മോഹന്‍ലാല്‍, ദൈവം മറ്റാര്‍ക്കും കൊടുക്കാതെ മലയാളിക്ക് മാത്രമായി നല്‍കിയ വരദാനമാണ് .രഞ്ജിത്തിന്‍റെ സ്പിരിറ്റ് അത് ഒന്നൂടെ അനുഭവപ്പെടുത്തുന്നു .രഘുനന്ദന്‍ എന്ന മദ്യപാനി മോഹന്‍ലാല്‍ എന്ന നടന്‍റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് എന്ന് തന്നെയാണ് എന്‍റെ വിചാരം .കഥാപാത്രങ്ങളെ ആവേശിപ്പിക്കുന്നതില്‍ ലാലിന്‍റെ അത്ര ലാഘവത്വം ലോകത്തില്‍ വേറെ ഏതു നടനെന്ന് എന്റെ അനുഭവത്തില്‍ അറിയില്ല . രാമ കൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ ഒരു മികച്ച നടന്‍ കൂടി ആണ് എന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് സ്പിരിറ്റ് .രെന്ജിത്തിനു അഭിനന്ദനം
എന്നിട്ടും എന്തേ മലയാളികള്‍ ഒളിഞ്ഞും തെളിഞ്ഞും ആ പകുതി കൊള്ളില്ല ഈ പകുതി കൊള്ളില്ല എന്നൊക്കെ പറഞ്ഞു നടക്കണത് ,തീര്‍ച്ചയായും നമ്മുടെ ബഹുമാന്യരായ മലയാളി കുടിയന്മാരുടെ ഒരു പങ്ക് ആ പറച്ചിലിന് പുറകില്‍ ഉണ്ട് .കുറച്ചു നാള്‍ മുന്‍പ്" വെറുതയാണ് ഭാര്യ "എന്ന സിനിമ ഇറങ്ങിയപ്പോള്‍ ചില ഭര്‍ത്താക്കന്മാര്‍ ഇതൊക്കെ ഒരു സിനിമയാണോ എന്ന് ചോദിച്ചിട്ടുണ്ടത്രെ.എന്റെ അച്ഛനടക്കം .
രഞ്ജിത്ത് എന്ന എഴുത്തുകാരനായ സംവിധായകന്‍ അയാളുടെ ഇതുവരെയുള്ള സിനിമ ശൈലികളില്‍ നിന്ന് കുറച്ചു കാലങ്ങളായി മാറി കൊണ്ടിരിക്കുകയോ സ്വയം മാറ്റപ്പെട്ടു കൊണ്ടിരിക്കുകയോ ആണ് . കയ്യൊപ്പും ,പ്രാഞ്ചിയേട്ടനും ,ഇന്ത്യന്‍ റുപ്പിയുമെല്ലാം മലയാളത്തിന്‍റെ മികച്ച എഴുത്തുകാരന്‍ സംവിധായകന്‍റെ മികച്ച സിനിമകളായത് ഈ മാറ്റങ്ങള്‍ കൊണ്ടാവണം.
രഞ്ജിത്ത് എന്ന അഹങ്കാരിയായ സിനിമാക്കാരന്‍റെ (അഹങ്കാരി എന്ന് പറഞ്ഞത് താന്‍ ചെയ്യുന്ന ജോലിയെക്കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ളവന്‍ എന്നേ വിചാരിച്ചിട്ടുള്ളൂ )ഒരു സിനിമ ആയി മാറിയോ സ്പിരിറ്റ് എന്നതില്‍ അദ്ദേഹത്തിനെ ഒത്തിരിയേറെ ബഹുമാനിക്കുന്ന ഒരു സാധാരണ മലയാളി സിനിമ പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കും സംശയമുണ്ട് .തീര്‍ച്ചയായും സ്പിരിറ്റില്‍ രഞ്ജിത്ത് എന്ന അത്ഭുത തിരക്കഥാകൃത്തിനു തിടുക്കകൂടുതല്‍ സംഭവിച്ചു .അതിന്‍റെ പ്രതിഫലമെന്നോണം സംവിധാനത്തിലും ഒരു യഥാര്‍ത്ഥ രഞ്ജിത്ത് സിനിമ ആയിമാറിയിട്ടില്ല സ്പിരിറ്റ് .
