഡ്രസ്സ്‌ മാറിയവര്‍ പുറത്തേക്കു പായുമ്പോള്‍ ഒരു സിറ്റി ട്രെയിന്‍ റോഡിലൂടെ പോകുന്നു .അതോടൊപ്പം മിഷേലിന്റെ ഓര്‍മ്മകളും പുറകോട്ടു യാത്രയാവുന്നു .

1958 ലെ  മഴ കോരിച്ചൊരിയുന്നൊരു  ദിവസം ,  മഴയില്‍ ആളുകള്‍  നനയാതെ  സിറ്റി സര്‍വീസ് നടത്തുന്ന ട്രെയിനില്‍  കയറി പറ്റാന്‍ തിരക്ക് കൂട്ടുന്നു .സ്കൂള്‍ വിട്ടു വീട്ടിലേക്കു പോകുന്നൊരു പതിനഞ്ചുകാരന്‍ പയ്യന്‍ അസ്വസ്ഥതയോടെ മറ്റുള്ളവരുടെ മുഖങ്ങളിലേക്ക് അപരിചിതത്തോടെ കണ്ണുകള്‍ പായിക്കുന്നു . അവന്റെ വെപ്രാളം കണ്ടിട്ടാവണം  എതിര്‍ സീറ്റിലുള്ളവരും ഇപ്പോളവനെ ശ്രെദ്ധിക്കുന്നുണ്ട്  ,ഈസമയം  കണ്ട്ക്ടര്‍ ടിക്കറ്റ്‌ ചോദിച്ചു കൊണ്ട്  അവനെ കടന്നു പോയി.പെട്ടെന്നെന്തോ ഓര്‍ത്തിട്ടെന്ന പോലെ  യാത്ര ആരംഭിക്കാന്‍ തുടങ്ങിയ ട്രെയിനില്‍ നിന്നുമവന്‍ റോഡിലേക്ക്  ചാടി  .ആ റോഡും പരിസരങ്ങളും അവനത്ര പരിചിതമല്ലായിരുന്നു .ചുറ്റും നോക്കി മുന്നില്‍ കണ്ട  കെട്ടിടത്തിന്റെ വാതില്‍ക്കലേക്കവന്‍  മഴയിലൂടെ ഓടി  .വാതില്ക്കലെത്തിയതും അവന്‍ പെട്ടെന്ന്  ശര്‍ദ്ധിച്ചു. ഭയം കാരണമോ  മഴ കാരണമോ  അവന്‍ വിറക്കാന്‍ തുടങ്ങി.കോണി പടി ഇറങ്ങി  വരികയായിരുന്ന  ഒരു  സ്ത്രീ ഇത് കാണുകയും
"എന്താ കുട്ടി , എന്ത്  പറ്റിയെന്നു" ചോദിച്ചു കൊണ്ട് അവനെ പിടിച്ചു അരികിലെ ബെഞ്ചില്‍ ഇരുത്തി അവന്റെ മുഖം കഴുകിച്ചു പിന്നീട്  അവര്‍ അവിടെ എല്ലാം  വെള്ളമെടുത്തു വന്നു വൃത്തിയാക്കി .
."എവിടെയാണ് നിന്റെ വീട് "വീട് ചോദിച്ചറിഞ്ഞ്  അവനെയും കൂട്ടി വീട്ടിലേക്കു കൊണ്ട് പോയി എന്നാല്‍ വീടിനുള്ളിലേക്ക്  അവര്‍ പോകുകയോ അവന്‍ ക്ഷണിക്കുകയോ ചെയ്തില്ല .യാത്രയില്‍  രണ്ടു പേരും ഒന്നും പരസ്പരം സാരിച്ചതെയില്ല.വീടിനടുത്തെത്തിയപ്പോള്‍ ഒന്നും മിണ്ടാതയവന്‍ വീടിനുള്ളിലേക്ക് ഓടി പോയി .ഒരു നന്ദി വാക്ക് പോലും പറയാതെ .

ഡോക്ടര്‍ വന്നു പരിശോധിച്ചപ്പോള്‍ സ്കാര്‍ ലെറ്റ് എന്ന ഒരിനം പനിയാണെന്നും, കുറഞ്ഞത്‌ മൂന്നു മാസം റസ്റ്റ്‌ വേണമെന്ന്  അറിയിച്ചു .മൂന്നു മാസത്തെ നീണ്ട റെസ്റ്റിന്  ശേഷം അവന്‍ മിടുക്കനായി .അപ്പോളാണ്  ആദ്യമായവന്‍ ആ സ്ത്രീയെ കുറിച്ചമ്മയോടു പറയുന്നത്

"അമ്മേ എന്നെ ഒരു സ്ത്രീ ആണ് അന്ന് സഹായിച്ചത് ,അവരാണ് എന്നെ ഇവിടെ വരെ  എത്തിച്ചത് "
"എവിടെ വെച്ച് ..?"
"ന്യുസതഡട്ട്  വെച്ച് "
"അയ്യോ എങ്കില്‍ മോശമായി പോയി !വേഗം പോയി അവരെ കാണു, എന്നിട്ടവരെ നന്ദി അറിയിക്കു " .ഒരു വലിയ പൂച്ചെണ്ടുമായി അവരെ കണ്ടുമുട്ടിയ കെട്ടിടത്തില്‍ എത്തിയപ്പോള്‍ അവനറിയില്ലായിരുന്നു ഏതു മുറിയിലാണ് അവര്‍ താമസിക്കുന്നതെന്ന് .കോണിപ്പടികള്‍ കയറുമ്പോള്‍ ഒരു സ്ത്രീയുടെ മൂളി പാട്ട് കേട്ട്  ആ മുറിയിലേക്ക്  കേറി ചെല്ലുന്നു .
"ഹലോ "
പറയു" എന്ന് സ്ത്രീ പറഞ്ഞു
ക്ഷമിക്കണം .....വൈകിയതില്‍  മൂന്നു മാസം ബെഡ്  റെസ്റ്റിലായിരുന്നു...ക്ഷമിക്കണം
"ഞാന്‍ ഓഫീസില്‍ പോകാന്‍ ഒരുങ്ങുകയാണ്  ആ പൂക്കള്‍ അവിടെ  ഒതുക്കി വെച്ച് കൊള്ളൂ, എന്നിട്ട് ഞാന്‍ ഡ്രസ്സ്‌  മാറുന്നത് വരെ പുറത്തു നിക്കു".ഒറ്റമുറി ആയിരുന്നത് അതില്‍ ഒരു ചെറിയ അടുക്കളയും ,പിന്നെ ഒരു ബാത്ത് ടബ്ബും .
അവര്‍ പ്രത്യേകമായി  ഒരടുപ്പവും കാണിക്കാതെ പതിയെ നേരിയ കര്‍ട്ടന്‍  പകുതി വലിച്ചിട്ടു
പയ്യന്‍ വല്ലാതെ അപരിചിതത്വവും  ചമ്മലും അനുഭവപെട്ടു  പുറത്തേക്കു പതിയെ നടന്നു . പിന്നെ  എന്ത് ചെയ്യണമെന്നറിയാതെ അവിടെ തൂക്കിയിട്ടിരുന്ന ഒരു നീളന്‍ കുറ്റിയില്‍ പിടിച്ചു നോക്കുന്നു
പെട്ടെന്ന്  അതില്‍ നിന്നും കുറച്ചു ചില്ലറകള്‍ ചാടിയതെടുക്കാന്‍ കുനിയുമ്പോള്‍ അറിയാതെ കണ്ണുകള്‍  മുറിയിലേക്ക് പോയി .അവിടെ അവര്‍ സ്ടൂളില്‍ കാല്‍ കയറ്റി വെച്ച്  നീളന്‍ സോക്സ്‌  ഇടുകയായിരുന്നു .അവനറിയാതെ അവന്റെ കണ്ണുകള്‍ അവരുടെ തുടകളില്‍ ഉടക്കി നിന്നു.പെട്ടെന്ന് സ്ത്രീ അവനെ നോക്കുകയും അവര്‍ തന്റെ നോട്ടം മനസിലാക്കിയിരിക്കുന്നു എന്നറിഞ്ഞ ഉടനെ അവന്‍ അവിടെ നിന്നും ഇറങ്ങി ഓടി .

രാത്രിയില്‍ അവനു കിടന്നിട്ടു ഉറക്കമേ വന്നില്ല .കണ്ണുകളില്‍ അവരുടെ തുടകളായിരുന്നു.ഒരു പതിനഞ്ചുകാരന്‍ ആദ്യമായി ഒരു സ്ത്രീയുടെ അര്‍ദ്ധ നഗ്നത കണ്ടതിന്റെ എല്ലാ ചിന്തകളും അവനിലേക്ക്‌ പടര്‍ന്നു കയറി .

