അവള്‍ ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല...
ഇല്ല ആരും സമ്മതിക്കില്ല !
അവളുടെ ഈ ഭൂമിയില്‍ സ്വപ്നങ്ങളെല്ലാം ശിശിരങ്ങളില്‍ അടര്‍ന്ന് കൊഴിയുന്ന ഇലകളാവുന്നു..
അടുക്കളയില്‍ മമ്മിയുടെ കയ്യില്‍ നിന്നും പാത്രം മറിഞ്ഞു വീഴുന്ന ശബ്ദം ഒരു ഇടിമിന്നല്‍ പോലെ പേടിപ്പിച്ചപ്പോള്‍ അവള്‍ മുറിയിലേക്കോടി ..പപ്പ മേടിച്ചു കൊടുത്ത പുതിയ സാംസങ്ങ് യങ്ങ് മൊബൈലെടുത്ത് അവനെ വിളിച്ചു .
ഡാ നമുക്ക് പോകാം ,ഇനിയും വയ്യ എനിക്കിങ്ങനെ ..
അവനും പറഞ്ഞു ഇല്ലെടാ എനിക്കും വയ്യ ,നമുക്ക് പോകാം .അവിടെ നമുക്കൊരുമിച്ചു ജീവിക്കാം ..
അവളുടെ ശബ്ദം നേര്‍ത്തു വരുന്നു ,
അവന്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു..
ഡാ കുട്ടാ, ഞാന്‍ എടുത്തു ..അവന്‍ പറഞ്ഞു ഞാനും മോളു..
ഞാന്‍ ചേര്‍ത്ത് പിടിച്ചെടാ ,എന്‍റെ ചക്കരേ .., ഞാനും അവന്‍ കൂടുതല്‍ മൊബൈല്‍ ചേര്‍ത്ത് പിടിച്ചു പറഞ്ഞു .
ഡാ ചക്കര കുട്ടാ ഇതാ കഴിഞ്ഞെടാ ...
എന്‍റെ മോളു ഞാന്‍ ........
അവന്‍റെ ബാക്കി ശബ്ദം കേള്‍ക്കാതായപ്പോള്‍ റേഞ്ച് പോയെന്നു കരുതി
കാള്‍ കട്ട് ചെയ്ത് ഫേസ് ബുക്ക് ഓപ്പണ്‍ ചെയ്തു .
**************************
എന്തോ ഒച്ച കേട്ട് പാഞ്ഞെത്തിയ അവന്‍റെ അമ്മ കണ്ടത് പ്ലസ് ടുവിന്‍റെ ബുക്കില്‍ കമിഴ്ന്നു കിടക്കുന്ന മോനെ ...
ഒഴുകി പരക്കുന്ന ചോരയില്‍ കൈ പരതുന്ന അവനെ ആശുപത്രിയിലേക്ക്
പായുന്നു ...
കൂട്ടുകാര്‍ ബൈക്കുകളില്‍ പാഞ്ഞെത്തുമ്പോള്‍ 9 കുപ്പി ചോരയുടെയും ,നോട്ടത്തിന്‍റെ കൂലിയും ചേര്‍ത്ത് ആശുപത്രിക്കാര്‍ കൊടുത്ത 60000 ന്‍റെ ബില്ലുമായി നില്‍ക്കുന്ന അച്ഛന്‍ .
ചോരയുടെ നിറവും മണവുമുള്ള ഒരു പ്ലസ് ടു പ്രണയം ...ഐ സി യുവില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ അവള്‍ ഓര്‍ത്തു ഇത്രയും പ്രാക്ടിക്കല്‍ അല്ലാത്ത ഒരുത്തനെ ആയിരുന്നോ ഞാന്‍ അയ്യേ ...........ഈ ആണുങ്ങള്‍ എന്താ ഇങ്ങിനെ .....ഛെ ...
No comments:
Post a Comment