ഒരു മികച്ച കഥ മികച്ച തിരക്കഥയായി മാറിയില്ല സ്പിരിറ്റില്‍ .ആദ്യ പകുതിയില്‍ അതിമനോഹരമായി ഒരു കഥ പറയുകയും, അതിന്‍റെ അവസാനത്തില്‍ കാണികളെ മുഴുവന്‍ അക്ഷമയോടെയും അതിലധികം വേദനയോടെയും കാത്തിരുത്തിയിട്ടു രണ്ടാം പകുതി ആരംഭിക്കുന്നത് ആദ്യ പകുതിയുമായി കോര്‍ത്തിണക്കം ഇല്ലാതെയായിരുന്നു .കഥാകാരന്‍ പറയാന്‍ വിചാരിച്ച കാര്യം ഇതൊന്നുമല്ല എന്നും പെട്ടെന്ന് തന്നെ പറയാന്‍ കരുതിയിരിക്കുന്ന കാര്യം പറയാന്‍ ശ്രെമിക്കുന്നതുമാണ് രണ്ടാം പകുതിയുടെ തുടക്കം .
ഇന്‍റെര്‍വെല്‍ കഴിഞ്ഞ് ആകാംഷയോടെ എത്തുന്ന കാണികള്‍ക്ക് ഒരു ഗാനം കൊടുക്കുകയാണ് സംവിധായകന്‍ . ഈ വര്‍ഷം ഇറങ്ങിയ സിനിമ ഗാനങ്ങളില്‍ എടുത്തു പറയേണ്ടുന്ന ഗാനമാണ് ഇത് .വരികള്‍ കൊണ്ടും സംഗീതം കൊണ്ടും ,പക്ഷെ ദൃശ്യാവിഷ്കാരം ക്ഷമയെ പരീക്ഷിക്കുന്നു എന്ന് പറയേണ്ടി വരുന്നത് സങ്കടകരമാണ് .നാടക രംഗങ്ങളെ ഓര്‍മ്മിപ്പിക്കും വിധമുള്ള സ്റ്റില്ലുകള്‍ കൊണ്ട് ആ ഗാനം കാണികളെ വിഷമിപ്പിച്ചു എന്നത് തര്‍ക്കമുണ്ടാവാന്‍ വഴിയില്ല .വളരെ ഇമോഷണല്‍ ആയി പറഞ്ഞവസാനിപ്പിച്ച ആദ്യപകുതിയുടെ തുടര്‍ച്ച രണ്ടാം പകുതിയുടെ തുടക്കം നല്‍കിയില്ല .പെട്ടെന്ന് തന്നെ കഥയുടെ ദിശ മാറ്റത്തിനു വേണ്ടിയുള്ള വെമ്പല്‍ ആണ് രണ്ടാം പകുതിയുടെ തുടക്കം .
രണ്ടാം പകുതി പ്ലംബര്‍ മണിയുടെ ജീവിതമാണ് ,സ്പിരിറ്റ് എന്ന സിനിമയുടെ വിജയവും ,പ്രസക്തിയും തീര്‍ച്ചയായും പ്ലംബര്‍ മണിയുടെ കഥയാണ് .മണി ഒരു സാധാരണ മലയാളിയുടെ നേര്‍കാഴ്ചയാണ് .മദ്യം കുടിച്ചു വറ്റിക്കുന്ന മലയാളി കുടുംബങ്ങളുടെ കണ്ണീരിന്‍റെ കഥയാണ് രണ്ടാം പകുതി .സിദ്ധാര്‍ത് അവതരിപ്പിക്കുന്ന കഥപാത്രത്തിനു യാതൊരു പ്രസക്തിയും സിനിമ കൊടുക്കുന്നില്ല ,പക്ഷെ അയാളുടെ മരണ ശേഷം കഥാകാരന്‍ അയാള്‍ ഒരു മഹാനായിരുന്നു എന്ന് കാണികളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രെമിക്കുന്ന സീനുകളാണ് പിന്നീടു വരുന്നത് .എഴുത്തുകാരന് സമൂഹത്തില്‍ ഇന്നുള്ള പല നേരില്ലാത്തതിനെയും എരിഞ്ഞുടക്കാനുള്ള വെമ്പലുകള്‍ ആ സീനുകളില്‍ കാണാം .ശ്രേമം വിജയിച്ചുവോ....?
തീര്‍ച്ചയായും മലയാളി കാണേണ്ട സിനിമയാണ് സ്പിരിറ്റ് .സ്വസ്ഥമായ കുടുംബ ജീവിതങ്ങളുടെ നെടുകെയിലൂടെ വിദേശ മദ്യ ഷാപ്പുകളിലേക്ക് നീളുന്ന സ്വത്വമില്ലാത്ത നിരകളെ തിരിച്ചറിയിപ്പിക്കുകയാണ് സ്പിരിറ്റ് എന്ന മലയാള സിനിമ .മലയാളി തിരിച്ചറിയേണ്ടുന്ന,അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിയാതെ നടക്കുന്ന സത്യമാണ് സ്പിരിറ്റ് .ഈ ഒരു വിഷയം സ്ക്രീനിലേക്ക് പറിച്ചു നട്ട സംവിദായകന് അഭിനന്ദനങ്ങള്‍ .
No comments:
Post a Comment