കേരളം ലോകത്തിനു സമ്മാനിച്ച വിശ്വവിഖ്യാത ചിത്രകാരന്‍ ശ്രീ രാജാ രവിവര്‍മ്മ ഒരിക്കല്‍ ഒരു പെയ്റ്റിംഗ് ചെയ്തു ഉണ്ണി കണ്ണന്‍ അമ്മ യശോധയുടെ മടിയിലിരുന്നു മുല കുടിക്കുന്നതായിരുന്നു ചിത്രം.അക്കാലത്ത് വലിയ ബഹളങ്ങള്‍ക്കും ,വ്യവഹാരങ്ങള്‍ക്കും ഇടയായ ചിത്രമായിരുന്നു അത് .കാരണം എന്തായിരുന്നു എന്ന് വെച്ചാല്‍ കണ്ണന് മുല കൊടുക്കുമ്പോള്‍ യശോധയുടെ മാറിടം വിവസ്ത്രമായിരുന്നു എന്നതാണ് .കാര്‍മുകില്‍ വര്‍ണ്ണന്‍റെ മാതാവിന്‍റെ മാറിടം വസ്ത്രമില്ലാതെ വരച്ചതില്‍ പരം തെറ്റ് വേറെന്താണ്! അന്നും കാണുമായിരിക്കണം ഇന്നത്തെ പോലെ സദാചാര സംരക്ഷകര്‍ .ഈ പുകിലുകളൊക്കെ ഉണ്ടായപ്പോള്‍ രവിവര്‍മ്മ പറഞ്ഞത് "അമ്മിഞ്ഞ കൊതിയോടെ കുടിക്കുന്ന കണ്ണന്‍റെ നിഷകളങ്ക മുഖം കാണാതെ മുലയൂട്ടുന്ന അമ്മയുടെ മാറില്‍ തുറിച്ചു നോക്കി കാമം കണ്ടെത്തിയവരോട് ഒന്നും പറയാനില്ല" എന്നായിരുന്നു .
കഴിഞ്ഞ കുറെ ദിവസങ്ങളില്‍ മാധ്യമ ലോകത്ത് വലിയ ചര്‍ച്ച ഉണ്ടായ ഒരു കാര്യം ബി ബി സി യുടെ ഒരു പ്രോഗ്രാമായ ബി ബി സി ബ്രേക്ക്ഫാസ്റ്റി ന്‍റെ റിപ്പോര്‍ട്ടര്‍ അന്ന റീഡ് മാറിടം വെളിവാകും വിധം വസ്ത്രം ധരിച്ചതായിരുന്നു .അതിനു അവര്‍ പറഞ്ഞതു "സ്ത്രീകള്‍ക്ക് സ്തനമുള്ള കാര്യം പുതിയ അറിവാണെന്ന മട്ടിലാണ് ചിലരുടെ പ്രതികരണമെന്നാണ് "ഇതെല്ലം എന്തിനു ഇവിടെ നിരത്തുന്നു എന്ന് ചോദിച്ചാല്‍ ,ഇന്നലെ എന്റെ ബുദ്ധിക്കും ,ചിന്തകള്‍ക്കും ഉള്ളില്‍ നിന്ന് ഞാനൊരു കവിത എഴുതുകയുണ്ടായി അതിന്‍റെ തുടക്ക വരികള്‍
" കൂര്‍മുലകളും, തുളുമ്പും നിതംബങ്ങളും ,
ചോര കൊതിക്കുന്ന ചുണ്ടുകളുമല്ലാതെ
പിന്നെയും എന്തെല്ലാം നിന്റെ ആയുധങ്ങള്‍ ...?"
എന്നിങ്ങനെ ആയിരുന്നു .ഇതൊരു ഓണ്‍ലൈന്‍ വാരികയില്‍ അയച്ചപ്പോള്‍ എഡിറ്റര്‍ എനിക്ക് തന്ന മറുപടി ,കുട്ടികളും ,സ്ത്രീകളും ഒരുപാട് വായിക്കുന്നതാണ് അതിനാല്‍ പബ്ലിഷ് ചെയ്യാന്‍ പരിമിതിയുണ്ട് എന്നായിരുന്നു .സ്ത്രീകള്‍ അത്രയ്ക്ക് ബോധവും വിവരവുമില്ലാത്തവരാണോ ...ഒരു സ്ത്രീയുടെ ചിന്തകളും ,വിചാരങ്ങളുമെന്തെന്നു പുരുഷന്മാരാണോ തീരുമാനിക്കുന്നേ.സ്തനത്തെ കുറിച്ചെഴുതിയാല്‍ പിന്നെ സ്ത്രീകള്‍ വായനകളില്‍ നിന്നോടിയോളിക്കുമോ ...?