രണ്ടു ദിവസങ്ങള്‍ക്കപ്പുറം അവന്‍ പോലുമറിയാതെ അവരുടെ വീട്ടിലേക്കു അവന്‍ നടന്നു .അവിടെ ചെല്ലുമ്പോള്‍ അവര്‍ ഒരു ബക്കെട്ടുമായി നില്‍ക്കുന്നു .പരുങ്ങലോടെ അവരെ മുഖം കൊടുക്കാന്‍ നേരില്‍ കണ്ടപ്പോള്‍ അവനു പെട്ടെന്ന് കഴിഞ്ഞില്ല .യാതൊരു ഭാവഭേദവും ഇല്ലാതെ  അവര്‍ കയ്യിലിരുന്ന  ബക്കെറ്റു അവന്റെ കയ്യില്‍ കൊടുത്തു
"താഴെ കോണിപടികള്‍ക്കടിയില്‍  കല്‍ക്കരി ഉണ്ട് എടുത്തു കൊണ്ട് വരൂ "
പയ്യന്‍ ഞെട്ടലില്‍ നിന്നുണര്‍ന്ന് വേഗത്തില്‍ കല്‍ക്കരിയുടെ അടുത്തേക്ക് പാഞ്ഞു
അവനൊട്ടും പരിചയമില്ലായിരുന്നു എങ്കിലും അവര്‍ മിണ്ടിയ ആവേശത്തില്‍ അവന്‍ ആഞ്ഞു കുത്തിയിളക്കി ബക്കെറ്റില്‍ നിറച്ചു മുകളിലെത്തിച്ചു.അവനെ കണ്ടതും അവര്‍ പൊട്ടി ചിരിക്കാന്‍ തുടങ്ങി
ഏയ്‌  കൊച്ചെ എന്താ നിന്റെ മുഖത്ത് ..പോയി കണ്ണാടിയില്‍ നോക്കിക്കേ
അവന്‍ കണ്ണാടിയുടെ അടുത്തേക്കോടി കണ്ണാടിയില്‍ മുഖം നിറയെ കരിയുമായി ഒരു മുഖം .അവനും ചിരിച്ചു പോയി .
ഹും ചെല്ലു പോയി കുളിക്കു, എന്തായാലും ഈ കോലത്തില്‍ നിന്നെ വീട്ടില്‍ വിടാന്‍ പറ്റില്ല .ഞാന്‍ ബാത്ത് ടബ്ബില്‍ വെള്ളം നിറച്ചു വെക്കാം ,വേഗം ഡ്രസ്സ്‌ മാറിക്കോളു.
അവനു നാണമായി ഒരു സ്ത്രീയുടെ മുന്നിലെങ്ങിനെ കുളിക്കും അതും ഒറ്റമുറി മാത്രമുള്ള ഒരു വീട്ടില്‍ .ഹാളും ബെഡ് റൂമും എല്ലാം ഒന്നായിരുന്നു .അതില്‍ ഒരു ഭാഗം നേര്‍ത്ത ഒരു കര്‍ട്ടന്‍ ഇട്ടു മറച്ചതിന്റെ പുറകിലാണ് ബാത്ത് ടബ്ബ് .അവന്‍ പരുങ്ങലോടെ നിന്നു .
വേഗം ഡ്രസ്സ്‌ മാറ്  ,എനിക്ക് തിരക്കുണ്ട്‌ .
അവന്‍ നാണത്തോടെ അവന്റെ കോട്ടും, ഷര്‍ട്ടും ഊറി മാറ്റി പതിയെ പാന്റ്സും .എന്നിട്ടങ്ങനെ നിന്നു .
കുട്ടി വീട്ടിലും നിക്കറിട്ടാണോ കുളിക്കാറു..?നിക്കറും മാറിയിട്ട് കുളിച്ചോളൂ ഞാന്‍ കര്‍ട്ടന്‍ വലിചിട്ടിരുന്നോളാം ,പേടിക്കണ്ട ഞാന്‍ നോക്കില്ല .
ശേഷിച്ച വസ്ത്രവും ഊരി മാറ്റിയതിന്‍ ശേഷം അവന്‍  ബാത്ത് ടബ്ബില്‍ കയറി ഷവറിനുകീഴെ നിന്നു വെള്ളം തുറന്നു വിട്ടു .വെള്ളം വീണു നനഞു തുടങ്ങിയപ്പോള്‍ അവന്റെ നാണം പതിയെ വിട്ടു .പതിയെ ബാത്ത് ടബ്ബില്‍ കിടന്നു അവര്‍ നോക്കുന്നുണ്ടോ എന്ന് ശ്രെദ്ധിച്ചു ,ഇല്ല എന്നുറപ്പ് വരുത്തി പതിയെ മുഖത്തെ കരി മുഴുവന്‍ കഴുകി കളഞ്ഞു .
"ഞാന്‍ ടവ്വല്‍ കൊണ്ട് വരാം "  അവര്‍ വിളിച്ചു പറഞ്ഞു .പെട്ടെന്ന്  അവനു നാണമായി വേഗത്തില്‍  അവന്‍ കൂടുതല്‍ മുങ്ങി കിടക്കാന്‍ ശ്രെമിച്ചു പിന്നെ കൈകള്‍ കൊണ്ടവിടം മറക്കാന്‍ പാട് പെട്ടു.അങ്ങിനെ ഒരു വിധത്തില്‍ മാര്‍ച്ച് പിടിച്ചവന്‍ നോക്കുമ്പോള്‍ അവരുടെ തലയ്ക്കു ഒപ്പം ടവ്വല്‍ നീട്ടി പിടിച്ചു അവര്‍ നിക്കുന്നു അങ്ങിനെ നിക്കുമ്പോള്‍ അവര്‍ക്ക് അവനെ കാണാന്‍ കഴിയില്ല എന്നുറപ്പിച്ചു അവന്‍ എഴുന്നേറ്റ് പുറം തിരിഞ്ഞു നിന്നു .അവര്‍ പതിയെ അവന്റെ ഷോള്‍ ഡറില്‍ ടവ്വല്‍ ചേര്‍ത്ത് വെച്ച് പതിയെ തുടക്കുവാനാരംഭിച്ചു .പതിയെ അവരുടെ ചുണ്ടുകള്‍ അവന്റെ  ഷോള്‍ഡറില്‍ ചേര്‍ന്നു,അവനങ്ങാനാവാതെ തരിച്ചു നിന്നു.സ്ത്രീ പതിയെ അവനെ പുറകിലൂടെ തഴുകി ഉണര്‍ത്തി അവരോടു ചേര്‍ത്ത് നിര്‍ത്തി .അവന്‍ പതിയെ അവര്‍ക്കഭിമുഖമായി തിരിഞ്ഞപ്പോള്‍ അത്ഭുതവും ,വികാരവും അവനെ പരിപൂര്‍ണ്ണമായി കീഴ്പെടുത്തുന്ന കാഴ്ചയായിരുന്നു .പരിപൂര്‍ണ്ണ നഗനയായി അവര്‍ തന്റെ മുന്നില്‍ നില്‍ക്കുന്നു .തന്റെ  ഹൃദയം നിന്നുപോയോ എന്നുപോലുമവന്‍ സംശയിച്ചു പിന്നെ ആര്‍ത്തിയോടെ അവരെ ചേര്‍ത്ത് പിടിച്ചു ചുംബിക്കുവാന്‍ തുടങ്ങി .
ഹേയ്...........പതുക്കെ....... വളരെ പതുക്കെ .........എന്ന് പറഞ്ഞവര്‍ അവനുമായി കിടക്കയിലേക്ക് മറിഞ്ഞു .
നീ ഇതിനു വേണ്ടിയല്ല്ലേ വീണ്ടും ഇവിടേയ്ക്ക് വന്നത് ...?
അവന്‍ തലയാട്ടി എന്നിട്ടമര്‍ത്തി ചുംബിച്ചു .
നീണ്ട രതിയുടെ ശേഷം തളര്‍ന്നു കിടക്കുമ്പോള്‍ അവള്‍ ചോദിച്ചു
കുട്ടി എന്താ നിന്റെ പേര് ........?
മിഷേല്‍ ബെര്‍ഗ്
എന്താ നിങ്ങളുടെ പേര്
എന്താ നീ ചോദിച്ചേ...?
എന്തെ നിങ്ങളുടെ പേരെന്ന് ....?
അവര്‍ ചിരിച്ചു കൊണ്ട് " എന്തിനു ...."?
പേര് ചോദിയ്ക്കാന്‍ പാടില്ലേ ..തെറ്റാണോ അത്
അല്ല ....ഒരിക്കലുമല്ല ...പേര് .........പേര്  അന്ന ഷാമിത്സ്
വീട്ടില്‍ പതിവിലും താമസിച്ചെത്തിയ മിഷേലിനെ ഭക്ഷണം കഴിക്കുമ്പോള്‍ അനിയത്തി ചോദ്യം ചെയ്തു
എവിടെയാര്‍ന്നു നീ  ...?
പാര്‍ക്കില്‍
പാര്‍ക്കില്‍ നീ പോയിട്ടില്ല നീ കള്ളം പറയുകയാണ്‌ എനിക്ക്യറിയാം
നീ പോടീ ...നീയാ നുണ പറയുന്നേ ...നീ ആവിശ്യമില്ലാത്ത കാര്യത്തില്‍ ഇടപെടണ്ടാ
അമ്മേ ഞാന്‍ പറയുന്നത് സത്യമാ ഇവന്‍ പാര്‍ക്കില്‍ പോയിട്ടില്ല
ഇല്ല മിഷേല്‍ നുണ പറയില്ല അവനെ എനിക്കറിയാം ....എന്ന്  പറയുന്നതോടെ ആ ചര്‍ച്ച അവിടെ തീരുന്നു
പിറ്റേ ദിവസം സ്കൂള്‍ വിട്ട ഉടനെ മിഷേല്‍ അന്നയുടെ അടുത്തേക്ക് പായുന്നു .അന്ന മുപ്പത്തിയാറ് വയസ്സുള്ള ഒരു റെയില്‍വേ കണ്ടക്ടര്‍ ആണ് .ആരോടും അധികം സംസാരിക്കാത്ത ,അടുപ്പം കാണിക്കാത്ത ഒരു സ്ത്രീ .റൂമിലേക്ക്‌ പാഞ്ഞു കയറിയ ഉടനെ മിഷേല്‍ ഷര്‍ട്ട്‌ ഊരിയെറിയുന്നു
അന്നയും അവരുടെ വസ്ത്രങ്ങള്‍ അഴിച്ചെറിഞ്ഞു അവനെ കെട്ടിപിടിച്ചു അവരിലേക്ക്‌ ചേര്‍ത്ത് പരസ്പരം ചുംബനങ്ങള്‍ കൊണ്ട് സ്നേഹിച്ചു .പിന്നീട് നീണ്ട രതിയിലെര്‍പ്പെട്ടു തളര്‍ന്നു കിടക്കുമ്പോള്‍  തങ്ങള്‍ ഒരിക്കലും പിരിയാനാവാത്ത വിധം അടുക്കുകയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു .തളര്‍ന്നു കിടക്കുമ്പോള്‍  അവള്‍ അവനോടു എന്തേലും വായിക്കാന്‍ ആവിശ്യപെട്ടു .അവന്‍ വേഗം ബാഗില്‍ നിന്നും പഠിക്കാനുള്ള  ഒരു നാടകമെടുത്തു വായിച്ചു  അന്ന അത് കേട്ടിരുന്നു .ഇടയ്ക്ക് അവള്‍ വിമര്‍ശിച്ചു ചിലപ്പോള്‍ അവള്‍ പൊട്ടിച്ചിരിച്ചു .വായനയെ അവള്‍ വല്ലാതെ ഇഷ്ടപ്പെട്ടു .
അങ്ങിനെ അവരെ കടന്നു  ദിവസങ്ങളും ..മാസങ്ങളും   പോയിക്കൊണ്ടിരുന്നു .പരസ്പരം പിരിയാനാവാത്ത വിധം അവര്‍ സ്നേഹിച്ചു .എന്നും അവരുടെ ബന്ധപെടലുകള്‍ക്ക് ശേഷം അന്നയ്ക്കു വേണ്ടി മിഷേല്‍ നാടകങ്ങള്‍ വായിച്ചു കൊണ്ടിരുന്നു ....ആദ്യം എമില ഗലോത്തി എന്ന നാടകം തീര്‍ന്നു ,പിന്നീടു ഒഡിസിയും ,സ്ത്രീയും പട്ടികുട്ടിയും ,ടിന്‍ ടിന്‍ എന്നിങ്ങനെയുള്ള നാടകങ്ങളെല്ലാം തീര്‍ത്തു അതില്‍ അന്നയ്ക്ക് ഏറ്റവും  പ്രിയം സ്ത്രീയം പട്ടി കുട്ടിയും നാടകം ആയിരുന്നു  .

ഒരിക്കല്‍ അവര്‍ രണ്ടു പേരും കൂടെ കുറച്ചു ദൂരേക്ക്  ഒരു സൈക്കിള്‍ യാത്ര പോയി .മനോഹരമായ വയലുകളുടെ നടുവിലൂടെ അവര്‍ സൈക്കിളില്‍ പ്രേമ സല്ലാപങ്ങള്‍ ചെയ്തു  കൊണ്ട്  യാത്ര ആസ്വദിച്ചു തിരിച്ചു വന്നതിന്റെ പിറ്റേ ദിവസം അന്നയ്ക്ക് പ്രമോഷന്‍  കിട്ടിയെന്നു അവളുടെ സീനിയര്‍ വിളിച്ചു പറഞ്ഞ് അഭിനന്ദിക്കുന്നു .ഇതറിഞ്ഞ അന്ന വളരെ അസ്വസ്ഥയായി മാറി .പെട്ടെന്ന് റൂമില്‍ വന്നു ദേഷ്യത്തില്‍ പെരുമാറി കൊണ്ടിരുന്നു .ഇതേ സമയം മിഷേലിന്റെ ബര്‍ത്ത്‌ ഡേ പാര്‍ട്ടി കൂട്ടുകാര്‍ ചേര്‍ന്നു ആഘോഷിക്കാന്‍ വട്ടം കൂട്ടുന്നതിന്റെ ഇടയില്‍ നിന്നും മിഷേല്‍ അന്നയെ കാണാന്‍ ഓടിയെത്തുന്നു .പക്ഷെ അന്ന അവനെ ശ്രദ്ധിക്കാതെ ദേഷ്യപെട്ടിരുന്നു.
ഞാന്‍ ജോലി കഴിഞ്ഞു  വന്നതെയുള്ളു ,വല്ലാതെ ക്ഷീണമുണ്ട്‌  എനിക്ക് കുളിക്കണം ,ഇപ്പോള്‍ പുറത്തു പോകു ....
ഇല്ല ,എന്താണ് പറ്റിയെതെന്നു എനിക്കറിയണം .നിനക്കറിയുമോ ഇന്നെന്റെ പിറന്നാള്‍ ആണ് \
എന്റെ കൂട്ടുകാര്‍ എനിക്കയവിടെ പാര്‍ട്ടി ഒരുക്കിയിരിക്കുന്നു അതെല്ലാം വിട്ടു ഞാന്‍ നിന്റെ അടുത്തേക്ക് ഓടി വന്നതാണ് ,നീയൊരു ക്രുര ആണ് ,സ്വാര്‍ത്ഥയാണ്,നിനക്കെപ്പോളും നിന്റെ കാര്യം മാത്രം നീ എപ്പോളെങ്കിലും എന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ ..?
ഇല്ല എനിക്കതിന്റെ ആവിശ്യമില്ല ,നീയാരാണ്‌.........?
ഇന്നെന്റെ പിറന്നാള്‍ ആണ് നീയറിഞ്ഞോ , നീ അനേഷിച്ചോ.........?
എല്ലാം കേട്ട് നിയന്ത്രണം വിട്ട അന്ന മിഷേലിന്റെ കവിളത്തടിച്ചു.ദേഷ്യവും സങ്കടവും കൊണ്ട് കൊച്ചു മിഷേല്‍ അവിടിരുന്നു കരഞ്ഞു .പിന്നെ മെല്ലെ അന്നയോടു ചോദിച്ചു
അന്ന നീയെന്നെ സ്നേഹിക്കുന്നുവോ .........?
അന്ന പതുക്കെ തലയാട്ടി.മിഷേല്‍ പതിയെ അവളുടെ അരികിലേക്ക് ചെന്ന് പതിയെ ചുംബിച്ചു .കുറച്ചു സമയത്തിനകം അവനോടു പറഞ്ഞു
വേഗം ഡ്രസ്സ്‌  എടുത്തിട്  എന്നിട്ട് കൂട്ടുകാരുടെയ ടുത്തേക്ക്  ചെല്ലു ..അവര്‍ കാത്തിരിക്കും .
മിഷേല്‍ ഉടുപ്പിട്ട് കൂട്ടുകാരുടെ അടുത്തേക്ക് തിരിച്ചു പോയി.പിറ്റേ ദിവസം ക്ലാസ്സില്‍ നിന്നു പതിവ് പോലെ അന്നയുടെ മുറിയിലെത്തിയപ്പോള്‍ അവിടെ അന്ന ഉണ്ടായിരുന്നില്ല ,അവിടെ ഉണ്ടായിരുന്ന സാധനങ്ങളും കാണുന്നില്ല.എന്തുപറ്റിയെന്നറിയാതെ അവനിരുന്നു കരഞ്ഞു .പിന്നീടുള്ള ദിവസങ്ങളില്‍ അവന്‍ ട്രെയിന്‍ സ്റ്റേഷനിലും, താമസ സ്ഥലത്തും  തേടി അലഞ്ഞു എങ്കിലും അവളെ കുറിച്ച് ഒരു വിവരവും അവനു കിട്ടിയില്ല .അന്നയുടെ പേരല്ലാതെ ഒന്നുമാവനറിയില്ലായിരുന്നു.അതിനാല്‍ അവന്റെ തിരച്ചില്‍ പതിയെ അവസാനിച്ചു .

വര്‍ഷങ്ങള്‍ കഴിഞ്ഞു .മിഷേല്‍ നിയമം പഠിക്കാനായി ഹെയ്ഡില്‍ ബെര്‍ഗ്  യുനിവേഴ്സിറ്റിയില്‍
ചേര്‍ന്നു .ഒരിക്കല്‍ നിയമ വിദ്യാര്‍ഥികള്‍ക്കായി ഒരു സെമിനാര്‍ സംഘടിപ്പിച്ചു .അതിന്റെ ഭാഗമായി കുട്ടികളെ ഒരു കേസിന്റെ വധം നടക്കുന്ന കോടതിയില്‍ കൊണ്ടുപോയി .മുന്നൂറു ജ്യുതരെ ചുട്ടു കൊന്നതിന്റെ കേസ് ആയിരുന്നവിടെ നടന്നിരുന്നത് .കുറ്റക്കാരെല്ലാം സ്ത്രീകളും .വലിയൊരു ഹാളിലായിരുന്നു കേസ്  നടത്തിയിരുന്നത് .മുകളില്‍ ബാല്‍ക്കെണിയിലായി  വിദ്യാര്‍ഥികളും ,പൊതുജനങ്ങളും നിന്നു ,താഴെ ഹാളില്‍ കുറ്റവാളികളും സാക്ഷികളും ജഡ്ജിമാരും പിന്നെ വക്കീലന്മാരും .
കുറ്റം ചെയ്തവരെ  ക്രോസ്സ്  ചെയ്യുവാനായി പേര് വിളിച്ചു നിര്‍ത്തി .
നിങ്ങളുടെ പേര്‍ എന്താണ്
അന്ന ...........അന്ന ഷാമിത്സ്
ആ പേര് കേട്ടതും മിഷേല്‍ തരിച്ചു പോയി  ആ ശബ്ദം ....അവന്‍ ഇടയിലൂടെ വീണ്ടും നോക്കി അതെ തന്റെ അന്ന .കുറച്ചു കൂടെ പ്രായം തോന്നിക്കുന്നു .മുഖത്തെ പ്രസരിപ്പ് നഷ്ടപ്പെട്ട്  വിളറിയിരിക്കുന്നു .എങ്കിലും അവന്‍ ആകെ തളര്‍ന്നു പോയി വര്‍ഷങ്ങള്‍ക്കു ശേഷം ഇനിയൊരിക്കലും കാണില്ല എന്ന് കരുതിയ തന്റെ അന്നയെ ഇതാ കണ്മുന്നില്‍ ദൈവം കൊണ്ട് നിര്‍ത്തിയിരിക്കുന്നു .മുന്നൂറു പേരെ ചുട്ടു കൊന്ന കേസിലെ പ്രതിയായി .തനിക്കാന്‍ പഠിക്കാന്‍ ഉള്ള കേസുമായി .അവന്‍ തളര്‍ന്നു കാല്‍മുട്ടില്‍ മുഖം ചേര്‍ത്തിരുന്നു .

