അങ്ങിനെ ജയിച്ച ശെല്‍വരാജനും തോറ്റു.തോല്‍പ്പിച്ച് എന്നാണ് സെല്‍വരാജന്‍ പറയുന്നത്.തോല്‍പ്പിച്ചത് ഇലക്ഷനില്‍ അല്ല മറിച്ചു കമ്മ്യൂണിസ്റ്റു സിദ്ധാന്തം ജനഹൃദയങ്ങളിലേക്ക് പകര്‍ന്നു വിപ്ലവങ്ങളുടെ ഉരുക്ക് മുഷ്ടികള്‍ ആകാശങ്ങളിലേക്ക് എറിയിച്ചു ലോകത്തില്‍ സമത്വം കൊണ്ടുവരാന്‍ ഉള്ള സെല്‍വരാജന്റെ പ്രതിജ്ഞബദ്ധമായ അര നൂറ്റാണ്ട് കാലത്തില്‍ കൂടുതല്‍ ഉള്ള കഷ്ടപാടുകളെയാണ് പാര്‍ട്ടിക്കാര്‍ തോല്‍പ്പിച്ചു കളഞ്ഞത് .ഇനിയെന്തെല്ലാം കുലംകുത്തി ,വര്‍ഗ്ഗ വഞ്ചകന്‍ കേരളം കടുകട്ടി വാക്കുകള്‍ കേട്ട് ഞെട്ടി തരിക്കാന്‍ പോകുന്നു.സത്യത്തില്‍ ഈ വാക്കുകളെല്ലാം ഗോസ്റ്റ് ഹൌസ് എന്ന ചിത്രത്തില്‍ ജഗദീഷു "വിജ്രംബിച്ചു" എന്ന് പറയും പോലെ ആണെന്ന് മലയാളികള്‍ക്കറിയാം.
സെല്‍വരാജന്‍ രാജി വെച്ചു എന്നതില്‍ ഏറ്റവും സന്തോഷം യു ഡി എഫിനാണ് എന്ന് വയനാടന്‍ വിചാരിക്കുന്നില്ല നാളെ നേരം വെളുക്കട്ടെ,മനോരമ തെളിയിക്കും അത് !അല്ലേലും മുട്ടനാടുകള്‍ ഇടിക്കുന്നിടത്തല്ലേ ചെന്നായ്ക്കു രസം.വിഭാഗീയത എന്ന് നാടും ,കാടും വിളിച്ചു കൂവിയപ്പോള്‍ ശെല്‍വരാജന് അറിയില്ലായിരുന്നു വിഭാഗീയതയുടെ കാര്യം ഇപ്പോളിതാ അത്താഴ പട്ടിണിക്കാരന് വേണ്ടി എന്തേലും ചെയ്യാന്‍ ഈ അത്താഴ പട്ടിണിക്കാരന്റെയും കൂടെ നികുതി എടുത്തു നടത്തുന്ന ഇലക്ഷനില്‍ ജയിച്ച പാവപെട്ടവന്റെ പാര്‍ട്ടിക്കാരന്‍ നിസാരകാര്യങ്ങളുടെ പേരില്‍ ജനങ്ങളെ മറക്കുന്നത് നീതികരിക്കേണ്ടാതാണോ എന്ന് വയനാടന്ന് സംശയം .
രാഷ്ട്രീയം എന്നത് ,ഏതു പാര്‍ട്ടി ആയാലും ശെരി അവനവന് നല്ലത് വരുത്തുക ,കൂടിയാല്‍ എന്റെ കുടുംബത്തിനും അതിലും കൂടിയാല്‍ എന്റെ പാര്‍ട്ടിക്കാര്‍ക്കും എന്നത് മാത്രമാണ് ഇന്നത്തെ പൊതു പ്രവര്‍ത്തനം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് .ഈ ഇന്ത്യ മഹാ രാജ്യത്തു 1700 ല്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉണ്ടെന്നു പറയുമ്പോള്‍ നാം മനസ്സിലാക്കേണ്ടത് ഇതിന്റെ ഒരു സാധ്യത ആണ് .അല്ലാതെ ഇവന്മാരെല്ലാം നമ്മളെ ഭരിച്ചു നന്നാക്കാന്‍ വേണ്ടിയല്ല എന്ന് ഉള്ളത് കൊണ്ടാണ് അന്ന ഹസാരെയേ പോലുള്ളവര്‍ക്ക് ഇവിടെ ആളുകള്‍ ഉണ്ടാവുന്നത് .
പാര്‍ട്ടി ഭരിക്കാന്‍ സമ്മതിക്കുന്നില്ല എന്ന് ഒരു MLA പറയുമ്പോള്‍ എന്താണ് സമ്മതിക്കാതിരിക്കുന്നത് എന്ന് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത തീര്‍ച്ചയായും ആ വ്യക്തിക്കുണ്ട് .കാരണം ജങ്ങള്‍ക്ക് വേണ്ടി അദ്ദേഹം നടപ്പാക്കാന്‍ ഉദ്ദേശിച്ച കാര്യം ഒരു പാര്‍ട്ടി എതിര്‍ക്കുമ്പോള്‍ അത് ജനം അറിയേണ്ടേ അതല്ലേ ഒരു ജനസേവകന്‍ ചെയ്യണ്ടത്.
വയനാടന് ഒരു പാര്‍ട്ടിയോടും പ്രത്യേക ചായവു ഇല്ല ഉണ്ടെന്നു നീയൊക്കെ പറഞ്ഞാലും കുഴപ്പമില്ല .പി സി ജോര്‍ജിന്റെ മധ്യസ്ഥതയില്‍ നടന്നു എന്ന് പറയപെടുന്ന ഉപജാപകം സത്യമാണെങ്കില്‍ ശേല്‍വരാജന്‍ വീണ്ടും ജയിക്കുകയും ജനാധിപത്യവും ,ജനങ്ങളും വീണ്ടും തോല്‍ക്കുകയും ചെയ്യും .മലയാളി എന്നും അങ്ങിനെ ആണ് പാലിന് കൊഴുപ്പ് കൂട്ടാന്‍ മണ്ണിരയെ ഇടണ ആളുകളാ പത്തു കാശു കിട്ടിയാല്‍ അപ്പനെ വൃദ്ധ സദനത്തില്‍ ആക്കണ മക്കള്‍ ഉള്ള നാടാ അതോണ്ട് ശെല്‍വ രാജാ നിങ്ങള്‍ ആയിരിക്കും ചിലപ്പോള്‍ ശെരി .
No comments:
Post a Comment