ലോകത്തിലെ ഏറ്റവും കെട്ടുറപ്പുള്ള ജനാധിപത്യ സംവിധാനമുള്ള ഭാരതം ലോകത്തിലെ ഏറ്റവും മികച്ച അഴിമതി രാജ്യങ്ങളില്‍ ഒന്നായി മാറിയതില്‍ നാമെല്ലാം നേരിട്ടോ അല്ലാതെയോ സഹായിച്ചിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല .എങ്കിലും അഴിമതിക്കും കൈകൂലിക്കും ഓശാരം അറിഞ്ഞോ അറിയാതെയോ ചൊല്ലുമ്പോഴും ഓരോ ഭാരതീയനും ആഗ്രഹിച്ചിരുന്നതാണ് ഭരണവര്‍ഗ്ഗത്തിന്റെ ഈ ഞെക്കി പിഴിയലില്‍ നിന്നും ഒരു രെക്ഷപെടല്‍.
സുരേഷ് ഗോപി സിനിമകള്‍ പോലെ പെട്ടെന്നൊരു ദിവസം അണ്ണാ ഹസാരെ എന്നൊരു മനുഷ്യന്‍ ഭാരതത്തെ ശുദ്ധീകരിക്കാന്‍ ഇറങ്ങി പുറപെട്ടപ്പോള്‍ ആദ്യം ആളുകള്‍ മിഴിച്ചു നിന്ന് പിന്നെ മാറി നിന്ന് കളിയാക്കി .പക്ഷെ അയാളുടെ പുറകില്‍ ജനങ്ങള്‍ അണിനിരന്നത് വളരെ പെട്ടെന്നായിരുന്നു .ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളോട് ജനങ്ങള്‍ക്ക് എന്ത് മാത്രം അമര്‍ഷം ഉണ്ടെന്നു തുറന്നു കാട്ടുന്നതായിരുന്നു ഓണ്‍ ലൈന്‍ കൂട്ടായ്മകളിലും , ഗ്രമാഗ്രമാന്തരങ്ങളിലും അണ്ണാ ഹസാരെ എന്നൊരു പേര് ഉണ്ടാക്കിയ ചര്‍ച്ചകള്‍ .വളരെ സംഘടിതവും,അസൂത്രിതവുമായി നടത്തിയ സമര പരിപാടികളില്‍ ഇന്ത്യയിലെ എണ്ണിയാല്‍ ഒടുങ്ങാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ വിരണ്ടിരുന്നു എന്നത് സത്യമാണ് .
പക്ഷെ കാലാകാലങ്ങളായി ഭരിക്കാന്‍ വേണ്ടി മാത്രം ജീവിക്കുകയും അത് നിലനിര്‍ത്താന്‍ ഏതു കുതന്ത്രവും,കെണിയും ഒരുക്കാന്‍ മിടുമിടുക്കരായ ഒരു വംശത്തോട് ഹസാരെ സംഘത്തിന്റെ പടപുറപ്പാട് ഏതു രീതിയില്‍ അവസാനിക്കും എന്നുള്ളത് എല്ലാവരും ആകാംഷയോടെ തന്നെ കാത്തിരുന്നതാണ് .ഇന്ത്യയിലെ എണ്ണപെട്ട മാധ്യമ ഭീകരന്മാരും ,മത മേലാളന്മാരും മുഴുവന്‍ ഒളിഞ്ഞും തെളിഞ്ഞും രാജ്യത്തിന്റെ മാറ്റത്തിന് വേണ്ടിയുള്ള ഈ മുറവിളിയെ എതിര്‍ത്തിരുന്നു എന്നത് പകല്‍ പോലെ തെളിഞ്ഞതാണ് .എന്നിട്ടും കേസരിവാളിനെ പോലുള്ള മിടുക്കന്മാര്‍ ഇതിനെയെല്ലാം ഒരുപരിധിവരെ ചെറുത്ത് രാജ്യത്തെ ചെറുപ്പക്കാരുടെ മനസ്സുകളിലേക്ക് മാറ്റത്തിന് വേണ്ടിയുള്ള ആവേശം നിറച്ചു .