ആദ്യം ഒന്നാം സാക്ഷി വിളിക്കപെട്ടു അവര്‍ ഈ സംഭവത്തില്‍ ആകെ ജീവനോടെ രെക്ഷപെട്ട ഒരേ ഒരു സ്ത്രീ ആയിരുന്നു കൂടാതെ അവര്‍ ഈ കൂട്ടകൊലയെ കുറിച്ച് ഒരു പുസ്തകവുമെഴ്ഹുതിയിട്ടുണ്ട് .ആ സ്ത്രീയുടെ പേര്‍ ല്ലാന മതേര്‍ എന്നായിരുന്നു .ജെഡ്ജി അവിശ്യപെട്ട പോലെ അവര്‍ പറയാന്‍ ആരംഭിച്ചു അന്നയെ കുറിച്ച് .

അന്നയും മറ്റു പത്തു പേരും നാസികളുടെ ഒരു സേനയില്‍ ഗ്വാര്‍ഡ്  ആയി ജോലി ചെയ്യുകയായിരുന്നു .അന്ന മറ്റുള്ള ഗാര്‍ഡുകളെ പോലെ ആയിരുന്നില്ല .അവള്‍ തടവുകാര്‍ക്ക് കിടക്കാന്‍ സൌകര്യങ്ങള്‍ കൊടുക്കാന്‍ ശ്രെദ്ധിച്ചിരുന്നു മറ്റുള്ള തടവുകാരോട് അവള്‍ കൂടുതല്‍ അടുപ്പം കാണിച്ചില്ല .അന്ന ഇപ്പോഴും വായിക്കാനറിയുന്നവരെ കൂടെ കൂട്ടിയിരുന്നു .പിന്നീടാണറിഞ്ഞത് അന്ന രാത്രികളില്‍ അവരെ കൊണ്ട് പുസ്തകങ്ങള്‍ വായിപ്പിച്ചു കേള്‍ക്കുമായിരുന്നെന്ന്.അത് പോലെ ആ സംഭവത്തിന്റെ  റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു പക്ഷെ കൂടെയുള്ള ഗാര്‍ഡുകളുടെ  നിര്‍ബന്ധത്തിനു വഴങ്ങി അവള്‍ സമ്മതിച്ചു കൊടുത്തു അവള്‍ക്കുവേണ്ടി അവര്‍ റിപ്പോര്‍ട്ട്‌  അവളുടെ പേരില്‍ അയച്ചു കൊടുത്തു .ഇത് കേട്ട ഉടനെ മിഷേലിന്  പണ്ട് അന്ന തന്നെ കൊണ്ട്  പുസ്തകങ്ങള്‍ വായിപ്പിക്കുന്നത് ഓര്‍മ്മ വന്നു ഒരിക്കല്‍ പോലും അന്ന സ്വന്തം വായിച്ചിട്ടേയില്ല .മിഷേലിന്  ഒരു സത്യം തിരിച്ചറിഞ്ഞത് അപ്പോള്‍ മാത്രമാണ് തന്റെ അന്നയ്ക്ക്  എഴുത്തും വായനയും അറിയില്ല .
അന്നയുടെ ഊഴമാണിനി.അവന്‍ വേഗം താഴെ നിലയിലേക്ക്  നടന്നു . അവളെ കൂടുതല്‍ അടുത്ത് കാണുവാന്‍
ജഡ്ജി നിങ്ങള്‍ ആണോ അന്നത്തെ ദിവസം ഇന്‍ ചാര്‍ജ്ജ്  ആയിരുന്നത് ..?
അല്ല ഞാനല്ല ...
നിങ്ങള്‍ എന്ത് കൊണ്ട്  മുന്നൂറു ജീവന്‍ അകത്തു കിടന്നു കത്തുമ്പോള്‍ രക്ഷിക്കാന്‍ ശ്രെമിച്ചില്ല.വാതില്‍ തുറന്നു കൊടുത്തുവെങ്കില്‍ അവര്‍ ജീവിക്കുമായിരുന്നില്ലേ ..?
എനിക്ക് അതിനു കഴിയുമായിരുന്നില്ല ..
എന്ത് കൊണ്ട്
ഞാന്‍ അല്ലായിരുന്നു അതിനു അധികാരപെട്ട ആള്‍ .തടവ്‌ പുള്ളികളെ തുറന്നു വിടാന്‍ എനിക്ക് അധികാരമില്ലയിരുന്നു .പെട്ടെന്നാണ് ബോംബുകള്‍ വീണത്‌ അതിനിടയില്‍ രെക്ഷിക്കാനോ മറ്റൊന്നിനോ കഴിയുമായിരുന്നില്ല
നിങ്ങള്‍ അല്ലെ അന്നത്തെ റിപ്പോര്‍ട്ട്   അയച്ചത്..?
അല്ല ഞാനല്ല ....
അതെ അവരാണ് ...അവര് മാത്രമാണ്  എന്ന് കൂടെയുള്ള കൂട്ട് പ്രതികള്‍ പുറകില്‍ നിന്നും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു .
ബഹളമുണ്ടാക്കരുത് കോടതിയില്‍ .....നിശബ്ദമായിരിക്കു..വേഗം ഒരു പേപര്‍ കൊണ്ട് വരൂ എന്നിട്ട് അവരുടെ കയ്യക്ഷരം പരിശോധിക്കു .
മിഷേല്‍ അവളെ തന്നെ നോക്കി ... അവളുടെ ചുണ്ടുകള്‍ വിറയുന്നു കയ്യുകള്‍ തിരുമ്മുന്നു
നിശബ്ദതയില്‍ അവള്‍ വിളിച്ചു പറഞ്ഞു അതെ ഞാന്‍ .........ഞാനാണ്  റിപ്പോര്‍ട്ട്  അയച്ചത് .
വേദനയോടെ മിഷേല്‍ തിരിച്ചു നടന്നു ...തനിക്കു മാത്രമറിയാവുന്ന സത്യം ....എന്തിനാണവള്‍ ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്നത് .താന്‍ എഴുതാനും വായിക്കാനും അറിയാത്തവള്‍ എന്ന് മറ്റുള്ളവര്‍ അറിയുന്നത് മരണത്തെക്കാള്‍ അവള്‍ പേടിച്ചു .
അന്നയ്ക്ക്  ജീവപര്യന്തവും തടവും മറ്റുള്ളവര്‍ക്കെല്ലാം  നാല്മൂ വര്‍ഷവും മൂന്നു  മാസവും വെച്ചും ശിക്ഷ വിധിക്കപ്പെട്ടു .അവളെ ജെയിലിലേക്ക് അയച്ചതിന് ശേഷം പ്രത്യേക പാസ്‌ മേടിച്ചു മിഷേല്‍ അവളെ കാണാന്‍ പോയി എന്നാല്‍ വിസിറ്റര്‍ ഉണ്ടെന്നു പറഞ്ഞതനുസരിച്ച് വിസിറ്റര്‍ റൂമില്‍ കാത്തിരുന്ന അന്ന ആരെയും കാണാതെ മടങ്ങുമ്പോള്‍ പാതി വഴിയില്‍ നിന്നു മിഷേല്‍ അവളെ കാണണ്ട എന്ന് തീരുമാനിച്ചു പുറത്തേക്കു നടന്നു .
നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം മിഷേല്‍ മകളോടോത്തു കാറില്‍ പോകുകകയാണ്
നമ്മള്‍ എങ്ങോട്ടാണ് പോകുന്നതച്ചാ
നീയല്ലേ പറയാറ് നിനക്ക്  സസ്പെന്‍സ് വളരെ ഇഷ്ടമാണെന്ന് .ഇതൊരു സസ്പെന്‍സ് ആണ് .
കാര്‍ തന്റെ പഴയ വീട്ടില്‍ കൊണ്ട് നിര്‍ത്തുമ്പോള്‍  മകള്‍ ആശ്ചര്യപെട്ടു ഒഹ്ഹ നമ്മള്‍ അച്ഛന്റെ വീട്ടിലെക്കായിരുന്നോ ..? നന്നായി ഇതെനിക്കിഷ്ടമായി .
മിഷേലിനെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ട അമ്മ സ്നേഹത്തോടെ മകനെ തഴുകി കൂടെ നിര്‍ത്തി പരിഭവം പറഞ്ഞു  നീ അച്ഛന്‍ മരിച്ചപ്പോള്‍ പോലും വന്നില്ല ,ഇപ്പോള്‍ എന്താണ് തോന്നാന്‍ .
മിഷേല്‍ നിശബ്ദമായിരുന്നിട്ടു .....ഞാന്‍ ഡയിവോഴ്സ്  ചെയ്യാന്‍ പോകുന്നു .ഞങ്ങള്‍ രണ്ടാളും പിരിയാന്‍ തീരുമാനിച്ചു .
എന്ത് പറ്റി നിങ്ങള്ക്ക്
ഒന്നുമില്ല ഇപ്പോള്‍ അവര്‍ക്കും നല്ല ജോലിയുണ്ട്  കുഴപ്പങ്ങളൊന്നുമില്ല.കൂടുതല്‍ അകലുന്നതിനെക്കാള്‍ നല്ലത്  ഇപ്പോള്‍ പിരിയുന്നതാണ്  എന്ന് തോന്നി ഞങ്ങള്‍ക്ക് .
ഇത് പറഞ്ഞു മിഷേല്‍ തന്റെ പഴയ റൂമിലേക്ക്‌ പോയി  അവിടെ  ഒഴിഞ്ഞ ഒരു മൂലയില്‍ ഇരുന്ന പെട്ടിയില്‍ നിന്നു തന്റെ പഴയ പുസ്തകങ്ങള്‍ പെറുക്കി വെക്കുന്നു .താന്‍ അന്നയ്ക്ക് വായിച്ചു കൊടുക്കാന്‍ വേണ്ടി മേടിച്ചു കൂട്ടിയ പുസ്തകങ്ങള്‍ .അയാള്‍ ഒന്നൊന്നായി മരിച്ചു നോക്കി ...അതില്‍ നിന്നും സ്ത്രീയും പട്ടികുട്ടിയും എന്ന പുസ്തകമെടുത്തു വെച്ചു, പിന്നെ പഴയൊരു  റെക്കോര്‍ഡറും എടുത്തു  വായന തുടങ്ങി വായിക്കുന്ന ഓരോ വാക്കും റെക്കോര്ഡ് ചെയ്തു കൊണ്ടിരുന്നു .കാസറ്റിലാക്കിയ ഓരോ അദ്ധ്യായവും അയാള്‍ അന്നയ്ക്ക് ജയിലിലേക്ക് അയച്ചു .