എന്ത് കൊണ്ട് കേരളത്തില്‍ അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്യുന്നു ,എന്ത് കൊണ്ട് മകന്‍ അമ്മയുടെ കുളിമുറി രെഹസ്യങ്ങള്‍ വീഡിയോയില്‍ സേവ് ചെയ്യുന്നു.യഥാര്‍ത്ഥ ലൈംഗിക വിദ്യാഭ്യാസം കേരളത്തില്‍ ഇല്ല എന്നത് കൊണ്ട് മാത്രമാണ് എന്നതിന്റെ ഒരു തെളിവാണ് ആ മാഗസിന്‍റെ മറുപടി .ഇവിടെ രതി നിര്‍വേദവും ,തകരയും ആയിരം പ്രാവിശ്യം റീ മേയ്ക്ക് ചെയ്യപെടുന്നതും ,ഷക്കീല കേരളത്തില്‍ തരംഗം സൃഷ്ടിച്ചതുമെല്ലാം ഇതേ കാരണങ്ങള്‍ കൊണ്ട് തന്നെയാണ് .ഒളിച്ചു നോക്കുന്നത് കേരളത്തിന്‍റെ സ്വന്തം കലയാണ് പക്ഷെ നേരില്‍ നോക്കാന്‍ പേടിയും ദുഷിച്ച സദാചാര ചിന്തയും .മറ്റുള്ളവര്‍ എന്ത് ചെയ്യുന്നു എന്ത് വിചാരിക്കുന്നു എന്നതാണ് നമ്മുടെ പ്രശ്നം.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്നവരില്‍ കൂടുതല്‍ പങ്കും യുവാക്കളാണ് എന്നാണു തോന്നുന്നത് .മാങ്ങയേതു ,കുരുവേത് എന്നറിയാവുന്ന പെണ്‍ കുട്ടികള്‍ തന്നെയാണ് ഓണ്‍ ലൈനുകളില്‍ വരുന്നത് ,പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാഗസിനുകളിലും ,ഗ്രൂപ്പുകളിലും .അല്ലെങ്കില്‍ തന്നെ വായനക്ക് എന്തിനാണ് ആണ്‍ പെണ്‍ വേര്‍തിരിവ് ..?നിങ്ങലറിയുന്നില്ലേ കാലം മാറിയത് അത് കൊണ്ടല്ലേ എന്നെ പോലുള്ള തക്കിടി മുണ്ടാന്മാര്‍ വരെ ഓണ്‍ ലൈനുകളില്‍ നാലോ അഞ്ചോ ലൈക്കുകള്‍ മേടിക്കുന്നത് .പെണ്‍കുട്ടികളുടെ വസ്ത്ര ധാരണം ശ്രെദ്ധിക്കു അവരുടെ ,ശരീരത്തിനും ,മനസ്സിനും ഇഷ്ടപെടുന്നവയാണ് അവര്‍ ധരിക്കുന്നത് ,നമ്മള്‍ ആണുങ്ങള്‍ കരുതും ഇവളെന്താ കാണിക്കണേ എന്ന് .സത്യത്തില്‍ പെണ്‍കുട്ടികളുടെ അത്മധൈര്യമാണ് അവരുടെ വസ്ത്ര ധാരണത്തില്‍ പോലും പ്രതിഫലിക്കുന്നത് .നീണ്ട നോട്ടങ്ങള്‍ക്ക് നേരെ അവര്‍ക്കറിയാം എന്തെടാ എന്ന് ചോദിയ്ക്കാന്‍ .
അപ്പോള്‍ പറഞ്ഞു വരുന്നത് ഒന്നോ രണ്ടോ വാക്കുകള്‍ കൊണ്ട് ഇന്നാട്ടിലെ സദാചാരം നഷ്ടമാകാന്‍ പോകുന്നില്ല .കാരണം നിങ്ങള്‍ ആര്‍ക്കു വേണ്ടി പേടിക്കുന്നോ അവര്‍ സത്യത്തില്‍ പേടിക്കുന്നത് നിങ്ങളുടെയീ പൊടിപിടിച്ച ചിന്തകളെയാണ് .ഇപ്പോള്‍ ആണ്‍ പെണ്‍ സൌഹൃദങ്ങളില്‍ നിങ്ങള്‍ കരുതുന്നതില്‍ കൂടുതല്‍ സ്വാതന്ത്ര്യം പെണ്‍കുട്ടികള്‍ അനുഭവിക്കുന്നു .ഇവിടുത്തെ മധ്യ വയസ്ക തലമുറകളെയാണ് സത്യത്തില്‍ ബസിലും ,ട്രെയിനിലും ,ഓണ്‍ ലൈനിലും സ്ത്രീകള്‍ ചെറുപ്പക്കാരെക്കാള്‍ കൂടുതല്‍ പേടിക്കുന്നത് .അവര്‍ക്ക് ചിന്തിക്കാനും പെരുമാറാനും ആണുങ്ങളെ പോലെ തന്നെ കഴിവുണ്ടെന്ന് തിരിച്ചറിയണം .അതാണ് ഇവിടെ വേണ്ട ഏറ്റവും വലിയ സദാചാര ബോധം എന്ന് ഉറച്ചു വിശ്വസിച്ചു കൊണ്ട് ...
No comments:
Post a Comment