വയലില്‍ സമാധാനപരമായി ഇര തേടിയിരുന്ന കിളികൂട്ടത്തിലേക്ക് കല്ലെറിഞ്ഞ പോലെയായിരുന്നു റാം ദേവ് ഈ സമരത്തിലേക്ക് കടന്നു വന്നത് .നാമെല്ലാം പ്രതീക്ഷയോടും ,വികാരത്തോടെയും ശ്രെദ്ധിച്ചിരുന്ന ഒരു കൂട്ടായ്മയെ വളരെ നിസാരമായി രാംദേവ് കലക്കി മറിയ്ക്കുകയും ,ആളുകളുടെ ശ്രേദ്ധ ഹസാരെയില്‍ നിന്നും അടര്‍ത്തി തന്റെ കാട്ടി കൂട്ടലുകളിലേക്ക് മാറ്റി നടുവാന്‍ രാംദേവും ഇവിടുത്തെ മാധ്യമ കുത്തകകളും നടത്തിയ ശ്രെമം ഒരു വിജയമായിരുന്നു .ഈ വിജയത്തിന്റെ യഥാര്‍ത്ഥ ബുദ്ധി കേന്ദ്രങ്ങള്‍ ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയാവാനെ തരമുള്ളൂ .
ചിതറിയ കൂട്ടങ്ങളെ പെറുക്കി ചേര്‍ത്ത് വീണ്ടും ഹസാരെ നടത്തിയ ശ്രെമങ്ങള്‍ വിഫല ശ്രെമങ്ങളായി അവസാനിച്ചു .അതിനിടയില്‍ എഴുതിയ തിരകഥ പോലെ വീണ്ടും സംഘത്തിന്റെ ഇടയില്‍ ചേരി തിരിവുകളും ,വഴിമാറ്റങ്ങളും ഒക്കെ സംഭവിച്ചു .ഹസാരെ സംഘത്തിന്റെ ബുദ്ധി കേന്ദ്രമായ അല്ലെങ്കില്‍ ഇന്ത്യയെ തിരുത്താന്‍ ശ്രെമിച്ച ബുദ്ധിമാനായ ചെറുപ്പക്കാരന്‍ അരവിന്ദ് കേസരിവാള്‍ ഇപ്പോള്‍ ഹസാരെ സംഘത്തില്‍ നിന്ന് പുറത്തു വന്നിരിക്കുന്നു .ഏറെ ക്കുറെ ഈ മൂവേമെന്റ്റ് അവസാനിച്ചു എന്നോ അപ്രസക്തമെന്നോ പറയാവുന്ന വിധം ഹസാരെ സംഘം വിശ്വാസ്യത നഷ്ടപ്പെട്ട് തകര്‍ന്നു പോയിരിക്കുന്നു .
നഷ്ടപെട്ടത് കേസരിവാളിന്റെയോ ,ഹസാരെയുടെയോ വിശ്വാസ്യതയല്ല മറിച്ചു ഒരു രാജ്യം മുഴുവന്‍ ഉറ്റു നോക്കിയ ഒരു പ്രസ്ഥാനം തകര്‍ന്നു പോവുകയാണ് .ഇനിയൊരിക്കലും ഒരാള്‍ക്കും ചോദ്യം ചെയ്യാനാവാത്ത വിധം ഇവിടുത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശകതരാണ്.ഇനി മറ്റൊരു സംഘമോ ,വ്യക്തിയോ ചോദ്യം ചെയ്യലിന്റെ വാളുകളുമായി വരാനാകാത്ത വിധം അവര്‍ വ്യക്തമായ പദ്ധതിയോടെ വഴികള്‍ കൊട്ടിയടച്ചിരിക്കുന്നു .ഉയര്‍ന്നുവരുന്ന ഓരോ മുഖങ്ങള്‍ക്കും നേരെ ഇനി സംശയത്തിന്റെ നിഴലുകള്‍ പടരും .ഒരു വലിയ മാറ്റമാവേണ്ടിയിരുന്ന ഒരു ആശയസമരത്തെ വലിച്ചു കീറുമ്പോള്‍ നഷ്ടമാവുന്നത് ഒരു ജനതയുടെ സ്വപ്നങ്ങളാണ് .ഒന്നിച്ചു നിന്ന് നേടേണ്ടിയിരുന്ന ഒന്ന് പലവഴികളിലൂടെയുള്ള കരച്ചിലുകളില്‍ ശബ്ദമില്ലാതെ വെറും എങ്ങലുകളായി അവസാനിക്കും .
No comments:
Post a Comment