വര്‍ഷങ്ങളായി ആരും തിരഞ്ഞു വരാത്ത ,ഒരു കത്തോ ഫോണ്‍ കോളോ വരാത്ത അന്നയെ തേടി ആദ്യമായി ഒരു കൊറിയര്‍ വന്നു .അതിയായ സംശയത്തോടെ അവള്‍ ആ പെട്ടി തുറന്നു നോക്കിയപ്പോള്‍ ഒരു ടേപ്പ്  റെക്കോര്‍ഡര്‍ പിന്നെ കുറെ കാസ്സറ്റുകളും.അവള്‍ പതിയെ ഒരു കാസ്സറ്റ്‌ എടുത്തു ഓണ്‍ ചെയ്തു മിഷേലിന്റെ ഒച്ച കേട്ടതും അവള്‍ ഓഫ്‌ ചെയ്തു .അവള്‍ ഇതൊരു അവസ്ഥയിലായി എന്നവള്‍ക്ക് നിശച്ചയമില്ല .തന്റെ മിഷേല്‍ തന്നെ തേടിവന്ന പോലെ .അവള്‍ ഒറ്റയിരിപ്പിനു കാസ്സറ്റുകള്‍ കേട്ട് തീര്‍ത്തു .പിന്നെയും  പിന്നെയും കേട്ട്  അവള്‍ക്കു അവനു കത്തെഴുതുവാന്‍ തിരക്കായി പക്ഷെ അക്ഷരങ്ങള്‍ അവളെ ഇത് വരെ പരിചയപെട്ടിരുന്നില്ല .അന്നയ്ക്ക്  സങ്കടം സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു എങ്കിലും തോല്‍ക്കുവാന്‍ തയ്യാറായിരുന്നില്ല .
അന്ന ആദ്യമായി ജയിലില്‍ സ്വന്തം റൂമില്‍ നിന്നു പുറത്തേക്കു നടന്നു .ജയില്‍ ലൈബ്രറിയിലേക്ക് .പതിയെ ഉള്ളില്‍ കടന്ന അവള്‍ ചോദിച്ചു
സ്ത്രീയും പട്ടികുട്ടിയും എന പുസ്തകം  ഉണ്ടോ ഇവിടെ ...?
ആശച്ചര്യവും ,അത്ഭുതവും കലറന്ന ഒരു നോട്ടത്തോടെ അവര്‍ അന്നയെ നോക്കി എന്താ പേര്
അന്ന ...അന്ന ഷാമിത്സ്
പുസ്തകവുമായി അന്ന വേഗത്തില്‍ റൂമിലെത്തി .എന്നിട്ട് ടേപ് ഓണ്‍ ചെയ്തു എന്നിട്ട് പുസ്തകത്തിലെ അക്ഷരത്തിലേക്ക് തൊട്ടു നോക്കി .വിരലുകള്‍  കൊണ്ടവള്‍ എണ്ണി തിട്ടപ്പെടുത്തി .അങ്ങിനെ ആദ്യമായി അന്ന അവളുടെ അക്ഷരങ്ങളെ കണ്ടുമുട്ടി.ആദ്യമായി അവള്‍ എഴുതി നന്ദി ടേപ്പ് അയച്ചതിന് ....
അങ്ങിനെ അവള്‍ അവളുടെ ജീവിതം തകര്‍ത്ത നിരക്ഷരതയെ അവള്‍ കീഴടക്കുകയാന്നു മിഷേലിന്റെ സഹായത്തോടെ ...പ്രണയത്തോടെ .
മിഷേലിന് ഒരു കാള്‍ വന്നു
ഹെലോ മിസ്റ്റര്‍ മിഷേല്‍ ബെര്‍ഗ്  അന്നയുടെ ജയില്‍ വാര്‍ഡര്‍ ആണ്  ഈ ഭൂമിയില്‍ അന്നയെ ബന്ധപ്പെടുന്ന ഒരേ ഒരു ആള്‍ താങ്കള്‍ ആണ് .അവരെ നിങ്ങള്ക്ക് ഏറ്റെടുക്കാന്‍ ആവുമെങ്കില്‍ വിട്ടയക്കാന്‍ ഞങ്ങള്‍ക്ക്  എതിര്‍പ്പുകളില്ല.പക്ഷെ ജ്യതരുടെ എതിര്‍പ്പുകളില്‍ നിന്നവളെ സംരക്ഷിക്കേണ്ടി വരും .
നന്ദി .തീര്‍ച്ചയായും വേണ്ടത് ചെയ്യാം ഇത്രയും മാത്രം പറഞ്ഞു മിഷേല്‍ ഫോണ്‍ കട്ട് ചെയ്തു .
മഞ്ഞു വീഴുന്ന പ്രഭാതത്തില്‍ ജയില്‍ വാതിലിന്റെ മുന്നിലെ ബട്ടെനില്‍ വിരലമര്‍ത്തി .തുറന്നു കിട്ടിയ വാതിലിലൂടെ അയാള്‍ അകത്തേക് നടന്നു അവിടെ അയാളെ കത്ത് ജയില്‍ വാര്‍ഡര്‍ നില്‍പ്പുണ്ടായിരുന്നു .
നന്ദി മിസ്റ്റര്‍ മിഷേല്‍ ബെര്‍ഗ്  ഇവിടേയ്ക്ക് വന്നതില്‍ ..ഇപ്പോള്‍ ചായ സമയമാണ് എല്ലാരും കഴിച്ചു പോയി .അന്ന ഇപ്പോള്‍ കാന്റീനില്‍ ഉണ്ട് .അതാ പുറകില്‍ നിന്നു നാലാമത്തെ ടേബിള്‍ .
വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ തനിച്ചാക്കി എവിടേക്കോ ഓടി മറഞ്ഞ തന്റെ അന്നയുടെ അടുത്തേക്ക് ...അന്ന പുറം തിരിഞ്ഞാണിരുന്നത് പതിയെ അന്നയുടെ മുന്നിലേക്ക്‌  മിഷേല്‍ ചെന്നിരുന്നു .കണ്ണുകള്‍ സംസാരിച്ചു വാക്കുകള്‍ ഒന്നും തന്നെ വന്നതേയില്ല .കുറെ നേരത്തിനു ശേഷം
സുഖമാണോ ..........? അന്ന ചോദിച്ചു '
അതെ സുഖം ....വിവാഹം കഴിച്ചു  പക്ഷെ പറിഞ്ഞു ഒരു മോളുണ്ട്‌
എന്റെ എഴുത്തുകള്‍ കിട്ടിയിരുന്നോ ......?
കിട്ടിയിരുന്നു ....
എനിക്കൊരു ഫ്രെണ്ട് ഉണ്ട്  അയാള്‍ ഒരു തുന്നല്‍ ജോലി ശെരിയാക്കിയിട്ടുണ്ട് .നഗരത്തിനു പുറത്തു ഒരു മനോഹരമായി ഇടമാണ് .പിന്നെ വീടിനടുത് തന്നെ ഒരു വായന ശാലയുമുണ്ട്. അടുത്ത ആഴ്ച ഞാന്‍ വരും .എല്ലാം ശെരിയാവും
നമുക്കങ്ങിനെ പ്രതീക്ഷിക്കാം എന്ന് പറഞ്ഞു അന്ന അയാളെ യാത്രയാക്കി

ഇന്നാണ്  അന്നയെ കൊണ്ടുവരേണ്ട ദിവസം മിഷേല്‍ വലിയൊരു പൂച്ചെണ്ടുമായി യാത്രയായി .ജയിലില്‍ കാത്തു നിന്നു അകത്തു കയറിയപ്പോള്‍ കലങ്ങിയ കണ്ണുമായി വാര്‍ടെന്‍ വന്നു
ക്ഷമിക്കു ....ക്ഷമിക്കു വിഷമിക്കരുത് വരൂ ....അന്ന ഇന്നലെ തൂങ്ങിമരിച്ചു ..........

ഇത്രയും നേരം പറഞ്ഞതെല്ലാം മിഷേലിന്റെയും അന്നയുടെയും കഥയാണ് .ഒരു അസാധാരണ പ്രണയത്തിന്റെ കഥ .അസാധാരണം എന്ന് പറയാന്‍ പറ്റുമോ എന്ന്  അറിയില്ല കാരണം ഈ അടുത്ത നാളിലാണ്  തമിഴ്നാട്ടില്‍ ഒരു  മുപ്പത്തഞ്ചുകാരി ടീച്ചര്‍ പയ്യന്‍ വിദ്യാര്‍ഥിയേയും കൊണ്ട് മുങ്ങിയത്  പത്രത്തില്‍ വായിച്ചത് സമാനമായ ഒന്ന് കേരളത്തിലും കുറച്ചു നാള്‍ മുന്‍പ് നടന്നിരുന്നു .മിഷേലിന്റെയും അന്നയുടെയും കഥ ഒരു പ്രണയം  മാത്രമല്ല മറിച്ചു നിരക്ഷരയായ ഒരു സ്ത്രീയുടെ വിജയത്തിന്റെ കഥയാണ് , അതിനു രണ്ടാം ലോക മഹാ യുദ്ധവുമായി ബന്ധമുണ്ട് ..അന്ന പെട്ടെന്ന്  കാണാമറയത്ത് ആയതിനു ഒരു കഥയുണ്ട് .ജൂതരെ കൊന്നൊടുക്കിയ ഹിറ്റ്ല റുടെ  നാസികളുമായും ബന്ധമുണ്ട് .

ഈ കഥയെല്ലാം പറയുന്ന ഒരു സിനിമയാണ് "the  reader " 2008 ല്‍ പുറത്തിറങ്ങിയ ഈ സിനിമ കഴിഞ്ഞ ദിവസമാണ് ഞാന്‍ കണ്ടത് .വളരെ പതുക്കയാണ് സിനിമ പറഞ്ഞെതെന്നാണ്  എനിക്ക് തോന്നിയ ആകെ ഒരു കുറവ് .പക്ഷെ കേറ്റ് വിന്‍സ് ലേറ്റ്  എന്ന അനുഗ്രഹീത നടിയുടെ ഏറ്റവും മികച്ച അഭിനയവും ,കഥാപാത്രവും ഇതിലാണ് എന്ന്  നിസ്സംശയം പറയാം .അന്നയെ അവതരിപ്പിച്ചതിലൂടെ അവര്‍ ആ വര്‍ഷത്തെ അക്കാദമി അവാര്‍ഡ്‌ മേടിച്ചെടുത്തു .കൂടാതെ ഏറ്റവും നല്ല സിനിമയ്ക്കുള്ള അവാര്‍ഡും .

സ്റീഫന്‍ ഡാല്‍ട്രി സംവിധാനവും ഡേവിഡ് ഹാരേ എഴുത്തും നിര്‍വഹിച്ചിട്ടുള്ള ഈ സിനിമ "ദി റീടെര്‍ "എന്ന ജെര്‍മ്മന്‍ നോവലില്‍ നിന്നും പ്രചോദനമുല്ക്കൊണ്ടുകൊണ്ടാണ്  സൃഷ്ടിച്ചിരിക്കുന്നത് ഒറിജിനല്‍ കൃതി എഴുതിയത് ബെന്‍ഹാര്‍ഡ്  ഷാലിങ്ക്  എന്ന ജെര്‍മ്മന്‍ എഴുത്തുകാരനാണ്‌ .2008 ല്‍ ഇറങ്ങിയ ഈ സിനിമയെക്കുറിച്ച് നാല് വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോളാണോടാ പറയുന്നേ എന്ന് ചോദിച്ചാല്‍ ,ക്ഷമിക്കണം ഇത് വായിക്കാന്‍ എന്റെ പൊന്നു വായനക്കാരെ ഞാനിപ്പോളാ ഈ സിനിമ കണ്ടത് .തീര്‍ച്ചയായും കണ്ടിരിക്കെണ്ടുന്ന ഒരു സിനിമ എന്ന്  എനിക്ക് തോന്നിയത് കൊണ്ടാണ്  ഞാനെഴുതിയത് .കാരണം ടൈറ്റാനിക്ക്  എന്ന ലോക സിനിമയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു മുഖം നിങ്ങള്‍ക്കിതില്‍ കേറ്റ് വിന്‍സ് ലെറ്റില്‍ നിന്നും കാണാം .ഇതില്‍ പ്രണയമുണ്ട് ..വിരഹമുണ്ട് രതിയുണ്ട് ..ജീവിതമുണ്ട് ...ഇതെല്ലം ഉണ്ടെങ്കില്‍ ഒരു സിനിമ ആകുമോ എന്നല്ല ഒരു മികച്ച കഥയുണ്ട് എന്നത് തന്നെയാണ് ഇതിന്റെ  വിജയം .ഞാന്‍ ഇത്തരത്തില്‍ പറഞ്ഞു എന്നത് ഇതിന്റെ ഒരു വലിയ കുറവാകാം പക്ഷെ ഈ സിനിമ നേരില്‍ കാണുമ്പോള്‍ എന്നോടുള്ള ശത്രുത കുറച്ചെങ്കിലും കുറയുമെന്ന പ്രതീക്ഷയോടെ

അരുണും റാംബോ കത്തിയും




വിയറ്റ്നാമിലെ വനാന്തരങ്ങളില്‍ തന്റെ ഇഷ്ടപെട്ട കത്തിയും ,അമ്പും വില്ലുമായി ശത്രുവിനെ വേട്ടയാടുന്ന ജോണ്‍ റാംബോ ഇപ്പോളും ആവേശമാണ് . റാംബോ ചിത്രങ്ങളിലൂടെ സാഹസികതയുടെ അവസാനവാക്കായി മാറിയ  സില്‍വര്‍സ്റ്റെര്‍ സ്റ്റാലിനെ ആര്‍ക്കാണ്  ഇഷ്ടമില്ലാത്തത് .തന്റെ വലിയ കത്തി കൊണ്ട് റാംബോ ശത്രുവിനെ നിഷ്കരുണം കൊന്നു വീഴ്ത്തുന്നത് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ആവേശമാണ് .സിനിമയില്‍ മുഴുകുമ്പോള്‍ നമ്മളും അറിയാതെ മനസ്സില്‍ അലറി വിളിക്കും കൊല്ലു റാംബോ കൊല്ലു നീണ്ട കത്തിയെടുത്തു കുത്തി  കൊല്ലു എന്ന് ..


അരുണിനും  ഇഷ്ടമായിരുന്നു രാംബോയെ. റാംബോ കൊടും  കാടുകളില്‍ പതിയിരുന്നു ശത്രുവിനെ കുത്തി വീഴ്ത്തുന്നത്  അവന്റെയും ഹരമായിരുന്നു .അത് കൊണ്ടാണ്  മാസങ്ങള്‍ക്ക് മുന്‍പ്  തന്നെ ഇടിച്ച തന്റെ സഹപാഠിയെ ഒരു പാമ്പിന്റെ പകയോടെ അവസരം കാത്തു വകവരുത്തിയത് .അരുണ്‍ ഒരു ചീത്ത കുട്ടിയാവാന്‍ വഴിയില്ല അല്ലെങ്കില്‍ അവന്‍ തന്റെ  ക്ലാസ് ലീഡറാകുമായിരുന്നില്ല .


രാംബോയെ അനുകരിച്ചു അവനും കരുതിയിരുന്നു  അവന്റെ കുഞ്ഞു എളിയിലും ഒരു കത്തി.തന്റെ നേരെ എപ്പോളെങ്കിലും വരാവുന്ന  ശത്രുവിനെ കുത്തി കീഴ്പെടുത്താന്‍ .പക്ഷെ എന്തിനായിരിക്കും തന്റെ കുഞ്ഞു മനസ്സില്‍ അവന്‍ ഇത്രമാത്രം മൃഗീയത നിറച്ചു വെച്ചത് .തന്റെ കൂടെ കളിച്ചു വളര്‍ന്ന കൂട്ടുകാരനെ ഇത്രമാത്രം ക്രൂരതയോടെ കൊല്ലുവാന്‍ എങ്ങിനെ കഴിഞ്ഞു നിന്റെ പതിനഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള മനസ്സിന് .തീര്‍ച്ചയായും അവന്‍ മുറിവേറ്റവനായിരുന്നു.അവന്റെ ഉള്ളില്‍ ഈ പതിനഞ്ചു വര്‍ഷവും വളര്‍ന്നതും അടക്കിയതും ഇപ്പോള്‍ പുറത്തു വന്നതും അമര്‍ഷമായിരുന്നു, വൈരാഗ്യമായിരുന്നു.ആരോടൊക്കെയോ ഉള്ള ശത്രുത ആയിരുന്നു .


