ബലാത്സംഗത്തിന്റെ തലസ്ഥാനമെന്ന പേര് രാജ്യ തലസ്ഥാനമായ ഡല്‍ഹിക്ക് ചേരുമെന്ന് ഇവിടെ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞും അഞ്ച് വയസ്സുള്ള ഒരു പെണ്‍കുട്ടിയും നഗരത്തില്‍ ബലാത്സംഗത്തിനിരയായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ബുധനാഴ്ച കബീര്‍ നഗറിലാണ് ആറ് മാസം പ്രായമുള്ള കുട്ടിയെ അയല്‍ക്കാരനായ സോനു എന്ന പതിനെട്ടുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇയാള്‍ കുട്ടിയെ പുറത്തേക്കു കൊണ്ടു പോയ ശേഷം നീചമായ രീതിയില്‍ പീഡനത്തിന് വിധേയയാക്കി തിരികെ വീട്ടിലെത്തിക്കുകയായിരുന്നു.
അവശയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനത്തിരയായ വിവരം വീട്ടുകാര്‍ അറിയുന്നത്. ആശുപത്രിയധികൃതരാണ് ഈ വിവരം പൊലീസില്‍ അറിയിച്ചത്. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കെ എന്‍ കട്ജു മാര്‍ഗിലാണ് അഞ്ച് വയസ്സുകാരി ബലാത്സംഗത്തിന് ഇരയായത്. ഒരു വീട്ടു ജോലിക്കാരിയുടെ മകളാണ് പീഡനത്തിന് വിധേയയായത്. പെണ്‍കുട്ടിയെ ഒരു ടാക്സി ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്ത് കൊണ്ടീ ഇതൊന്നും വിശുദ്ധന്മാര്‍ കാണുന്നില്ല ........സമരങ്ങള്‍ ഇല്ല .ഇന്ത്യയില്‍ സൌദി അറേബ്യന്‍ രാജ്യങ്ങളിലെ പോലെ കല്ലെറിഞ്ഞു കൊല്ലുന്ന പോലുള്ള പ്രകുതമെന്നു വിളിക്കപെടുന്ന നിയമങ്ങള്‍ ഇത്തരം ക്രൂരതയ്കെതിരെ കൊണ്ട് വരേണ്ട കാലം കഴിഞ്ഞിരിക്കുന്നു ...ആറു മാസം പ്രായമുള്ള കുട്ടിയില്‍ കാമം കാണുന്നവന്‍ ഏറ്റവും പ്രാകൃതമായി തന്നെ ഈ ലോകത്ത് നിന്നും ഇല്ലതവേണ്ടാതാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു .
എന്ത് കൊണ്ട് നമ്മുടെ കുട്ടികള്‍ സമൂഹത്തോടും ,ചുറ്റുപാടുകളോടും മുഖം തിരിച്ചു വളരുന്നു എന്നതിനുള്ള മറുപടിയാണിതെല്ലാം.അയല്‍വക്കത്തെ തൊടിയിലും ,പാടത്തും കളിച്ചു വളര്‍ന്ന നമ്മള്‍ സമൂഹമായി വളര്‍ന്നു എന്നാല്‍ ഇന്ന് നമ്മള്‍ എന്ത് വിശ്വസിച്ചാണ് കുട്ടികളെ മറ്റൊരാളെ ഏല്പിക്കുക ,ആരുടെ കൂടെയാണ് കളിയ്ക്കാന്‍ വിടുക ,ഇപ്പോള്‍ മനസ്സിലാകുന്നു എന്ത് കൊണ്ട് കുട്ടികള്‍ക്ക് മാതാ പിതാക്കള്‍ കമ്പ്യൂട്ടര്‍ വാങ്ങി കൊടുക്കുന്നു എന്ന് കുട്ടികള്‍ വീട്ടില്‍ തന്നെ വളരുമല്ലോ .
പണ്ട് കുട്ടികള്‍ ഭക്ഷണം കഴിക്കാതെ വരുമ്പോള്‍ അമ്മമാര്‍ പറഞ്ഞു പേടിപ്പിക്കും ദേ കുറുക്കന്‍ വരുമെന്ന് ...ഇന്ന് അയല്‍വക്കത്തെ ഏതെങ്കിലും ഒരുത്തന്‍ വരുമെന്ന് പറഞ്ഞു പേടിപ്പിക്കണ്ടതും ,പേടിക്കേണ്ടതുമായ സ്ഥിതിയില്‍ നാം "വളര്‍ന്നിരിക്കുന്നു " .
നാലര വയസ്സുകാരിയെ അതി ക്രൂരമായി ബലാല്‍സംഗം ചെയ്തു മര പൊത്തില്‍ ഒളിച്ചു വെച്ച സംഭവം നാം മറന്നു കാണില്ല , അതും ഒരു പതിമൂന്നുകാരന്‍ .ശരിയായ ലൈംഗിക വിദ്യാഭ്യാസമില്ലാത്തത് കൊണ്ടാണോ ,അതോ കുടുംബത്തില്‍ നിന്ന് തന്നെ ഒരു മനുഷ്യനായി ജീവിക്കാന്‍ വേണ്ട പടങ്ങള്‍ കിട്ടാത്തത് കൊണ്ടാണോ .. ആര്‍ക്കറിയാം .....ഈ കാല പിറവികളുടെ ഉള്ളില്‍ എന്താണെന്ന് ...
No comments:
Post a Comment