കുമാരേട്ടന്‍ നല്ല മനുഷ്യനാണ് ! അല്ല ,ആയിരിക്കണം. അതങ്ങിനെ ആണല്ലോ വേണ്ടത് .അതെന്താ കുമാരേട്ടനെന്താ കൊമ്പുണ്ടോ എന്ന് ചോദിക്കാം .. അത് കൊണ്ടല്ല കുമാരേട്ടന്‍ കലാകാരനാണ് അതുകൊണ്ട് നല്ല മനുഷ്യനും ആയിരിക്കും എന്നാണ് വയനാടന്‍ പറഞ്ഞു കേട്ടിരിക്കുന്നത് .
ഇന്ത്യയിലെ മികച്ച പടം പിടുത്തക്കാരനേം ,അഭിനയക്കാരനേം പിന്നെ അതിനു ചുറ്റിപറ്റിയുള്ള മിടുക്കന്മാരേം മിടുക്കികളേം ഇന്ന് നാട്ടുകാരുടെ മുന്നേ അവതരിപ്പിച്ചു .കൊള്ളാം വര്‍ഷത്തില്‍ മുഴുവന്‍ കഷ്ടപെട്ടിട്ടു എന്തേലും കൊടുത്തില്ലേല്‍ പിന്നെ എന്നതാ ..
എല്ലാ മിടുക്കന്മാര്‍ക്കും വയനാടന്റെ അഭിനന്ദനങള്‍ ..അതെന്താ വയനാടനും അഭിനന്ദിച്ചു കൂടെ. 80 രൂപ മുടക്കി ചിലതെല്ലാം ഈ വയനാടനും കണ്ടിട്ടുണ്ട് പോപ് കോണിന്റെ കാശ് വേറേം .മികച്ച ചലച്ചിത്രത്തിനുള്ള അമ്പത്തിയൊമ്പതാമത് ദേശീയ പുരസ്കാരം ബ്യാരിക്കും ദേവൂളിനും ആണ് ലഭിച്ചിരിക്കുന്നത് . മലയാളി സംവിധായകന്‍ കെ പി സുവീരന്‍ ബ്യാരി എന്ന ഭാഷയില്‍ ഒരുക്കിയ ചിത്രം ദേശീയ അവാര്‍ഡ് മേടിച്ചതില്‍ സന്തോഷ് പണ്ടിട്റ്റ് അറിയാതെ ഈ ഞാനും അഭിമാനിക്കുന്നു . മികച്ച നടിക്കുള്ള അവാര്‍ഡ് ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് വിദ്യാ ബാലന്‍ സ്വന്തമാക്കിയപ്പോള്‍ ,മികച്ച നടനുള്ള അവാര്‍ഡ് ദേവൂളിലെ അഭിനയത്തിന് ഗീരീഷ് കുല്‍ക്കര്‍ണിക്ക് ലഭിച്ചു.രഞ്ജിത് ഒരുക്കിയ ഇന്ത്യന്‍ റുപ്പീ ആണ് മികച്ച മലയാള ചിത്രം.
വയനാടന്‍ പറഞ്ഞു തുടങ്ങിയത് കലാകാരന്‍ കുമാരേട്ടനെ കുറിച്ചാണോ ,നല്ല മനുഷ്യന്‍ കുമാരേട്ടനെ കുറിച്ചാണോ എന്ന് വീണ്ടും വായിക്കുന്നവര്‍ക്ക് തോന്നാം ചിലപ്പോള്‍ ചീത്തയും വിളിക്കാം .കുമാരേട്ടനെ കുറിച്ച് പറഞ്ഞു തുടങ്ങിയത് എന്തിനെന്നാല്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുമാരേട്ടനെ പറയുന്നു മോഹന്‍ലാലിനേം മികച്ച നടനുള്ള അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പരിഗണിച്ചു എന്നും എന്നാല്‍ പ്രണയം എന്ന സിനിമയില്‍ മേല്പറഞ്ഞ നടന്‍ കേന്ദ്ര കഥാപാത്രം അല്ലാത്തത് കൊണ്ട് കൊടുക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് .