അല്ലെങ്കില്‍ തീര്‍ച്ചയായും തന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ ചെയ്ത ഒരു നിസാര തെറ്റിന് അവനു ഇത്ര ക്രൂരമായി ശിക്ഷ വിധിക്കാന്‍ കഴിയില്ല .പദ്ധതി തയ്യാറാക്കി  കൊല്ലുവാന്‍  അവസരം കാത്തിരുന്നവന്‍ ഒരു പ്രൊഫഷനല്‍ കൊലയാളിയെ പോലെ .റാംബോ സിനിമകളെക്കാള്‍ ഇതില്‍ അവന്റെ കുടുംബ പശ്ചാത്തലം വലിയ ഒരു ശക്തിയായി പ്രവര്‍ത്തിച്ചു എന്ന് തന്നെ ഞാന്‍ വിശ്വസിക്കട്ടെ .കാരണം സ്നേഹം അറിഞ്ഞിരിക്കാന്‍ വഴിയില്ല അവന്‍ , അച്ഛന്‍ പേരുകേട്ട വിവാഹ കച്ചവടക്കാരന്‍ ഇതുവരെ നാലുകെട്ടി . പെറ്റ അമ്മ വേറെവിടെയോ .അച്ഛന്‍ ഇപ്പോള്‍ കൂടെ കൊണ്ട് നടക്കുന്ന സ്ത്രീ അമ്മയെന്നു സങ്കല്‍പം .ഇത്തരത്തില്‍ വളര്‍ന്ന ഒരു കുട്ടി സമൂഹത്തിനു എന്ത് നന്മ ചെയ്യുമെന്നാന്നു നാം കരുതേണ്ടത് .

പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടി അരയില്‍ കത്തി എപ്പോളും കരുതുമായിരുന്നത്രേ .
തീര്‍ച്ചയായും അവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടായിരുന്നിരിക്കാം എന്ത് കൊണ്ട് അവന്റെ അധ്യാപകര്‍ അറിഞ്ഞില്ല .ഒരു മൃഗം അവന്റെ കൂടെ നിഴലായി ഉണ്ടായിരുന്നു എന്ന് .ഇത്തരത്തില്‍ ഉള്ള ഒരു കുട്ടി തീര്‍ച്ചയായും വ്യത്യസ്തനായിരിക്കും എന്നുള്ളത് തീര്‍ച്ചയാണ് .അത് തിരിച്ചറിയാത്ത അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമാണ് ഇതിന്റെ കാരണക്കാര്‍ .


സത്യത്തില്‍ ഇതല്ലേ  ഏറ്റവും സാമര്‍ത്യത്തോടെ,ക്രൂരതോയോടെ നടന്ന കൊലപാതകം .കൊന്നതും മരിച്ചതും വെറും പതിനഞ്ചു വയസ്സ് മാത്രം പ്രായമുള്ള രണ്ടു കുട്ടികള്‍ .കേരളത്തില്‍ നടന്ന ഒരു രാഷ്ട്രീയ കൊലപാതകത്തില്‍ നാം ഈ മൃഗീയതയെ വിസ്മരിച്ചു എന്നുള്ളത് സത്യമാണ് .തീര്‍ച്ചയായും ടി പി യുടെ കൊലപാതകത്തെ ഞാന്‍ നിസാരവല്‍ക്കരിക്കയല്ല.  പക്ഷെ തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ടതല്ലേ കുറച്ചു നാള്‍ മുന്‍പ് ഒരു മൂന്നു വയസ്സുകാരിയെ പത്തു വയസ്സുകാരന്‍ ബാലസംഗം ചെയ്തു കൊന്നതും നാം മറന്നു കാണില്ല .എന്താണ്  നമ്മുടെ കുട്ടികള്‍ക്ക്  സംഭവിക്കുന്നത്‌ നാം അറിയേണ്ടതല്ലേ .


നമ്മുടെ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചകള്‍ സമൂഹത്തിനു എന്തുമാത്രം ആഘാതങ്ങള്‍ സൃഷ്ടിക്കുന്നു എന്നതിന് തെളിവുകള്‍ ആണ് ഇതെല്ലം .ഓരോ  തകരുന്ന കുടുംബവും ഓരോ കുട്ടി ചെകുത്താന്‍മാരെ  നമുക്ക് സമ്മാനിക്കുന്നു .സ്വന്തം സുഖവും രതിയും തേടിപോകുന്ന അച്ഛനമ്മമാര്‍ കുട്ടികളെ മറക്കുമ്പോള്‍ ആ കുട്ടികളെ പേടിച്ചു ഒരു നാടും ,ഒരു സമൂഹവും ജീവിക്കേണ്ടി വരുന്ന ഭീതിതമായ സാഹചര്യം നമുക്കിടയില്‍ സൃഷ്ടിക്കപെടുന്നു .




സ്പിരിറ്റ്‌


മോഹന്‍ലാല്‍, ദൈവം മറ്റാര്‍ക്കും കൊടുക്കാതെ മലയാളിക്ക് മാത്രമായി നല്‍കിയ  വരദാനമാണ് .രഞ്ജിത്തിന്‍റെ സ്പിരിറ്റ്‌ അത് ഒന്നൂടെ അനുഭവപ്പെടുത്തുന്നു .രഘുനന്ദന്‍ എന്ന മദ്യപാനി   മോഹന്‍ലാല്‍ എന്ന നടന്‍റെ   മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് എന്ന് തന്നെയാണ് എന്‍റെ വിചാരം .കഥാപാത്രങ്ങളെ ആവേശിപ്പിക്കുന്നതില്‍ ലാലിന്‍റെ അത്ര ലാഘവത്വം ലോകത്തില്‍ വേറെ ഏതു നടനെന്ന്  എന്റെ  അനുഭവത്തില്‍ അറിയില്ല . രാമ കൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ ഒരു മികച്ച നടന്‍ കൂടി ആണ് എന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ്‌ .രെന്ജിത്തിനു അഭിനന്ദനം


എന്നിട്ടും എന്തേ മലയാളികള്‍ ഒളിഞ്ഞും തെളിഞ്ഞും ആ പകുതി കൊള്ളില്ല ഈ പകുതി കൊള്ളില്ല എന്നൊക്കെ പറഞ്ഞു നടക്കണത്‌ ,തീര്‍ച്ചയായും നമ്മുടെ ബഹുമാന്യരായ മലയാളി കുടിയന്മാരുടെ ഒരു പങ്ക് ആ പറച്ചിലിന്  പുറകില്‍ ഉണ്ട് .കുറച്ചു നാള്‍ മുന്‍പ്" വെറുതയാണ് ഭാര്യ "എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ ഇതൊക്കെ ഒരു സിനിമയാണോ എന്ന് ചോദിച്ചിട്ടുണ്ടത്രെ.എന്റെ അച്ഛനടക്കം .

രഞ്ജിത്ത് എന്ന എഴുത്തുകാരനായ സംവിധായകന്‍  അയാളുടെ ഇതുവരെയുള്ള  സിനിമ ശൈലികളില്‍  നിന്ന്  കുറച്ചു കാലങ്ങളായി മാറി കൊണ്ടിരിക്കുകയോ  സ്വയം   മാറ്റപ്പെട്ടു   കൊണ്ടിരിക്കുകയോ ആണ്  . കയ്യൊപ്പും ,പ്രാഞ്ചിയേട്ടനും ,ഇന്ത്യന്‍ റുപ്പിയുമെല്ലാം  മലയാളത്തിന്‍റെ  മികച്ച എഴുത്തുകാരന്‍ സംവിധായകന്‍റെ മികച്ച സിനിമകളായത്  ഈ മാറ്റങ്ങള്‍ കൊണ്ടാവണം.

രഞ്ജിത്ത് എന്ന അഹങ്കാരിയായ സിനിമാക്കാരന്‍റെ (അഹങ്കാരി എന്ന് പറഞ്ഞത് താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ളവന്‍ എന്നേ വിചാരിച്ചിട്ടുള്ളൂ )ഒരു സിനിമ ആയി മാറിയോ സ്പിരിറ്റ്‌ എന്നതില്‍ അദ്ദേഹത്തിനെ ഒത്തിരിയേറെ ബഹുമാനിക്കുന്ന ഒരു സാധാരണ മലയാളി സിനിമ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കും സംശയമുണ്ട്‌ .തീര്‍ച്ചയായും സ്പിരിറ്റില്‍ രഞ്ജിത്ത് എന്ന അത്ഭുത തിരക്കഥാകൃത്തിനു തിടുക്കകൂടുതല്‍ സംഭവിച്ചു .അതിന്‍റെ  പ്രതിഫലമെന്നോണം സംവിധാനത്തിലും ഒരു യഥാര്‍ത്ഥ രഞ്ജിത്ത് സിനിമ ആയിമാറിയിട്ടില്ല സ്പിരിറ്റ്‌ .

ഒരു മികച്ച കഥ മികച്ച തിരക്കഥയായി  മാറിയില്ല സ്പിരിറ്റില്‍ .ആദ്യ പകുതിയില്‍ അതിമനോഹരമായി ഒരു കഥ പറയുകയും, അതിന്‍റെ അവസാനത്തില്‍ കാണികളെ മുഴുവന്‍ അക്ഷമയോടെയും അതിലധികം വേദനയോടെയും കാത്തിരുത്തിയിട്ടു രണ്ടാം പകുതി ആരംഭിക്കുന്നത് ആദ്യ പകുതിയുമായി  കോര്‍ത്തിണക്കം ഇല്ലാതെയായിരുന്നു .കഥാകാരന്‍ പറയാന്‍ വിചാരിച്ച കാര്യം ഇതൊന്നുമല്ല എന്നും പെട്ടെന്ന് തന്നെ പറയാന്‍ കരുതിയിരിക്കുന്ന കാര്യം പറയാന്‍ ശ്രെമിക്കുന്നതുമാണ് രണ്ടാം പകുതിയുടെ തുടക്കം .


ഇന്‍റെര്‍വെല്‍ കഴിഞ്ഞ്‌ ആകാംഷയോടെ   എത്തുന്ന കാണികള്‍ക്ക് ഒരു ഗാനം കൊടുക്കുകയാണ് സംവിധായകന്‍ . ഈ വര്‍ഷം ഇറങ്ങിയ സിനിമ ഗാനങ്ങളില്‍ എടുത്തു പറയേണ്ടുന്ന ഗാനമാണ് ഇത് .വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ,പക്ഷെ ദൃശ്യാവിഷ്കാരം ക്ഷമയെ പരീക്ഷിക്കുന്നു എന്ന് പറയേണ്ടി വരുന്നത് സങ്കടകരമാണ് .നാടക രംഗങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സ്റ്റില്ലുകള്‍ കൊണ്ട് ആ ഗാനം കാണികളെ വിഷമിപ്പിച്ചു എന്നത് തര്‍ക്കമുണ്ടാവാന്‍ വഴിയില്ല .വളരെ ഇമോഷണല്‍ ആയി പറഞ്ഞവസാനിപ്പിച്ച ആദ്യപകുതിയുടെ തുടര്‍ച്ച രണ്ടാം പകുതിയുടെ തുടക്കം നല്‍കിയില്ല .പെട്ടെന്ന് തന്നെ കഥയുടെ ദിശ മാറ്റത്തിനു വേണ്ടിയുള്ള വെമ്പല്‍ ആണ് രണ്ടാം പകുതിയുടെ തുടക്കം .


രണ്ടാം പകുതി പ്ലംബര്‍ മണിയുടെ ജീവിതമാണ് ,സ്പിരിറ്റ്‌ എന്ന സിനിമയുടെ വിജയവും ,പ്രസക്തിയും  തീര്‍ച്ചയായും പ്ലംബര്‍ മണിയുടെ കഥയാണ്‌ .മണി ഒരു സാധാരണ മലയാളിയുടെ നേര്‍കാഴ്ചയാണ് .മദ്യം കുടിച്ചു വറ്റിക്കുന്ന മലയാളി കുടുംബങ്ങളുടെ കണ്ണീരിന്‍റെ കഥയാണ്‌ രണ്ടാം പകുതി .സിദ്ധാര്‍ത് അവതരിപ്പിക്കുന്ന കഥപാത്രത്തിനു യാതൊരു പ്രസക്തിയും സിനിമ കൊടുക്കുന്നില്ല ,പക്ഷെ അയാളുടെ മരണ ശേഷം കഥാകാരന്‍ അയാള്‍ ഒരു മഹാനായിരുന്നു എന്ന്  കാണികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രെമിക്കുന്ന സീനുകളാണ് പിന്നീടു വരുന്നത് .എഴുത്തുകാരന് സമൂഹത്തില്‍ ഇന്നുള്ള പല നേരില്ലാത്തതിനെയും എരിഞ്ഞുടക്കാനുള്ള വെമ്പലുകള്‍ ആ സീനുകളില്‍ കാണാം .ശ്രേമം വിജയിച്ചുവോ....?


തീര്‍ച്ചയായും മലയാളി കാണേണ്ട സിനിമയാണ് സ്പിരിറ്റ്‌ .സ്വസ്ഥമായ കുടുംബ ജീവിതങ്ങളുടെ നെടുകെയിലൂടെ വിദേശ മദ്യ ഷാപ്പുകളിലേക്ക്  നീളുന്ന സ്വത്വമില്ലാത്ത നിരകളെ തിരിച്ചറിയിപ്പിക്കുകയാണ് സ്പിരിറ്റ്‌ എന്ന മലയാള സിനിമ .മലയാളി തിരിച്ചറിയേണ്ടുന്ന,അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന സത്യമാണ് സ്പിരിറ്റ്‌ .ഈ ഒരു വിഷയം സ്ക്രീനിലേക്ക് പറിച്ചു നട്ട സംവിദായകന് അഭിനന്ദനങ്ങള്‍ .


Sunday, October 7, 2012

മുരളിക്ക് ഒരു ഓര്‍മ്മ കുറിപ്പ്




മധുരയിലെ ഹോട്ടല്‍ ഇന്റര്‍ നാഷണലിന്റെ ഇടുങ്ങിയ മുറിയില്‍ ഏകനായി ബീയറിന്റെ അരുചിയില്‍ അസ്വസ്ഥനായി ഇരിക്കുമ്പോളാണ്  നടന്‍ മുരളി മരിച്ചെന്നു ആരോ വിളിച്ചു പറയുന്നത് .എന്തിനാണ് കരഞ്ഞെതെന്നു എനിക്കറിയില്ല .പക്ഷെ അപ്പോള്‍ എന്റെ മനസ്സില്‍ ഓടി വന്നതു " അച്ചു അവന്‍ മ്മടെ കുട്ട്യല്ലെടാ " എന്ന്  പറയുന്ന ആ മുഖമാണ് . ചുരുട്ടിയ മുഷ്ടികള്‍ വേഗതയില്‍ വീശി  നടന്നു പോകുന്ന മുരളിയെ ഓര്‍ക്കുമ്പോള്‍  ഏതു മലയാളി പ്രേക്ഷകനാണ്  ഒന്നിടറാതിരിക്കുക  .

മുരളിയെ നടന്‍ എന്ന് വിളിച്ച് കേള്‍ക്കുമ്പോള്‍  പലപ്പോഴും അറിയാതെ ഒരസ്വസ്തത എന്നെ ബാധിക്കാറുണ്ട്  .എന്ത് കൊണ്ടോ സിനിമാ കോട്ടയിലെ നീളന്‍ ബെഞ്ചില്‍ തല നീട്ടി പിടിച്ച് അദ്ദേഹത്തിനെ തുറിച്ചു നോക്കിയിരുന്നപ്പോളൊന്നും മുന്നിലെ സ്ക്രീനില്‍  മുരളി എന്ന് പറയുന്ന ഒരു മനുഷ്യന്‍  കഥാപാത്രമായി വേഷ പകര്‍ച്ച നടത്തി കൊണ്ടിരിക്കയാണ്  എന്ന്  എന്റെ ബുദ്ധിയുടെ അങ്ങേയറ്റത്ത്‌ പോലും തോന്നിയിരുന്നതെയില്ല .

ഡാ"  എന്നൊരു വാക്കില്‍  ഒരു ഹൃദയത്തിന്റെ മുഴുവന്‍ നൊമ്പരങ്ങളോ ,സന്തോഷങ്ങളോ ചേര്‍ത്ത് വെക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് മുരളിക്ക് മാത്രമായിരിക്കും .നെഞ്ചിന്റെ വേദന മുഖമറിയാതിരിക്കാന്‍ മുരളി എന്ന നടന്‍ കടിച്ചു പിടിച്ചപ്പോളൊക്കെ മലയാളി പ്രേക്ഷകര്‍ പിടിച്ച് നില്‍ക്കാനാവാതെ തീയേറ്ററുകളില്‍ അലമുറ തീര്‍ത്തിട്ടുണ്ട് .മുരളി ചെത്ത്‌  കാരനായപ്പോളും ,ആശാരി ആയപ്പോളും, അരയനായപ്പോളും സാധാരണക്കാരനായ മലയാളി പ്രേക്ഷകന്‍  അത്ഭുതപെട്ടത് അഭിനയത്തിന്റെ മഹാ വഴികള്‍ അദ്ദേഹം നിസാരമായി കീഴടക്കുന്നത്  കണ്ടിട്ടല്ല മറിച്ച് നമ്മളിലൊരാളായി അദ്ദേഹം ജീവിക്കുന്നത് കണ്ടപ്പോളാണ് .

ആകാശ ദൂതുമായി ആ അത്ഭുത മനുഷ്യന്‍ പ്രതീക്ഷിക്കാതെ നടന്നു മറഞ്ഞപ്പോള്‍ ഉണ്ടായ ശൂന്യത എത്ര വലുതെന്നു എത്ര പേര്‍ ചിന്തിക്കുന്നു എന്ന് അറിയില്ല .എങ്കിലും പൌരഷത്തോടെ മുണ്ട്  മടക്കി കുത്തി  നീട്ടി വലിച്ചു നടന്ന ആ  പ്രതിഭയെ അത്ഭുതത്തോടയല്ലാതെ ആര്‍ക്ക് ഓര്‍ക്കാനാവും

ലോഹിയുടെ കട ബാധ്യതയെക്കുറിച്ച്



"വീരാ! മാഹാശയനോചിതനായ നീ
പാരിലീവണ്ണം കിടക്കുമാറായിതു
കണ്ടിതെല്ലാം ഞാനനുഭവിക്കേണമെന്നുണ്ടു
ദൈവത്തിനതാര്‍ക്കൊഴിക്കാവതും?"

കുറെ വര്‍ഷങ്ങള്‍ക്കു മുന്നേ കേരളത്തില്‍ പ്രത്യേകിച്ച്  വയനാട്ടില്‍  വലിയ വാര്‍ത്തയായി നിന്ന ഒരു വാചകം ആയിരുന്നു കര്‍ഷക ആത്മഹത്യ.പിന്‍ സര്‍ക്കാരുകള്‍ മുന്‍ സര്‍ക്കാരുകളെയും ,മുന്‍ സര്‍ക്കാരുകള്‍ പിന്‍ സര്‍ക്കാരുകളെയും മാറി മാറി ആക്ഷേപിക്കുകയും പത്ര -ദൃശ്യ മാധ്യമങ്ങള്‍ കുറെക്കാലം  ചവച്ചു തുപ്പിയതുമായ ആ വാക്ക്  ഇപ്പോള്‍ കേരളത്തില്‍ അത്ര പ്രചാരത്തിലില്ല ഭാഗ്യം ."മരിച്ചവര്‍ക്ക് ധന സഹായം " നിര്‍ത്തിയപ്പോള്‍ അത് കുറഞ്ഞു വന്നു എന്നതാണോ അതോ ആളുകളുടെ ബാധ്യതകള്‍ കുറഞ്ഞതാണോ അറിയില്ല ചിന്തിക്കണം .


പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ അന്ന് മരിച്ചവരില്‍ കുറച്ച് പേരെങ്കിലും സ്വന്തം ആയുസ്സും ,സ്വപ്നങ്ങളും കൃഷിയുടെ മേല്‍ വാരി വിതച്ചു കാത്തിരുന്നു തോറ്റു പോയവരായിരുന്നു .അവര്‍  കൃഷിക്ക് വായ്പ മേടിച്ച് വീട് മോടി കൂട്ടിയവരോ ,വാഹനം മേടിച്ചവരോ അല്ല .ഇതെല്ലം ഇപ്പോള്‍ എന്തിനു ഇവിടെ വലിച്ചു വാരി അലങ്കോലമാക്കുന്നു എന്ന് ചോദിച്ചാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്ര ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന  "ലോഹിത ദാസിന്റെ കുടുംബം ജപ്തി ഭീഷണിയില്‍" എന്ന വാര്‍ത്തയാണ് .മലയാളി പെട്ടെന്ന് മറ്റുള്ളവരുടെ മുന്നില്‍ തോല്‍ക്കുന്നവരോ ,മറ്റൊരാളെ അന്ഗീകരിക്കുകയോ ചെയ്യുന്നവരല്ല .പക്ഷെ  അവരെ വളരെ നിസാരമായി തോല്‍പ്പിച്ച്,അന്ഗീകരിപ്പിച്ച മനുഷ്യന്‍ ആയിരുന്നു ശ്രീ ലോഹിത ദാസ്‌.മലയാളിയുള്ള കാലം വരെ മണ്ണിന്റെ മണമുള്ള അദ്ദേഹത്തിന്റെ കഥകള്‍ നമ്മെ അത്ഭുതപെടുത്തികൊണ്ടിരിക്ക തന്നെ ചെയ്യും.


മരണത്തിന്റെ വര്‍ഷങ്ങളുടെ നീണ്ട ഇടവേളകള്‍ക്കു ശേഷം ലോഹിത ദാസ്‌ വീണ്ടും ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറുന്നു .മരണ ശേഷം കേരളത്തിലെ ഒട്ടു മിക്ക എല്ലാ പ്രതിഭകളും  വാര്‍ത്തകളിലേക്ക്  വലിച്ചെറിയപെടുന്നത്  അവരുടെ  സ്മാരകം പണി തര്‍ക്കങ്ങളില്‍ പെട്ട് വശം കെടുമ്പോഴാണ് .മലയാളിയെ സ്നേഹത്തിന്റെയും ,കുടുംബബന്ധങ്ങളുടെയും കഥകള്‍ കൊണ്ട്  വീര്‍പ്പുമുട്ടിച്ച ലോഹി ഇപ്പോള്‍ വാര്‍ത്തകളിലേക്ക്  വന്നത് തന്റെ കുടുംബത്തിന്റെ ദാരിദ്ര്യം കൊണ്ടാണ് എന്നത് വിധിയുടെ  വിരോധാഭാസം .വര്‍ഷങ്ങളോളം സിനിമ എന്ന മായ ലോകത്ത് പ്രശ്തിയോടെ ജീവിച്ച ഒരു മനുഷ്യന് ഇതാണ്  ഗതിയെങ്കില്‍  സാദാരണക്കാരന്മാരായ
സിനിമ പ്രവര്‍ത്തകരുടെ ജീവിതം എങ്ങിനെയാവും എന്നുള്ളത് ഒരു വലിയ ചോദ്യം !


ഇപ്പോള്‍ മാധ്യമങ്ങളില്‍ മുഴുവന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ മറ്റു സഹ പ്രവര്‍ത്തകര്‍ തിരിഞ്ഞു നോക്കുന്നില്ല ,സാമ്പത്തികമായി പരിരെക്ഷിക്കുന്നില്ല എന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ കാണാം.ലോഹിത ദാസ്‌ എന്ന അത്ഭുത കലാകാരനെ ഹൃദയത്തില്‍ ചേര്‍ത്ത് കൊണ്ട് ,അല്ലെങ്കില്‍ അത്രയധികം ബഹുമാനിക്കുമ്പോള്‍ തന്നെ പറയട്ടെ എനിക്കൊട്ടും മനസ്സിലാവാത്ത കാര്യമാണ് ഒരാള്‍ സാമ്പത്തികമായി പരാജയപെടുമ്പോള്‍ അതിനുത്തരവാദി തന്റെ ചുറ്റുമുള്ളവരാണോ  .തന്റെ ജീവിതവും വരുമാനവും കണക്കു കൂട്ടലുകളില്ലാതെ ചെലവഴിച്ച ലോഹി മാത്രമാണ് അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായ ഈ അവസ്ഥയ്ക്ക് കാരണക്കാരന്‍ .കടക്കെണിയില്‍ പെടുന്ന ആദ്യത്തെ സിനിമാക്കാരനാണോ ലോഹിത ദാസ്‌ .കേരളത്തിലെ ആദ്യത്തെയോ അവസാനതെയോ കട ബാധ്യതക്കരനാണോ ...?


ലോഹിത ദാസ്‌ തിരക്കഥ എഴുത്തുകാരന്‍ എന്ന നിലയില്‍ സിനിമയില്‍ വന്ന കാലം തൊട്ട് അദ്ദേഹം മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ എഴുത്തുകാരനായിരുന്നു തീര്‍ച്ചയായും വിലയുള്ളയാള്‍ പിന്നീട് സംവിധായകനായി നിര്‍മ്മാതാവായി .സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല  ആവിശ്യത്തിന് സമ്പാദ്യം നേടിയ കലാകാരനുമായിരുന്നു ശ്രീ ലോഹിതദാസ് .ഇപ്പോള്‍ ഉണ്ടായിരിക്കുന്ന കടബാധ്യത എന്ന് പറയുന്നത് ഏതു മനുഷ്യനും ജീവിതത്തില്‍ സംഭവിച്ചു പോകുന്ന  ഒരു തോല്‍വിയുടെ ഭാഗം മാത്രമാണ് അതിനു മറ്റുള്ളവരെ പഴിക്കുന്നത് നന്നാവാന്‍ വഴിയില്ല .


മൊത്തം 65 ലക്ഷം രൂപയുടെ കടമുണ്ട് എന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാവുന്നത് .ഒരു ബാങ്കും വിപണി മൂല്യത്തിന്റെ മുകളില്‍ വായ്പ കൊടുക്കാന്‍ സാധ്യതയില്ല. അപ്പോള്‍ തീര്‍ച്ചയായും മുന്‍പേ ഈ കട ബാധ്യത തീര്‍ക്കാമായിരുന്നു .ഇപ്പോള്‍  നടക്കുന്ന ഈ കോലാഹലങ്ങളില്‍ ലോഹിത ദാസിന്റെ ആത്മാവ്   വേദനിക്കുമെന്ന കാര്യത്തില്‍ സംശയം ഇല്ല .ജീവിച്ചിരുന്നപ്പോള്‍ ആരെയും നോവിക്കാതെ കഥകള്‍ കൊണ്ട്  സ്നേഹത്തിന്റെ വലിയ കണ്ണികള്‍ കോര്‍ക്കാന്‍ ശ്രേമിച്ച ആ കലാകാരന്  ഇത് സഹനീയമാവാന്‍ തരമില്ല . ലോഹിത ദാസ്‌ എന്ന മനുഷ്യന്‍ അറിയപെടുന്നവനായി എന്നത് മാത്രം കൊണ്ട് അനര്‍ഹമായി ഒന്നും സംഭവിക്കെണ്ടാതില്ല സിനിമയില്‍ ഇന്ന് വലിയ ആളുകളായി നിന്നവര്‍ക്ക് പണ്ട് മുഖം മിനുക്കിയും ,കുട പിടിച്ചും നടന്നു ജീവിതം തണലില്ലതെയും ,മുഖമില്ലതെയും ആയ ഒത്തിരി കലാകാരന്മാരുണ്ട് അവര്‍ക്ക് വേണ്ടി ആര് ചോദിക്കും .ആര് കൊടുക്കും .


വയനാട്ടില്‍ കടക്കെണിയില്‍ വീണു കരഞ്ഞവര്‍ക്ക് ജപ്തി കഴിഞ്ഞാല്‍ സ്വന്തം ഭാര്യയും ,പ്രായമായ പെണ്‍ കുട്ടികളുമായിരുന്നു ശേഷിച്ചിരുന്നത്.അവരെ പോലെ കേരളത്തില്‍ അങ്ങോളമിങ്ങോളം കാണും കേറികെടക്കാന്‍ വീടില്ലാത്തവര്‍,ബാധ്യതകളില്‍ ഇനിയും വിറ്റു  പെറുക്കാന്‍ ഒന്നുമില്ലാത്തവര്‍.ഓര്‍മ്മയില്ലേ ഉണ്ണികൃഷ്ണനെ യഥാര്‍ത്ഥ പത്ര പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഗുണ്ടകള്‍ തല്ലിയൊടിച്ച കാലുമായി ജീവിക്കുന്ന ഉണ്ണി കൃഷ്ണനെ. എത്ര ദിവസം പത്രക്കാര്‍ എഴുതി നേടി .കൂടെ ജോലിചെയ്തവന്റെ കണ്ണീരു കണ്ടു എത്ര ദിവസം ജോലി മുടക്കി പോയി കൂട്ടിരുന്നു .ഭൂമിയിലേക്ക്‌ ദൈവം പറഞ്ഞു വിട്ട ദൈവ ദൂതന്മാര്‍ തല്ലി കൊന്ന സത്നം സിംഗിനെ എത്ര നാള്‍,എത്ര കോളം എഴുതി . വാര്‍ത്തകള്‍ക്കു വേണ്ടി വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന വൃത്തികെട്ട മാധ്യമ സംസ്കാരം ആളുകളെ മുഖമില്ലാത്തവരാക്കി തീര്‍ക്കുന്ന കാഴ്ച കഷ്ടമാണ് .