വയനാടന്‍ കാടനാണ് അതോണ്ടാണീ സംശയം, മികച്ച നടനെ തിരഞ്ഞെടുക്കുമ്പോള്‍ അയാളുടെ അഭിനയമല്ലേ നോക്കേണ്ടത്? അല്ലാതെ അയാള്‍ കേന്ദ്രമാണോ ,അതിഥി വേഷമാണോ എന്നൊക്കെ നോക്കേണ്ടതുണ്ടോ? മികച്ച അഭിനേതാവിനെ ആണ് തിരയുന്നതെങ്കില്‍ അയാള്‍ ചെയ്ത കഥാപാത്രത്തോട് എത്ര മാത്രം നീതി പുലര്‍ത്തി എന്ന് മാത്രം നോക്കിയാല്‍ പോരെ? ഇതെല്ലം വയനാടന്റെ നാടന്‍ ബുദ്ധിയുടെ ചോദ്യങ്ങള്‍ ആണ് അല്ലാതെ കാശ് വാങ്ങി പടം പൊട്ടിക്കാന്‍ നടക്കുന്ന വിവരം കെട്ട ഫാന്‍സ് കാരനാണ് എന്ന് എതവനെങ്കിലും പറഞ്ഞാല്‍ ലിപിയില്ലാത്ത ഭാഷ വയനാടനറിയാം .
The Silence of the Lambs ( 1991 ) എന്ന ചിത്രത്തില്‍ വെറും 16 മിനിട്ടാണ് ആന്റണി ഹോപ്കിന്‍സ് എന്ന വിഖ്യാത സിനിമാക്കാരന്‍ അഭിനയിച്ചത് ആ വര്‍ഷത്തെ ഓസ്കാര്‍ അവാര്‍ഡ് അദ്ദേഹത്തിനായിരുന്നു.അപ്പോള്‍ എത്ര നേരം അഭിനയിച്ചു എന്താണ് വേഷം എന്ന് നോക്കി അല്ല ഒരു മികച്ച നടനെ തിരയുമ്പോള്‍ നോക്കേണ്ടത് എന്ന് തന്നെയാണ് വയനാടന്റെ അഭിപ്രായം .അങ്ങിനെ സംഭവിച്ചിരുന്നു എങ്കില്‍ നമ്മുടെ സൂപ്പര്‍ സ്ടരുകള്‍ മേടിച്ചതിലും എത്രയോ ഇരട്ടി അവാര്‍ഡുകള്‍ ജഗതി ശ്രീകുമാറും ,തിലകനും ,നെടുമുടിയും ഒക്കെ മേടിച്ചേനെ.
എന്ത് കൊണ്ടോ നമ്മുടെ നാട്ടില്‍ മാത്രമാണ് വിചിത്ര രീതിയില്‍ ഉള്ള ഈ തിരഞ്ഞെടുപ്പ് നടക്കുന്നത് .മികച്ച ചിത്രത്തിന്റെ സംവിധായകന്‍ മിക്കപ്പോഴും മികച്ച സംവിധായകന്റെ അവാര്‍ഡ് മേടിക്കാറില്ല .സിനിമ ഒരു സംവിധായകന്റെ കലയെങ്കില്‍ മികച്ച സിനിയുടെ സംവിധായകന്‍ തന്നെയാണ് മികച്ച സംവിധായകനും .മോഹന്‍ ലാല്‍ നായകനോ അതിഥി വേഷമോ ചെയ്യട്ടെ അയാള്‍ മികച്ച അഭിനയം ആണ് ചെയ്തതെങ്കില്‍ തീര്‍ച്ചയായും അയാള്‍ക്ക് അവാര്‍ഡ് കൊടുക്കണം ,അല്ലെങ്കില്‍ നിനക്ക് അര്‍ഹത പെട്ടതല്ല നിനക്ക് ലഭിച്ചിരിക്കുന്നതെന്ന തോന്നല്‍ അവാര്‍ഡ് ജേതാവില്‍ ഉണ്ടാക്കുന്ന ഇത്തരത്തില്‍ ഉള്ള പ്രഖ്യാപനങ്ങള്‍ കുമാരേട്ടന്മാര്‍ നിര്‍ത്തണം .
ഒരിക്കല്‍ മലയാളത്തിന്റെ പ്രിയ കാമുകന്‍ മധുസാര്‍ അവാര്‍ഡിനെ കുറിച്ച് പറഞ്ഞതോര്‍ക്കുന്നു പ്രീഡിഗ്രീക്കാരന്‍ MA ക്കാരന് മാര്‍ക്കിടുന്ന പരിപാടിയല്ലേ എന്ന് .സന്തോഷ് പണ്ഡിറ്റിന്റെ വരെ അഭിനയം കാണേണ്ടി വന്ന മലയാളികള്‍ക്ക് ഇതൊന്നും ഒരു പ്രശനമല്ല എന്ന് കലാകാരന്‍ കുമാരേട്ടനറിയാം.
No comments:
Post a Comment