കേസരിവാളും,ഹസാരെയും നഷ്ടപെടുന്ന പ്രതിച്ഛായകള്‍




ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ജനാധിപത്യ സംവിധാനമുള്ള ഭാരതം ലോകത്തിലെ ഏറ്റവും മികച്ച അഴിമതി രാജ്യങ്ങളില്‍ ഒന്നായി  മാറിയതില്‍ നാമെല്ലാം നേരിട്ടോ അല്ലാതെയോ സഹായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല .എങ്കിലും അഴിമതിക്കും കൈകൂലിക്കും ഓശാരം അറിഞ്ഞോ  അറിയാതെയോ  ചൊല്ലുമ്പോഴും ഓരോ ഭാരതീയനും ആഗ്രഹിച്ചിരുന്നതാണ് ഭരണവര്‍ഗ്ഗത്തിന്റെ ഈ ഞെക്കി  പിഴിയലില്‍ നിന്നും ഒരു രെക്ഷപെടല്‍.


സുരേഷ് ഗോപി സിനിമകള്‍ പോലെ പെട്ടെന്നൊരു ദിവസം അണ്ണാ ഹസാരെ എന്നൊരു മനുഷ്യന്‍  ഭാരതത്തെ ശുദ്ധീകരിക്കാന്‍ ഇറങ്ങി പുറപെട്ടപ്പോള്‍ ആദ്യം ആളുകള്‍ മിഴിച്ചു നിന്ന് പിന്നെ മാറി നിന്ന് കളിയാക്കി .പക്ഷെ അയാളുടെ പുറകില്‍ ജനങ്ങള്‍ അണിനിരന്നത് വളരെ പെട്ടെന്നായിരുന്നു .ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളോട് ജനങ്ങള്‍ക്ക്‌ എന്ത് മാത്രം അമര്‍ഷം ഉണ്ടെന്നു തുറന്നു  കാട്ടുന്നതായിരുന്നു ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും , ഗ്രമാഗ്രമാന്തരങ്ങളിലും   അണ്ണാ ഹസാരെ എന്നൊരു പേര്  ഉണ്ടാക്കിയ ചര്‍ച്ചകള്‍ .വളരെ സംഘടിതവും,അസൂത്രിതവുമായി നടത്തിയ സമര പരിപാടികളില്‍ ഇന്ത്യയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ വിരണ്ടിരുന്നു എന്നത്  സത്യമാണ് .


പക്ഷെ കാലാകാലങ്ങളായി ഭരിക്കാന്‍ വേണ്ടി  മാത്രം ജീവിക്കുകയും അത് നിലനിര്‍ത്താന്‍ ഏതു കുതന്ത്രവും,കെണിയും  ഒരുക്കാന്‍ മിടുമിടുക്കരായ  ഒരു വംശത്തോട്‌  ഹസാരെ സംഘത്തിന്റെ പടപുറപ്പാട്  ഏതു രീതിയില്‍ അവസാനിക്കും എന്നുള്ളത്  എല്ലാവരും ആകാംഷയോടെ തന്നെ കാത്തിരുന്നതാണ് .ഇന്ത്യയിലെ എണ്ണപെട്ട  മാധ്യമ ഭീകരന്മാരും ,മത മേലാളന്മാരും  മുഴുവന്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിന്റെ  മാറ്റത്തിന്  വേണ്ടിയുള്ള ഈ മുറവിളിയെ  എതിര്‍ത്തിരുന്നു എന്നത്  പകല്‍ പോലെ തെളിഞ്ഞതാണ് .എന്നിട്ടും കേസരിവാളിനെ പോലുള്ള മിടുക്കന്മാര്‍ ഇതിനെയെല്ലാം ഒരുപരിധിവരെ ചെറുത്ത് രാജ്യത്തെ ചെറുപ്പക്കാരുടെ മനസ്സുകളിലേക്ക്  മാറ്റത്തിന് വേണ്ടിയുള്ള ആവേശം നിറച്ചു .


വയലില്‍  സമാധാനപരമായി ഇര തേടിയിരുന്ന കിളികൂട്ടത്തിലേക്ക്  കല്ലെറിഞ്ഞ പോലെയായിരുന്നു റാം ദേവ്  ഈ സമരത്തിലേക്ക് കടന്നു വന്നത് .നാമെല്ലാം പ്രതീക്ഷയോടും ,വികാരത്തോടെയും ശ്രെദ്ധിച്ചിരുന്ന ഒരു കൂട്ടായ്മയെ വളരെ നിസാരമായി രാംദേവ്  കലക്കി മറിയ്ക്കുകയും ,ആളുകളുടെ ശ്രേദ്ധ ഹസാരെയില്‍ നിന്നും അടര്‍ത്തി തന്റെ കാട്ടി കൂട്ടലുകളിലേക്ക്  മാറ്റി നടുവാന്‍ രാംദേവും ഇവിടുത്തെ മാധ്യമ കുത്തകകളും നടത്തിയ ശ്രെമം ഒരു വിജയമായിരുന്നു .ഈ വിജയത്തിന്റെ  യഥാര്‍ത്ഥ ബുദ്ധി കേന്ദ്രങ്ങള്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാവാനെ തരമുള്ളൂ .


ചിതറിയ കൂട്ടങ്ങളെ പെറുക്കി ചേര്‍ത്ത്  വീണ്ടും ഹസാരെ നടത്തിയ ശ്രെമങ്ങള്‍ വിഫല ശ്രെമങ്ങളായി അവസാനിച്ചു .അതിനിടയില്‍ എഴുതിയ തിരകഥ പോലെ വീണ്ടും സംഘത്തിന്റെ ഇടയില്‍ ചേരി തിരിവുകളും ,വഴിമാറ്റങ്ങളും ഒക്കെ സംഭവിച്ചു .ഹസാരെ സംഘത്തിന്റെ ബുദ്ധി കേന്ദ്രമായ അല്ലെങ്കില്‍ ഇന്ത്യയെ തിരുത്താന്‍ ശ്രെമിച്ച ബുദ്ധിമാനായ ചെറുപ്പക്കാരന്‍ അരവിന്ദ്  കേസരിവാള്‍ ഇപ്പോള്‍ ഹസാരെ സംഘത്തില്‍ നിന്ന്  പുറത്തു വന്നിരിക്കുന്നു .ഏറെ ക്കുറെ ഈ മൂവേമെന്റ്റ്  അവസാനിച്ചു എന്നോ അപ്രസക്തമെന്നോ പറയാവുന്ന വിധം ഹസാരെ സംഘം വിശ്വാസ്യത നഷ്ടപ്പെട്ട് തകര്‍ന്നു പോയിരിക്കുന്നു .


നഷ്ടപെട്ടത്  കേസരിവാളിന്റെയോ ,ഹസാരെയുടെയോ വിശ്വാസ്യതയല്ല മറിച്ചു ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കിയ ഒരു പ്രസ്ഥാനം തകര്‍ന്നു പോവുകയാണ് .ഇനിയൊരിക്കലും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശകതരാണ്.ഇനി മറ്റൊരു സംഘമോ ,വ്യക്തിയോ ചോദ്യം ചെയ്യലിന്റെ വാളുകളുമായി വരാനാകാത്ത വിധം അവര്‍ വ്യക്തമായ പദ്ധതിയോടെ വഴികള്‍ കൊട്ടിയടച്ചിരിക്കുന്നു .ഉയര്‍ന്നുവരുന്ന ഓരോ മുഖങ്ങള്‍ക്കും നേരെ ഇനി സംശയത്തിന്റെ നിഴലുകള്‍ പടരും .ഒരു വലിയ മാറ്റമാവേണ്ടിയിരുന്ന ഒരു ആശയസമരത്തെ വലിച്ചു കീറുമ്പോള്‍ നഷ്ടമാവുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളാണ് .ഒന്നിച്ചു നിന്ന് നേടേണ്ടിയിരുന്ന ഒന്ന്  പലവഴികളിലൂടെയുള്ള കരച്ചിലുകളില്‍ ശബ്ദമില്ലാതെ വെറും എങ്ങലുകളായി അവസാനിക്കും .

പ്രവീണ ചേച്ചിയും മുട്ടവെപ്പും



എത്രയോ വര്‍ഷങ്ങളായി അവരെ  എനിക്കറിയാം.ആളുകളെ സഹായിക്കാന്‍ അവര്‍ക്കുള്ള അടങ്ങാത്ത ആവേശത്തെയും ഞാന്‍ കണ്ടറിഞ്ഞിട്ടുണ്ട് .അവര്‍ എന്ന് പറഞ്ഞാല്‍ പ്രശാന്തും അനീഷും.ശ്രീകൃഷ്ണ ജയന്തിക്ക് കുരുത്തോല വേണമെന്ന് അറിഞ്ഞപ്പോള്‍ ശ്രീധരന്‍ ചെട്ടിയാരുടെ തെങ്ങില്‍ പാതിരാത്രിക്ക്‌ o c r അടിച്ചു കേറിയത്‌ നമ്മുടെ പ്രശാന്തും അനീഷുമാണ് .ശ്രീധരന്‍ ചെട്ടിയാരോട്  ഒന്ന് ചോദിക്കണ്ടേ എന്ന് ആരോ ചോദിച്ചപ്പോള്‍ അയ്യോ ആ പാവം ഈ പാതി രാത്രിക്ക് കിടന്നുറങ്ങിക്കോട്ടേ നാളെ പരിപാടിയില്‍ പങ്കെടുക്കനുള്ളതല്ലേ എന്ന് പറഞ്ഞ കരുണാമയന്മാരാണ്  ഇവര്‍ .


ദിവസങ്ങള്‍ക്കു ശേഷം  വെറുതെ ടൌണില്‍ വായി നോക്കി  നില്‍ക്കുമ്പോള്‍ യാതൊരാവിശ്യവുമില്ലാതെ ശ്രീധരന്‍ ചെട്ടിയാര്‍ അവിടേക്ക് വരുകയും, ഞങ്ങളെ തുരാ തുരാ തുറിച്ചു നോക്കുകയും ചെയ്യുന്നത് കണ്ടപ്പോളേ അവിടെ നിന്ന് മുങ്ങുവാന്‍ സമയം ആയെന്നും അങ്ങേരു ചോദിച്ചാല്‍ ഞങ്ങള്‍ക്കറിയില്ല എന്ന് പറയാന്‍ എല്ലാവരും തീരുമാനമെടുക്കുകയും ചെയ്ത് പതിയെ നടക്കുമ്പോള്‍ ."എത്ര തെങ്ങിന്റെ കൂമ്പ് വെട്ടി പ്രശാന്തേ"? പിന്നില്‍ നിന്നുള്ള   ശ്രീധരന്‍ ചെട്ടിയാരുടെ  ചോദ്യത്തിന്  ഏഴു എന്ന് വളരെ പെട്ടെന്നും ,അയാളോട്  പന്ത്രണ്ടെന്ന കാര്യം പറയാതെ പറ്റിച്ച അഹങ്കാരത്തില്‍ ഞെളിഞ്ഞു  നില്‍ക്കുകയും, പിന്നെ   ചെട്ടിയാരുടെ മുഴുവന്‍ ചീത്തവിളിയും കേള്‍പ്പിച്ചു നിര്‍വൃതിയടയുകയും ചെയ്ത മഹാന്‍ ആണ് പ്രശാന്ത് .


മദ്യം കഴിക്കരുത്  എന്ന് പറഞ്ഞ ഗുരുവിന്റെ മന്ദിരത്തിന്റെ മറവില്‍  സ്വസ്ഥമായിരുന്നു കള്ളുകുടിച്ചു വിരഹഗാനങ്ങള്‍ പാടി എല്ലാവരും കരഞ്ഞപ്പോള്‍ അതിനു സമാന്തരമായി അലമുറയിട്ട്  ഞങ്ങളെ പേടിപ്പിക്കുകയും,സ്വന്തം കാമുകിയെ ഇനി  ഒരു നിമിഷം പോലും  കാണാതിരിക്കാന്‍ ആവില്ല എന്നും, ഉടനെ അവളുടെ വീട്ടില്‍ പോയി കാണണമെന്ന് വേദനയോടെ പറയുകയും വീണ്ടും കരച്ചില്‍ തുടരുകയും ചെയ്ത്  നാല് കിലോമീറ്റെര്‍ ഞങ്ങളെ നടത്തിക്കുകയും ,വീടുമാറി കേറി നാട്ടുകാര് ഓടിക്കുകയും നാട്ടില്‍ അതുവരെ ഉണ്ടായിരുന്ന മുഴുവന്‍ ചീത്തപ്പേരും മാറ്റി പുതിയ ചീത്ത പേര്  ഞങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കി തന്ന ആത്മാര്‍ത്ഥ സുഹൃത്താണ്  അനീഷ്‌ .



കാലമേറെ കഴിഞ്ഞു . ആളുകള്‍ക്ക് നമ്മെ വല്ലാതെ സഹിക്കാന്‍ പറ്റാതായിരിക്കുന്നു എന്ന് തോന്നിയ ദിവസങ്ങളില്‍  ഇനി ജോലി ചെയ്ത് ജീവിക്കാം എന്ന്  ഞങ്ങള്‍ തീരുമാനിക്കുകയും പലവണ്ടികളില്‍ കേറുകയും ചെയ്തു.പക്ഷെ നാട്ടുകാരെ സഹായിക്കണം എന്ന്  പിന്നെയും ഉള്‍വിളിയുണ്ടായ അനീഷും പ്രശാന്തും നാട്ടില്‍ തന്നെ ജോലി നോക്കുകയും .അനീഷിനു നാട്ടിലെ പ്രശസ്തമായ ഒരു ചിട്ടി കമ്പനിയില്‍ ഏരിയ മാനെജേര്‍ ആയി ജോലി കിട്ടുകയും പ്രശാന്തിനു   അവിടെ തന്നെ  മറ്റൊരു തസ്തികയും ലഭിച്ചു .അവരുടെ ഓഫീസിലെ ഒരു സ്റ്റാഫാണ് പ്രവീണ ചേച്ചി പ്രായം ഒരു മുപ്പന്തിയഞ്ചു വരും .കാണാന്‍ സുന്ദരിയാണെങ്കിലും  ചേച്ചി കല്യാണം കഴിച്ചിട്ടില്ല .



മറ്റുള്ളവരോടുള്ള സ്നേഹം ഒരു ദൌര്‍ബല്യവും,മറ്റുള്ളവരുടെ വിഷമം നമ്മുടെ തന്നെ വിഷമവും ആണെന്ന് കരുതുന്ന എന്റെ സ്നേഹിതന്മാര്‍ ചേച്ചിയുടെ അടുത്ത് കൂടുകയും കല്യാണം കഴിക്കാത്തത്തിന്റെ കാരണം തിരക്കുകയും ചെയ്തു കൊണ്ടിരുന്നു .അവരുടെ കഠിനമായ ശ്രെമത്തില്‍ ചേച്ചിക്ക് അവരോടു അനിയന്മാരോടുള്ള സ്നേഹം ഉണ്ടാകുകയും തന്റെ രെഹസ്യങ്ങള്‍  അവരോടു പങ്കു വെയ്ക്കുകയും ചെയ്തു  .



പ്രവീണ ചേച്ചി അങ്ങിനെ സത്യങ്ങള്‍ പുറത്തു വിടുകയാണ് .സത്യം നമ്പര്‍ വണ്‍ ,പ്രവീണ ചേച്ചിക്ക് ഒരു കാമുകനുണ്ട് !. ഞെട്ടിക്കുന്ന കാര്യം ആയിരുന്നില്ലെങ്കിലും അനീഷും പ്രശാന്തും ഞെട്ടി ചേച്ചി ആ ഞെട്ടല്‍ പ്രതീക്ഷിക്കുന്നുണ്ടാവും എന്ന് കരുതി മാത്രം .കാമുകനുണ്ടേല്‍ അവനെ അങ്ങ് കെട്ടികൂടെ? രണ്ടു പേരും ചോദിച്ചു .അതാണ്‌ ചേച്ചിയുടെ പ്രശ്നം കാമുകന് ഒരു ചേട്ടനുണ്ട്  അയാള്‍ ആണേല്‍ കല്യാണം കഴിക്കാന്‍ യാതൊരു  താല്‍പര്യവും കാണിക്കുന്നില്ല അതുമാത്രമല്ല കച്ചി കയറ്റി പോകുന്ന ലോറി പോലെ റോഡ്‌ നിറഞ്ഞാണ് പോക്കും .അതുകൊണ്ട് അനിയനായ ചേച്ചിയുടെ കാമുകന്  ഓവര്‍ ടേക്ക് ചെയ്യാന്‍ പറ്റുന്നില്ല (ഓവര്‍ ടേക്ക്  ഒരു തെറ്റുമാണല്ലോ).അങ്ങിനെ ചേച്ചിയുടെ സമ്മര്‍ദ്ദവും ,ചേട്ടന്റെ നിറഞ്ഞു നില്പും കാരണം ഇടയില്‍ പെട്ടുപോകുന്ന  കാമുകന്‍ ചേച്ചിയോട് പറയും "നീ എന്നെ കാത്തിരിക്കണ്ട വേറെ ഏതേലും ചേട്ടന്‍ ഇല്ലാത്ത അനിയനെ കെട്ടി സുഖമായി കഴിഞ്ഞോ ".ഹൃദയഭേദകമായ ഈ വാക്കുകള്‍ ചേച്ചിയ്ക്ക് താങ്ങാന്‍ കഴിയുന്നില്ല .ഈ ദുഖകരമായ അവസ്ഥയില്‍ നിന്ന്  ചേച്ചിയെ എങ്ങിനെയും രെക്ഷിക്കണം അത് നമ്മുടെ കടമയാണെന്ന്  അവര്‍ രണ്ടു പേരും വിശ്വസിച്ചു .



തന്റെ കീഴ്‌ ജോലിക്കാരിയും ,പെങ്ങളെ പോലെയുള്ളവളുമായ പ്രവീണ ചേച്ചിയുടെ ദുഖം സഹിക്കാന്‍ വയ്യാതെ ഒരു ദിവസം  അനീഷ്‌ പറഞ്ഞു "ചേച്ചീ നമുക്ക് മുട്ട വെച്ചാലോ ചേച്ചിയുടെ ചേട്ടനിട്ടു" സന്തോഷ്‌ പണ്ടിറ്റിനിട്ട് എറിഞ്ഞു പൊട്ടിയ ചീ മൊട്ട പോലെ എന്റെ  ജീവിതം തകരുമ്പോളാ അവന്റെ ഒരു മൊട്ട വെപ്പ് .പക്ഷെ ചേച്ചി അത് പറഞ്ഞില്ല മനസ്സില്‍ ഓര്‍ത്തു .രണ്ടു മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചേച്ചി പതിയെ അനീഷിന്റെ അടുത്ത് വന്നു ചോദിച്ചു "നീ  അന്ന് ശരിയ്ക്കും പറഞ്ഞതാണോ മുട്ട വെച്ചാല്‍ കല്യാണം ശെരിയാകും എന്ന് "."പിന്നല്ലേ എത്രയെത്ര അനുഭവങ്ങള്‍ വേണം ചേച്ചിക്ക് .ഇതൊക്കെ വളരെ നിസാരമായ കാര്യമല്ലേ ...?ചേച്ചി പറഞ്ഞാല്‍ ഞങ്ങള്‍ ഇപ്പോള്‍ തന്നെ പോയി ശെരിയാക്കി വരാം."



ചേച്ചി കൊടുത്ത അഞ്ഞൂറ്  രൂപയും കീശയിലിട്ടു പ്രശാന്തിനെയും കൂട്ടി അനീഷ്‌ ഓഫീസില്‍ നിന്നിറങ്ങി .ഇതിനു മുന്‍പ് മുട്ട വെക്കണ്ട ആവിശ്യം വന്നിട്ടില്ലാത്തതിനാല്‍ എവിടെ അന്വേഷിക്കണം എന്നൊരു ചോദ്യം രണ്ടുപേര്‍ക്കും ഉണ്ടായിരുന്നു . എങ്കിലും നേരെ നടന്നു പുതിയ സ്റ്റാണ്ടിനടുത്തേക്ക് . അവിടെ ചെന്നപ്പോള്‍ തലയില്‍ ഒരു കെട്ടൊക്കെ കെട്ടി  പ്രായം ചെന്ന ഒരാള്‍ വെറുതെ നില്‍ക്കുന്ന കണ്ടാല്‍ ഒരു മുട്ട വെപ്പുകാരന്റെ ഭാവം ഉണ്ട് . പതിയെ ചേര്‍ന്ന് നിന്ന് ചേട്ടാ മുട്ട വെക്കണ ഏതേലും സ്ഥലം പരിചയമുണ്ടോ ആരും കേള്‍ക്കാതെ ചോദിച്ചു .പാവം മനുഷ്യന്‍ കണ്ണുമിഴിച്ചു പോയി. ചോദിച്ചവരെ ഒന്നൂടെ നോക്കി. കണ്ടിട്ട് കുഴപ്പമൊന്നുമില്ല, എന്നാലും ഈ കാലത്ത് രണ്ടു ചെറുപ്പക്കാര്‍ ആലോചിച്ചു തീര്‍ക്കാന്‍ പാവം അയാള്‍ക്ക്  സമയം കിട്ടിയില്ല "ചേട്ടാ ഒരു അത്യാവിശ്യ കാര്യത്തിനാ "  .രണ്ടുപേരും വളരെ ആത്മാര്‍ഥതയോടെ പറഞ്ഞു ."എനിക്കറിയില്ല പൊന്നു മക്കളെ ;താമരശേരി അടുത്തെവിടെയോ ഒരു മഖാം ഉണ്ടെന്നു കേട്ടിട്ടുണ്ട് അവിടെ പോയി പ്രാര്‍ഥിച്ചാല്‍ ചിലപ്പോള്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നടന്നേക്കാം"


കേട്ട പാതി  കേള്‍ക്കാത്ത പാതി  കിട്ടിയ കോഴിക്കോടന്‍ ബസ്സിലേക്ക്  രണ്ടും ചാടി കേറി അവിടെയെത്തി. നല്ല തിരക്കുണ്ട്‌ .പോയ ആവേശം എത്തിയപ്പോള്‍ കിട്ടണില്ല.ആര് ഉള്ളില്‍ പോകും ,എന്ത് പറയും ."പ്രശാന്തേ നീ മുന്നില്‍ നടക്ക്, ഞാന്‍ കൂടെ വരാം അളിയാ നിനക്കെ ആളുകളെ പെട്ടെന്ന്  കൈകാര്യം ചെയ്യാന്‍ അറിയൂ എനിക്ക് ചമ്മല്‍ വരും ,വാക്കുകള്‍ കിട്ടില്ല" അനീഷ്‌ ചിട്ടി ചേര്‍ക്കണപോലെ കറക്കി പിടിച്ചു നോക്കി  ."പോടാ നീയായിട്ടു ഏറ്റതല്ലേ നീ  നടക്കു വേണേല്‍ ഞാന്‍ കൂടെ വരാം എന്റെ പെങ്ങളെ ഞാന്‍ നേരത്തെ കെട്ടിച്ചു വിട്ടതാ ഇത് നിന്റെ മാത്രം പെങ്ങളാ "പ്രശാന്ത്  വഴുതി  ."ഡാ നമ്മുടെ പ്രവീണ ചേച്ചിക്ക് വേണ്ടിയാ ഇത് എങ്ങാനും ശെരിയായാല്‍ ആ പാവത്തിന്റെ കല്യാണം  നടക്കും നീ മുന്നേ നടക്കെടാ  ഞാന്‍ ഒപ്പം നിന്നോളം ,അളിയാ നിന്നെ കൊണ്ടേ പറ്റു" അതേറ്റു, പ്രശാന്ത് തീരുമാനിച്ചു എന്നെ കൊണ്ടേ പറ്റു ഉയിര്‍ത്തെണീറ്റ ഹനുമാനെ പോലെ പ്രശാന്ത് മുന്നേ നടന്നു .



ചെന്നപ്പോള്‍ ഒരു ചുവന്ന പട്ടും,കറുത്ത ഒരു നൂലും കിട്ടി അതുമായി അമ്പരന്നു നിന്നപ്പോള്‍ അയാള്‍ പറഞ്ഞു "ആ ഇടനാഴിയിലൂടെ നടന്നോ"ഒരാള്‍ക്ക്‌ നടക്കാന്‍ പറ്റുന്ന ഇരുണ്ട ഗുഹ പോലുള്ള ഒരിടനാഴി സ്വയം ആശ്വസിക്കാന്‍ രണ്ടു പേരും ചിരിയ്ക്കുന്നുണ്ടെലും ഉള്ളില്‍ പേടിയുണ്ടായിരുന്നു .ഇടനാഴിയുടെ അറ്റത്ത്‌ ഒരാള്‍ ഇരിയ്ക്കുന്നു ,മാന്ത്രികത തോന്നിപ്പിക്കുന്ന അന്തരീക്ഷം .കാര്യം വിക്കി വിക്കി പറഞ്ഞു കൊണ്ടിരിയ്ക്കുമ്പോള്‍ അവിടുത്തെ പുരോഹിതന്‍ നൂല് മേടിച്ചെടുത്തു പട്ട് പ്രശാന്തിന്റെ തലയില്‍ കൂടെ ഇട്ടു എന്നിട്ട് പറഞ്ഞു "ആ പെണ്‍ കുട്ടിയെ നല്ലോണം  മനസ്സില്‍ വിചാരിച്ചോ" എന്നിട്ട് മന്ത്രങ്ങള്‍ തുടങ്ങി കാര്യങ്ങള്‍ കൈ വിട്ടു പോണതു കണ്ട പ്രശാന്ത് ഒറ്റ കരച്ചില്‍ "അയ്യോ ചേട്ടാ ഞാനല്ല കാമുകന്‍,എന്റെ പെങ്ങളെ പോലെ ഉള്ള ഒരു ചേച്ചിക്ക് വേണ്ടിയാ ,ദേ ഇവന്‍ പറഞ്ഞിട്ട് വന്നതാ "അവസാനത്തെ വാക്കുകള്‍ കേട്ടപ്പോള്‍  അനീഷും ഞെട്ടി കാരണം കല്യാണം ഉറപ്പിച്ചിട്ടു രണ്ടാഴ്ച ആകുന്നതെയുള്ളൂ  ഇനിയൊരു കല്യാണം  ഉറപ്പിക്കല്‍ കൂടെ പറ്റില്ല !


ജപിച്ചു കിട്ടിയ നൂലുമായി ചേച്ചിയുടെ അടുത്ത് ഒരു വിധത്തില്‍ എത്തിയ രണ്ടും ഉണ്ടായതു മുഴുവന്‍ പറയാതെ അഭിമാനത്തോടെ ചേച്ചിയുടെ രക്ഷാ മാര്‍ഗ്ഗം കൈമാറി .ആഴ്ചകള്‍ കഴിഞ്ഞു മുട്ട വിരിയണതും നോക്കി  മൂന്ന് പേരും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് .അങ്ങിനെ ഒരു നാള്‍ ഏതോ നാട്ടു പറച്ചിലുകളില്‍ നിന്ന് പ്രശാന്ത് അറിഞ്ഞു മുട്ട വെക്കണവര്‍ക്കിട്ടു തിരിച്ചു പണി കിട്ടുമത്രേ!പതിയെ  ഉറക്കം നഷ്ടപെടാന്‍ തുടങ്ങി .ആയിടയ്ക്ക്  വന്ന മൂന്നു കല്യാണലോചനകള്‍ മുടങ്ങി പോയി .ഇത് അത് തന്നെ കിട്ടി ,തിരിച്ചു കിട്ടി .!എല്ലാത്തിനും കാരണം ആ തെണ്ടിയാ കാണുമ്പോഴെല്ലാം അനീഷിനെ ചീത്ത വിളിയായി ,ചിലപ്പോള്‍ പേടിച്ചു നിലവിളിയും.



ബസ് ചുരം ഇറങ്ങാന്‍ തുടങ്ങുകയാണ് .മേടിച്ച മുട്ട തിരിച്ചേല്‍പ്പിക്കാന്‍ രണ്ടു പേര്‍ ബസില്‍  അസ്വസ്ഥതയോടെ ഇരിയ്ക്കുന്നു .അവര്‍ പ്രശാന്തും അനീഷും .